റെയിൽവേ ജോലിയാണോ സ്വപ്നം? എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിൽ 4,660 ഒഴിവ്.

മെയ് 14 വരെ അപേക്ഷിക്കാം. ആർപിഎഫ് കോൺസ്റ്റബിളിന്റെ 4208 ഒഴിവുകളും 452
ആർപിഎഫ് സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളുമാണ് റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. ആർപിഎഫ് കോൺസ്റ്റബിൾ, എസ്ഐ റിക്രൂട്ട്‌മെൻ്റിനായി ഓൺലൈൻ എഴുത്തുപരീക്ഷ (CBT) ഉണ്ടായിരിക്കും. ഇതിനുശേഷം, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ മെഷർമെൻ്റ് (PMT), ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും.

ആർപിഎഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിന്, ഉദ്യോഗാർത്ഥികൾ 10-ാം ക്ലാസ് പാസായിരിക്കണം. ആർപിഎഫ് എസ്ഐ റിക്രൂട്ട്‌മെൻ്റിന്, അംഗീകൃത സർവകലാശാലയിൽ ബിരുദം നേടിയിരിക്കണം. കോൺസ്റ്റബിൾ തസ്തികയുടെ പ്രായപരിധി 18 മുതൽ 28 വയസും എസ്ഐയ്‌ക്ക് 20 മുതൽ 28 വയസുവരെയുമാണ്. സംവരണ വിഭാഗക്കാർക്ക് നിയമങ്ങൾ അനുസരിച്ച് പരമാവധി പ്രായപരിധിയിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://rpf.indianrailways.gov.in/RPF/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights