മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളിലെ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.navodaya.gov.in/nvs/ro/Bhopal/en/home/index.html ലിങ്കിൽ ലഭിക്കും. ഓൺലൈനായി ഏപ്രിൽ 26 വരെ അപേക്ഷിക്കാം.ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി) തസ്തികയിൽ വിവിധ വിഷയങ്ങളിലായി 283 ഒഴിവുകളും പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി) തസ്തികയിൽ വിവിധ വിഷയങ്ങളിലായി 215 ഒഴിവുകളും ഉണ്ട്. ടി.ജി.ടി വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, മ്യൂസിക്, ആർട്ട് മുതലായ വിഷയങ്ങളിലും പി.ജി.ടി വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്/ഐ.ടി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളിലുമാണ് അവസരം. പ്രായപരിധി 50 വയസ്സ്. വിമുക്ത ഭടന്മാർക്ക് 65 വയസ്സുവരെയാകാം.യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കാനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ലഭ്യമാകുന്ന ശമ്പളം. ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ -34125/40625 രൂപ. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ -35750/42250 രൂപ. നിയമനം ലഭിക്കുന്നവർ വിദ്യാലയങ്ങളിലെ കാമ്പസിൽ താമസിച്ച് പഠിപ്പിക്കുകയും നിയോഗിക്കപ്പെടുന്ന മറ്റു ജോലികൾ നിർവഹിക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക