റെയില്‍വേ പൊലിസ് റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മാത്രം മതി; 4660 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം .

ഇന്ത്യന്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്)ലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വെറും പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വെയില്‍ ഒരു യൂണിഫോം ജോലി സ്വന്തമാക്കാം. ആര്‍.പി.എഫിലേക്ക് കോണ്‍സ്റ്റബിള്‍& സബ്. ഇന്‍സ്‌പെക്ടര്‍ എന്നീ പോസ്റ്റുകളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 4660 ഒഴിവുകളുണ്ട്. ആയതിനാല്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളെല്ലാം തന്നെ ജോലിക്കായി അപേക്ഷിക്കാന്‍ നോക്കുക. വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരു പോലെ അപേക്ഷ നല്‍കാം. അവസാന തീയതി മെയ് 14.

തസ്തിക& ഒഴിവ്
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (RPF) ന് കീഴില്‍ കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ്

ആകെ 4660 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

കോണ്‍സ്റ്റബിള്‍ = 4208

സബ് ഇന്‍സ്‌പെക്ടര്‍ = 452

ആകെ           = 4660

പ്രായപരിധി

കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 28 വയസ് വരെ.

സബ് ഇന്‍സ്‌പെക്ടര്‍ = 20 മുതല്‍ 28 വയസ് വരെ.

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും, പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവുണ്ട്.

 

 

.

യോഗ്യത:ഡിഗ്രി,പത്താം ക്ലാസ്
റിക്രൂട്ട്‌മെന്റ്:കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെയും, ഫിസിക്കല്‍ മെഷര്‍മെന്റിന്റെയും, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഫിസിക്കല്‍ മെഷര്‍മെന്റ്‌സ്

ജനറല്‍, ഒബിസി
പുരുഷന്‍മാര്‍ 165 സെ.മീറ്റര്‍ നീളം
വനിതകള്‍ 157 സെ.മീ നീളം
ചെസ്റ്റ് : 80 – 85
എസ്.സി, എസ്.ടി
പുരുഷന്‍മാര്‍ 160 സെ.മീ നീളം

വനിതകള്‍ 152 സെ.മീ നീളം

ചെസ്റ്റ്: 76.2- 81.2
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ.
 
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 250 രൂപ.
 
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് http://www.rpf.indianrailways.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.
Verified by MonsterInsights