എന്‍.സി.സി.ക്കാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

ഇന്ത്യൻ ആർമിയിൽ 56-ാമത് എൻ.സി.സി. സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 55 ഒഴിവുണ്ട്. 

ഒഴിവുകൾ: 

പുരുഷൻ-50 (ജനറൽ കാറ്റഗറി-45, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-5), വനിത-5 (ജനറൽ കാറ്റഗറി-4, കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർ-1).

 

പ്രായം

 2024 ജനുവരി ഒന്നിന് 19-25 വയസ്സ്. അപേക്ഷകർ 1999 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ (രണ്ട് തീയതികളുമുൾപ്പെടെ) ജനിച്ചവരായിരിക്കണം. സർവീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

യോഗ്യത: 

50 ശതമാനം മാർക്കോടെയുള്ള ബിരുദവും എൻ.സി.സി. (സി) സർട്ടിഫിക്കറ്റും. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. സർവീസിലിരിക്കെ മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കാണാതായവരുടെയും മക്കൾക്ക് എൻ.സി.സി. (സി) സർട്ടിഫിക്കറ്റ് ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനമുണ്ടാവും.

നിയമനം തുടക്കത്തിൽ 10 വർഷത്തേക്കായിരിക്കും. നാലുവർഷംകൂടി ദീർഘിപ്പിക്കാം. സ്റ്റൈപ്പെൻഡ്: 56,100 രൂപ.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in കാണുക. അവസാനതീയതി: ഫെബ്രുവരി 6.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights