പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച്‌ പണമിടപാടുകള്‍ അരുത്; മുന്നറിയിപ്പ് നല്‍കി പോലീസ്

പൊതുസ്ഥലങ്ങളിെല സൗജന്യ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ച്‌ പണമിടപാടുകള്‍ നടത്തുമ്ബോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്.മൊബൈല്‍ ഫോണ്‍ സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് ബന്ധിപ്പിച്ച്‌ യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുതെന്ന് പോലീസ് പറയുന്നു.

 

പബ്ലിക് വൈ ഫൈ മുഖേന പാസ്‌വേഡും യു.പി.ഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങളും ചോരാന്‍ സാധ്യതയുണ്ട്. ഇതിലൂടെ ഫോട്ടോകള്‍, ഫോണ്‍ നമ്ബരുകള്‍, ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. അതിനാല്‍ തന്നെ പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച്‌ സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് പോലീസ് നിര്‍ദേശിച്ചു.

ഓണലൈന്‍ വഴി ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ 1930 എന്ന നമ്ബറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതിപ്പെടാം. വിവരം ഒരു മണിക്കൂറിനകം 1930ല്‍ അറിയിച്ചാല്‍ പണം ലഭിക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്ന് പോലീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights