ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നുണ്ടോ? കാലാവധി തീരുന്നെങ്കില്‍ വേഗം പുതുക്കിക്കോ, ഈ തുകയ്ക്ക് ലഭിക്കും

നമ്മുടെ ഫോണിലെ ഏറ്റവും വലിയ ബാക്കപ്പ് സോഴ്‌സാണ് ഗൂഗിള്‍ ഡ്രൈവ്. വാട്‌സ്ആപ്പ് വരെ ഇപ്പോള്‍ ചാറ്റ് ബാക്കപ്പിനായി ഉപയോഗിക്കുന്നത് ഗൂഗിള്‍ ഡ്രൈവാണ്. എന്നാല്‍ ഇതൊരു സൗജന്യ സര്‍വീസല്ലെന്ന് എല്ലാവര്‍ക്കും അറിയാം. സാമാന്യം നല്ലൊരു തുക ഇതിനായി മുടക്കേണ്ടി വരും. കാരണം പ്രീമിയം സര്‍വീസാണിത്.എന്നാല്‍ ക്ലൗഡ് സ്റ്റോറേജ് ഇപ്പോള്‍ ആന്‍ഡ്രോയിഡിലും, ആപ്പിള്‍ ഫോണുകളിലും, ഡെസ്‌ക്ടോപ്പുകളിലും ക്ലൗഡ് സ്റ്റോറേജുകള്‍ വാങ്ങാനുള്ള അവസരമാണ് ഇപ്പോള്‍ ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. അതും ഏറ്റവും കുറഞ്ഞ വിലയിലാണ് ഗൂഗിള്‍ ഡ്രൈവ് ലഭ്യമാക്കുന്നത്. ആരും വിചാരിക്കാത്ത അത്ര കുറഞ്ഞ ഇളവാണ് നല്‍കുന്നത്.

ഗൂഗിള്‍ ഡ്രൈവിന്റെ ഏറ്റവും കുറഞ്ഞ പ്ലാനിന് 130 രൂപയാണ് മുടക്കേണ്ടത്. മാസത്തിലാണ് ഇത് അടയ്‌ക്കേണ്ടത്. ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ടാണ് പുതുവത്സരത്തില്‍ കമ്പനി നല്‍കുന്നത്. ഇതോടെ ക്ലൗഡ് സ്‌റ്റോറേജ് കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. മാസം 130 രൂപ അധികമാണെന്ന് തോന്നുവര്‍ ധാരാളമുണ്ട്.

അവര്‍ക്ക് ഇനി പോക്കറ്റ് കീറാതെ തന്നെ ക്ലൗഡ് സ്‌റ്റോറേജ് സ്വന്തമാക്കാം. അതേസമയം കുറഞ്ഞ കാലയളവിലേക്കുള്ള ഒരു ഓഫറാണിത്. നിങ്ങളുടെ സ്വന്തം ഗൂഗിള്‍ അക്കൗണ്ട് വഴിയാണ് ഈ ഓഫര്‍ ലഭ്യമാവുമോ എന്ന് പരിശോധിക്കേണ്ടത്. എല്ലാവര്‍ക്കും ഈ ഓഫര്‍ വഴി ആനുകൂല്യം ലഭിക്കാന്‍ സാധ്യതയില്ല.

130 രൂപയ്ക്ക് നൂറ് ജിബി സ്റ്റോറേജാണ് മാസം നിങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ ഗൂഗിള്‍ സ്‌റ്റോറേജിന്റെ പ്രത്യേക ഓഫര്‍ പ്രകാരം 35 രൂപയ്ക്ക് ഇവ ലഭ്യമാക്കും. സബ്‌സ്‌ക്രിപ്ഷന്‍ മൂന്ന് മാസത്തേക്കാണ് ലഭിക്കുക. ഇത് ഉറപ്പായും നിങ്ങളെ ഞെട്ടിക്കും. പക്ഷേ മൂന്ന് മാസം കഴിഞ്ഞാല്‍ നിങ്ങള്‍ 130 രൂപ തന്നെ നല്‍കേണ്ടി വരും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അതേസമയം 200 ജിബി പ്ലാനിനും വലിയ ഓഫര്‍ തന്നെ ഗൂഗിള്‍ നല്‍കുന്നുണ്ട്. 210 രൂപയാണ് ഈ പ്ലാനിന്റെ യഥാര്‍ത്ഥ നിരക്ക്. എന്നാല്‍ ഡിസ്‌കൗണ്ട് പ്രകാരം നിങ്ങള്‍ 50 രൂപ മാത്രം നല്‍കിയാല്‍ മതി. മൂന്ന് മാസത്തെ കാലാവധിയും ഇതിനുണ്ട്. 2 ടിബി പ്ലാന്‍ വരെ ഗൂഗിള്‍ ഡ്രൈവ് ലഭ്യമാക്കുന്നുണ്ട്.

അതേസമയം 2 ടിബി പ്ലാനിന് മാസം 650 രൂപയാണ് ഗൂഗിള്‍ ഡ്രൈവ് നല്‍കേണ്ടത്. എന്നാല്‍ 160 രൂപയാണ് പുതിയ ഓഫര്‍ പ്രകാരം നല്‍കേണ്ടത്. മൂന്ന് മാസത്തെ കാലാവധിയുമുണ്ട്. എന്നാല്‍ നിലവിലുള്ള യൂസര്‍മാര്‍ക്ക് ഈ ഓഫര്‍ ലഭ്യമാവില്ല. പുതിയൊരു യൂസര്‍ ഗൂഗിള്‍ ഡ്രൈവ് പ്രീമിയം പണമടച്ച് വാങ്ങുകയാണെങ്കില്‍ മാത്രം ഈ ഓഫര്‍ ലഭിക്കും. ഗൂഗിളിന് പുതിയ യൂസര്‍മാരെ ലഭിക്കാനുള്ള പ്ലാനാണിത്.

friends catering

Leave a Reply

Your email address will not be published. Required fields are marked *