ഒരു നുള്ള് മല്ലി, 2 കപ്പ് വെള്ളവും മാത്രം മതി, കുടവയറും പൊണ്ണത്തടിയും മറന്നേക്കൂ; ഇങ്ങനെ കഴിക്കണം

പൊണ്ണത്തടിയും അമിത ഭാരവും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. അതിനൊപ്പം കുടവയര്‍ കൂടി വന്നാല്‍ കൂടുതലായി നമ്മള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. നമ്മുടെ ആരോഗ്യത്തിന് കാര്യമായ പ്രശ്‌നം ഉണ്ടെന്ന് ശരീരം തന്നെ നല്‍കുന്ന സൂചനയാണിത്. പക്ഷേ ഇതൊക്കെ മാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്.

പക്ഷേ കൃത്യമായി നമ്മള്‍ അത് പാലിക്കാന്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ വേഗത്തില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കൂ. ഭാരം കുറയ്ക്കാന്‍ ഏറ്റവും സഹായിക്കുന്നൊരു കാര്യം മല്ലിയാണ്. കൊത്തമല്ലിയെന്നും ഇവ അറിയപ്പെടാറുണ്ട്. മല്ലിയിട്ട വെള്ളം ശരീരത്തെ അടിമുടി മാറ്റും. അത് എങ്ങനെയാണെന്ന് നോക്കാം.

നമ്മുടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ മല്ലി ചേര്‍ത്ത വെള്ളം കൊണ്ട് സാധിക്കും. മൂന്ന് കാര്യങ്ങളാണ് ഇതില്‍ വേണ്ടത്. മല്ലിയില, കൊത്തമല്ലി, വെള്ളം എന്നിവ ചേര്‍ത്താണ് ഈ പാനീയം ഉണ്ടാക്കുക. ആദ്യം തന്നെ മല്ലിയില നന്നായി കഴുകണം. അതില്‍ അടങ്ങിയിരിക്കുന്ന എല്ലാ കറകളും നീക്കം ചെയ്യുക.

ഏറ്റവും ഫ്രഷായി തന്നെ മല്ലിയില നിലനിര്‍ത്തണം. അതിലേക്ക് ഒരു ടീസ്പൂണ്‍ കൊത്തമല്ലി ചേര്‍ക്കുക. ഇവ ചേര്‍ത്ത് വെക്കുക. പിന്നീട് ഫ്രഷായിട്ടുള്ള മല്ലിയിലയും കൊത്തമല്ലിയും ഒരു ഗ്ലാസ് വെള്ളവും ബ്രെന്‍ഡര്‍ ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുടര്‍ന്ന് കുറച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക.

ഇതില്‍ വെള്ളം ചേര്‍ത്ത് ദ്രാവക രൂപത്തിലാക്കുക. ഇത് ഉണ്ടാക്കിയ ശേഷം ഉടനെ തന്നെ കഴിക്കണം. രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇനി എന്തൊക്കെ ഗുണങ്ങള്‍ മല്ലിയില്‍ ഉണ്ടെന്ന് പറഞ്ഞ് തരാം. വിറ്റാമിന്‍ കെ, സി, എ, എന്നിവയ്‌ക്കൊപ്പം ഫൈബറും ആന്റിഓക്‌സിഡന്റുകളും മല്ലിയില്‍ ഉണ്ട്.

ഇവ നമ്മുടെ മെറ്റാബോളിസത്തെയും, രോഗ പ്രതിരോധ ശേഷിയെയും ഒരുപോലെ വര്‍ധിപ്പിക്കും. നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ സ്വാഭാവികമായും ഇവ നീക്കം ചെയ്യും. നമ്മുടെ ശരീരത്തിന്റെ ദഹനത്തെ മെച്ചപ്പെടുത്തി, ആരോഗ്യവാനാക്കും. കിഡ്‌നി സംബന്ധമായ രോഗങ്ങളും മാറിക്കിട്ടും.

ശരീരത്തെ ഉന്‍മേഷത്തിലാക്കാന്‍ മല്ലിയില അടക്കം ചേര്‍ത്ത വെള്ളത്തിനാവും. വെറും വയറ്റില്‍ ഇവ കഴിക്കുന്നതോടെ ശരീരത്തിലെ ടോക്‌സിനുകളെ ഇവ നീക്കം ചെയ്യും. ഇതിനൊപ്പം ചെറുനാരങ്ങ നീരും, തേനും ചേര്‍ക്കുന്നത് ഭാരം കുറയ്ക്കാന്‍ ഏറ്റവും സൗകര്യപ്രദമായ കാര്യമാണ്. ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

നമ്മുടെ ചര്‍മത്തെ തിളക്കമേറിയതാക്കാനും, അതുപോലെ മുഖക്കുരുവിനെ നീക്കം ചെയ്യാനും, ചര്‍മ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇവ സഹായിക്കും. ശരീരത്തെ ജലാംശമുള്ളതാക്കി നിര്‍ത്തി നമ്മളെ ഊര്‍ജസ്വലരായി മാറ്റാന്‍ മല്ലി കൊണ്ടുള്ള വെള്ളത്തിന് സാധിക്കും. വേഗത്തില്‍ ദഹനത്തിനും ഇവ സഹായിക്കും. നിത്യേന ഇത് കുടിക്കുന്നുണ്ടെന്ന് മാത്രം നിങ്ങള്‍ ഉറപ്പാക്കിയാല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights