ഓഹരി വിപണിയിലെ നിക്ഷേപത്തെ ഗൗരവത്തോടെ സമീപിക്കുന്നവരുടെ ആദ്യ ചോയിസ് പൊതുമേഖലാ ഓഹരികളായിരിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച വരുമാനം നൽകാൻ പൊതുമേഖലാ ഓഹരികൾക്ക് സാധിക്കുന്നു എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന് പിന്നിൽ. എസ് ആൻ്റ് പി ബിഎസ്ഇ പൊതുമേഖലാ സൂചിക കഴിഞ്ഞ ഒരു വർഷത്തിനിടെ 95.02 ശതമാനം നേട്ടമുണ്ടാക്കി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
സമീപ ഭാവിയിൽ മികച്ച നേട്ടം നൽകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്ന നാല് പൊതുമേഖലാ ഓഹരികളെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.
1. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ 1975ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍. കണ്‍സള്‍ട്ടന്‍സി, പ്രോജക്ട് മാനേജ്മെന്റ്, മേല്‍നോട്ടം, ഊര്‍ജ്ജ വ്യാപാരം, എണ്ണ- വാതക പര്യവേക്ഷണം, കല്‍ക്കരി ഖനനം എന്നിവ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമാണ് എൻടിപിസിയുടെ വിപണി മൂല്യം 3.52 ലക്ഷം കോടി രൂപയാണ്, പിഇ അനുപാതം 19.36 ആണ്.
ഓഹരി വിപണിയിലെ പ്രകടനം ബിഎസ്ഇയിൽ 4.27 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 363 രൂപയാണ് നിലവിൽ എൻടിപിസിയുടെ ഓഹരി വില. ഈ വർഷം ഇതുവരെ സ്റ്റോക്ക് 17.32 ശതമാനം ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 106.37 ശതമാനം വരുമാനം നൽകാനും ഓഹരിക്ക് സാധിച്ചു.

2. ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സംയോജിത പ്രകൃതി വാതക കമ്പനിയാണ് ഗെയിൽ ഇന്ത്യ ലിമിറ്റഡ്. 1984-ലാണ് കമ്പനി സ്ഥാപിച്ചത്. 1.37 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. പിഇ അനുപാതം 18.91 ആണ്.
നിലവിലെ ഓഹരി വില 0.26 ശതമാനം ഇൻട്രാഡേ ഇടിവോടെ 209 രൂപയാണ് നിലവിൽ ഗെയിലിന്‍റെ ഓഹരി വില. ഈ വർഷം ഇതുവരെ 25.68 ശതമാനം വളർച്ച കൈവരിച്ചു. ഒന്നും മൂന്നും വർഷത്തെ വരുമാനം 94.87 ശതമാനവും 128.29 ശതമാനവുമാണ്. ബിഎസ്ഇ വിശകലനം അനുസരിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ 201.59 ശതമാനം റിട്ടേണാണ് ഈ ഓഹരികൾ നൽകിയത്.
3. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ രാജ്യത്ത് ഏറ്റവും ലാഭം കരസ്ഥമാക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അഥവാ ഒഎന്‍ജിസി. 1956-ലാണ് ആരംഭം. മഹാരത്ന പദവിയുള്ള ഈ കമ്പനി ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരും കൂടിയാണ്. ഒഎൻജിസിയുടെ വിപണി മൂല്യം 3.55 ലക്ഷം കോടി രൂപയാണ്.
ഓഹരി വിപണിയിലെ പ്രകടനം ബിഎസ്ഇയിൽ -0.16 ശതമാനം ഇടിവോടെ 282.85 രൂപയാണ് നിലവിൽ ഒഎൻജിസി ഓഹരിയുടെ വില. ഓഹരി ഈ വർഷം ഇതുവരെ 37.81 ശതമാനം വളർച്ച കൈവരിച്ചു. 160.57 ശതമാനമാണ് കഴിഞ്ഞ മൂന്ന് വർഷത്തെ വരുമാനം. 4. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ആസ്തികള്‍ ഏറ്റെടുക്കുന്നതിനും സൃഷ്ടിക്കുന്നതിനും ധനസഹായം നല്‍കുന്നതിനായി സാമ്പത്തിക വിപണികളില്‍ നിന്ന് പണം കടമെടുക്കുന്ന സ്ഥാപനം. ഇത് പിന്നീട് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഫിനാന്‍ഷ്യല്‍ ലീസായി പാട്ടത്തിന് നല്‍കുന്നു. ഐആർഎഫ്‌സിയുടെ വിപണി മൂല്യം 2.05 ലക്ഷം കോടി രൂപയാണ്.
4. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ആസ്തികള്‍ ഏറ്റെടുക്കുന്നതിനും സൃഷ്ടിക്കുന്നതിനും ധനസഹായം നല്‍കുന്നതിനായി സാമ്പത്തിക വിപണികളില്‍ നിന്ന് പണം കടമെടുക്കുന്ന സ്ഥാപനം. ഇത് പിന്നീട് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഫിനാന്‍ഷ്യല്‍ ലീസായി പാട്ടത്തിന് നല്‍കുന്നു. ഐആർഎഫ്‌സിയുടെ വിപണി മൂല്യം 2.05 ലക്ഷം കോടി രൂപയാണ്. നിലവിലെ ഓഹരി വില 157.25 രൂപ എന്നതാണ് ബിഎസ്ഇയിൽ നിലവിൽ കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റോക്ക് സ്ഥിരമായ പോസിറ്റീവ് റിട്ടേൺ നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടെ 394.50 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്. അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.