ശ്വാസകോശ രോഗങ്ങള്‍ അകറ്റിനിര്‍ത്താൻ പതിവായി ചെയ്യേണ്ടത്…

ശ്വാസകോശത്തിന്‍റെ ആരോഗ്യം ബാധിക്കപ്പെടുകയെന്ന് പറയുന്നത് ജീവന് തന്നെ ഭീഷണി ഉയരുന്നതിന് തുല്യമാണ്. അത്രമാത്രം ഗൗരവമുള്ളതെന്ന് പറയാം.

പല കാരണങ്ങള്‍ കൊണ്ടും ശ്വാസകോശ രോഗങ്ങളുണ്ടാകാം. ഇതില്‍ ചിലതിനെയെങ്കിലും നമുക്ക് നമ്മുടെ ജീവിതരീതികളിലൂടെ പ്രതിരോധിക്കാനാകും.

അതായത് ഒരളവ് വരെ ശ്വാസകോശ രോഗങ്ങളെ നമുക്കും ചെറുക്കാനാകും. ഇതിനായി ജീവിതരീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ശ്വാസകോശ രോഗങ്ങളെ കുറിച്ച്‌ പറയുമ്ബോള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ പെട്ടെന്ന് വന്നെത്തുന്ന ഒന്നായിരിക്കും പുകവലി. ശ്വാസകോശത്തെ ആരോഗ്യകരമായി പിടിച്ചുനിര്‍ത്തുന്നതിന് പുകവലി ഉപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. ശ്വാസകോശാര്‍ബുദം (ക്യാൻസര്‍), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രധാനകാരണമായി എത്തുന്നത് പുകവലിയാണ്.

രണ്ട്…

പതിവായി വ്യായാമം ചെയ്യുന്ന ശീലമില്ലെങ്കില്‍ അതിലേക്ക് കടക്കണം. കാരണം പതിവായ വ്യായാമവും ശ്വാസകോശ രോഗങ്ങളെ ചെറുക്കും. വ്യായാമം ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മൂന്ന്…

വ്യക്തി ശുചിത്വം, അതുപോലെ തന്നെ പരിസര ശുചിത്വം എന്നിവ പാലിക്കുന്നതും ശ്വാസകോശാരോഗ്യത്തില്‍ വളരെ പ്രധാനമാണ്. ഇവയും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുകയും രോഗങ്ങളെ വലിയൊരു പരിധി വരെ അകറ്റിനിര്‍ത്താൻ സഹായിക്കുകയും ചെയ്യുന്നു.

നാല്…

ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുന്നതും ശ്വാസകോശ രോഗങ്ങളെ അകറ്റും. പച്ചക്കറികളും പഴങ്ങളും കാര്യമായി കഴിക്കണം. ധാന്യങ്ങള്‍ (പൊടിക്കാത്തത്), ലീൻ പ്രോട്ടീൻ എന്നിവയും ഡയറ്റിലുള്‍പ്പെടുത്താം. ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശ്വാസകോശത്തിന് നല്ലതുതന്നെ.

friends catering

അഞ്ച്…

മലിനമായ ചുറ്റുപാടുകള്‍ എപ്പോഴും ശ്വാസകോശത്തിന് വെല്ലുവിളിയാണ്. മലിനമായ സാഹചര്യങ്ങളും അത്തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ കാണുന്ന ഇടങ്ങളും അന്തരീക്ഷവുമെല്ലാം കഴിയുന്നതും ഒഴിവാക്കുകയാണ് വേണ്ടത്. ചില കെമിക്കലുകള്‍ പതിവായി ശ്വസിക്കുന്നതും ശ്വാസകോശത്തിന് പ്രശ്നമാകാറുണ്ട്. ഇത് അധികവും തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ടാണ് കാണാറ്. ശ്വാസകോശാരോഗ്യത്തിനായി ഇതും ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights