പ്ല​സ് ടു യോഗ്യതയുണ്ടോ ? നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ ഓഫിസർ പരിശീലനത്തിന് അവസരം.

 സൈന്യത്തിൽ ഉന്നത സാധ്യതകളുള്ള നാഷനൽ ഡിഫൻസ്, നേവൽ (NDA&NA) അക്കാദമിയിൽ ഓഫിസർ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെയുള്ള 400 ഒഴിവുകളിലേയ്ക്ക് യു.പി.എസ്.സി പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ് .

പ്ലസ് ടു യോഗ്യതയുളളവർക്കാണ് അവസരം. 100 രൂപയാണ് അപേക്ഷാഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജനുവരി 9 വരെയാണ് അവസരം.

യു.പി.എസ്.സി ദേശീയതലത്തിൽ ഏപ്രിൽ 21ന് നടത്തുന്ന പരീക്ഷയ്ക്ക്  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിലും തുടർന്നുള്ള  ഇന്റർവ്യൂവിലും യോഗ്യത നേടുന്നവർക്ക് എൻ.ഡി.എയുടെ ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലും (153ാമത് കോഴ്സിൽ) നേവൽ അക്കാദമിയിലും (115ാമത് കോഴ്സിൽ) പ്രവേശനം ലഭിക്കുന്നതാണ്.

ആനുകൂല്യങ്ങൾ

 

തെരഞ്ഞടുക്കപ്പെടുന്നവർക്കുള്ള പ​രി​ശീ​ല​നം 2025 ജ​നു​വ​രിയിൽ തുടങ്ങും. പ​രി​ശീ​ല​ന​കാ​ലത്തു തന്നെ പ്ര​തി​മാ​സം 56,100 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ 56,100-1,77,500 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും.

അടിസ്ഥാനയോ​ഗ്യ​ത

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും മാത്രമേ അ​പേ​ക്ഷി​ക്കാനാകൂ. അപേക്ഷകർ,2005 ജൂ​ലൈ ര​ണ്ടി​ന് മു​മ്പോ 2008 ജൂ​ലൈ ഒ​ന്നി​ന് ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്.എ​ൻ.​ഡി.​എ യുടെ ആ​ർ​മി വി​ങ്ങി​ലേ​ക്ക് ഏതെങ്കിലും സ്ട്രീമിലുള്ള പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രു​ന്നാ​ൽ മ​തി. എന്നാൽ എ​ൻ.​ഡി.​എ യുടെ എ​യ​ർ​ഫോ​ഴ്സ്, നേ​വ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യി​ലേ​ക്കും ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ് ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യിക്കേണ്ടതുണ്ട്.​ അവസാന വർഷ പരീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് നിർദ്ദിഷ്ട മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം.

വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ

I.എൻ.ഡി.എ.

എ​ൻ.​ഡി.​എ യുടെ വിവിധ വിഭാഗങ്ങളിൽ താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്. നിശ്ചിത ഒഴിവുകൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

1.ആ​ർ​മി 208 (വ​നി​ത​ക​ൾ 10)
2.നേ​വി 42 (വ​നി​ത​ക​ൾ 12)
3.എ​യ​ർ​ഫോ​ഴ്സ്-​ഫ്ലൈ​യി​ങ് 92 (വ​നി​ത​ക​ൾ 2)
4.ഗ്രൗ​ണ്ട് ഡ്യൂ​ട്ടീ​സ് (ടെ​ക്നി​ക്ക​ൽ) 18 (വ​നി​ത​ക​ൾ 2)
5.ഗ്രൗ​ണ്ട് ഡ്യൂ​ട്ടീ​സ് (നോ​ൺ ടെ​ക്നി​ക്ക​ൽ) 10 (വ​നി​ത​ക​ൾ 2)

II.നേ​വ​ൽ അ​ക്കാ​ദ​മി

നേവൽ അക്കാദമിയിലെ കേഡ​റ്റ് എൻ​ട്രി സ്കീമിലുള്ള 30 ഒഴിവുകളിൽ, 9 എണ്ണം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

വി​ജ്ഞാ​പ​നത്തിന് –  http://upsc.gov.in ,  അപേക്ഷാ സമർപ്പണത്തിന് –
http://upsconline.nic.in

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights