വിസ്മയ കേസിലെ പ്രതി മുന്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ സെന്‍ട്രല്‍ ജയിലില്‍ മേല്‍വിലാസം സി 5018. പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. തടവുകാരനായതിനാല്‍ ജയിലില്‍ ജോലിചെയ്യേണ്ടി വരും. ഒരാഴ്ചയ്ക്കു ശേഷമാകും ഇതു സംബന്ധിച്ചു തീരുമാനമെടുക്കുക. നേരത്തേ വിചാരണ കാലയളവിലും കിരണ്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം കാരണം ഭാര്യ വിസ്മയ ആത്മഹത്യചെയ്ത കേസിലാണ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.