ഒരു ലീറ്റർ പെട്രോളിന് 560 രൂപ.

ഇന്ത്യയിൽ നിന്നും നിരവധിപേരാണ് വർഷാവർഷം ജോലിക്കും പഠനത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.ഇങ്ങനെ മറ്റൊരു രാജ്യത്തു പോയി ജീവിതം കരുപിടിപ്പിക്കുന്നവർക്കു അഭിമുഖീകരിക്കേണ്ടി വരുന്ന ഒന്നാണ് ഉയർന്ന ജീവിത ചെലവ്. രാജ്യാന്തര തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ചെലവ് കൂടിയ നഗരങ്ങളെടുക്കുകയാണെങ്കിൽ അതിൽ ആദ്യ സ്ഥാനം ഹോങ്കോങ്‌, സിംഗപ്പൂർ, സൂറിക് എന്നിവയാണ്. ഈ നഗരങ്ങൾക്കൊപ്പം തന്നെ വർധിച്ച ജീവിതചെലവുള്ള പട്ടികയിൽ പ്രഥമസ്ഥാനങ്ങളിൽ ഉള്ള നഗരങ്ങളിൽ ന്യൂയോർക്കും ലൊസാഞ്ചലസും ലണ്ടനും ഉൾപ്പെട്ടിട്ടുണ്ട്. ചെലവു കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ പാകിസ്താനിലെ ഇസ്‌ലാമാബാദും കറാച്ചിയും
നൈജീരിയയുടെ തലസ്ഥാനമായ അബൂജ, ക്യൂബയിലെ ഹവാന എന്നിവയാണ്. ഈ നഗരങ്ങളിലെ പെട്രോളിന്റെ വില നമ്മുടെരാജ്യവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ എത്രയെന്നറിയാമോ? ഓരോ നഗരങ്ങളിലും ഒരു ലീറ്റർ പെട്രോളിന് വേണ്ടി എത്ര തുക മുടക്കേണ്ടി വരുമെന്നു നോക്കാം.

∙ ഹോങ്കോങ്:ലോകത്ത് മറ്റേതൊരു രാജ്യത്തു താമസിക്കുന്നതിലും ചെലവ് കൂടുതലാണ് ഹോങ്കോങ് നഗരത്തിൽ. ഇവിടെ സ്വന്തമായി ഒരു വാഹനം വാങ്ങി ഉപയോഗിക്കുമ്പോൾ ഒരു ലീറ്റർ പെട്രോളിന് 24 ഹോങ്കോങ് ഡോളർ നൽകണം. അതായത് ഇന്ത്യൻ രൂപ 257. 

∙ സിംഗപ്പൂർ:പെട്രോൾ വിലയിൽ ഹോങ്കോങ്ങിനു തൊട്ടുപുറകിൽ തന്നെയാണ് സിംഗപ്പൂരിന്റെ സ്ഥാനം. ശക്തമായ പൊതുഗതാഗത സംവിധാനംനിലനിൽക്കുന്ന ഈ രാജ്യത്ത് ഒരു ബൈക്കോ കാറോ വാങ്ങിയാൽ പെട്രോൾ വില താങ്ങാവുന്നതിലും അപ്പുറമാണ്. ഒരുലീറ്റർ പെട്രോളിന് 2.87 ഡോളർ (177 രൂപ) ആണ് ഈ രാജ്യത്തെ വില. ∙ 

∙ സൂറിക്:സ്വിറ്റ്‌സർലൻഡിന്റെ മനോഹാരിത ആസ്വദിച്ചു കൊണ്ട് കാറിൽ ഒരു യാത്ര നടത്തണമെന്ന് ആഗ്രഹിച്ചാൽ ചിലപ്പോൾ പോക്കറ്റ് കാലിയാകും. സൂറിക്കിൽ ഒരു ലീറ്റർ പെട്രോളിന് കൊടുക്കേണ്ടി വരുന്നതു 1.86 സ്വിസ്  ഫ്രാങ്ക്. ഇന്ത്യൻ രൂപയിലേക്കു മാറ്റുമ്പോൾ ഏകദേശം 173 രൂപ.

 

 

∙ ന്യൂയോർക്ക്/ലൊസാഞ്ചലസ്
അമേരിക്കയിൽ ഇന്ധന വില കമ്പനികൾക്ക് അനുസരിച്ചു വ്യത്യാസപ്പെടുമെങ്കിലും മേല്പറഞ്ഞ സ്ഥലങ്ങളെ അപേക്ഷിച്ചു ന്യൂയോർക്ക്/ലൊസാഞ്ചലസ് നഗരങ്ങളിൽ പെട്രോളിന്റെ വില താങ്ങാവുന്നതാണ്. ഏകദേശം ഒരു ഡോളറാണ് (83.50 രൂപ) ഒരു ലീറ്റർ പെട്രോളിനു കൊടുക്കേണ്ടി വരുക.

∙ ലണ്ടൻ  ബ്രിട്ടനിലെ  ഉയർന്ന ജീവിത ചെലവിന്റെ പ്രതിഫലനം പെട്രോൾ വിലയിലും കാണുവാൻ കഴിയും. 1.45 പൗണ്ടാണ് ഇവിടെ ഒരു ലീറ്റർ പെട്രോളിന് മുടക്കേണ്ടി വരുന്നത്. ഏകദേശം 153 ഇന്ത്യൻ രൂപയോളം വരുമിത്.

∙ ഇസ്‌ലാമാബാദ്/കറാച്ചി 
 
പാകിസ്താനിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ ചൂടുള്ള വിഷയമാണ് ഇന്ധന വിലയിലെ വർധന. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഈ കഴിഞ്ഞ മാസങ്ങളിൽ ചെറിയ ഉയർച്ച താഴ്ചകൾ ഉണ്ടായ രാജ്യത്ത് ഇപ്പോൾ ഒരു ലീറ്റർ പെട്രോളിന്പാകിസ്താനി റുപീ 265 (ഏകദേശം 80 രൂപ) ആണ് വില.
∙ അബൂജ 
 
ലോകത്ത് മറ്റെല്ലായിടങ്ങളെയും അപേക്ഷിച്ച് വാഹന ഇന്ധന വില വളരെ കുറവാണ് നൈജീരിയയിലെ അബൂജയിൽ. ഒരു ലീറ്റർപെട്രോളിന് 670 നൈജീരിയൻ നിയാറ (36.50 രൂപ) മാത്രമാണ് വില. പോക്കറ്റ് കീറുകയില്ലെന്നു ചുരുക്കം. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ധനം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ.
 
 ഹവാന 
 
കഴിഞ്ഞ മാസങ്ങളിൽ ക്യൂബയിലെ പെട്രോൾ വിലയിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2024 ലെ അഞ്ച് മാസങ്ങളിലും ഈ വർധന കാണുവാൻ കഴിയും. 156 ക്യൂബൻ പെസോസ് ആണ് ഇപ്പോൾ ഒരു ലീറ്റർ പെട്രോളിന്റെ വില. ഏകദേശം 560 രൂപ. 2023 ഡിസംബറിൽ 25 പെസോസ് (86 രൂപ) ഉണ്ടായിരുന്നതിൽ നിന്നുമാണ് ഈ വർധന. 
Verified by MonsterInsights