പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജുലൈ രണ്ട് വരെ നിർദ്ദിഷ്ട ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ ജൂലൈ ആറിനകം അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 64.