സെൻട്രൽ റെയിൽവേ (Central Railway) 2422 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ (Railway recruitment cell) ഔദ്യോഗിക വെബ്സൈറ്റായ rrccr.com വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ (Job Application) ഫെബ്രുവരി 16ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ സമർപ്പിക്കണം..പെയിന്റർ, വെൽഡർ, ആശാരി, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് തൊഴിൽ പരിശീലനത്തിനായി അപേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്.
മുംബൈ, ഭുസ്വാൾ, പൂനെ, നാഗ്പൂർ, സോലാപൂർ എന്നീ അഞ്ച് ക്ലസ്റ്ററുകളിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ ഒരു ഉദ്യോഗാർത്ഥിയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. ഓരോ ക്ലസ്റ്ററിന്റെയും അധികാരപരിധിയിൽ നിരവധി യൂണിറ്റുകൾ ഉണ്ട്. അപേക്ഷകർക്ക് അതിനനുസരിച്ച് മുൻഗണനകൾ നൽകാൻ കഴിയും. അതിൽ മുംബൈ ക്ലസ്റ്ററിൽ ലഭ്യമായ മൊത്തം സ്ലോട്ടുകൾ 1,659 ആണ്. ഭുസ്വാൾ ക്ലസ്റ്ററിൽ ലഭ്യമായത് 418 ആണ്. പൂനെ ക്ലസ്റ്ററിന് 152 സ്ലോട്ടുകളും നാഗ്പൂർ ക്ലസ്റ്ററിന് 114 സ്ലോട്ടുകളും സോളാപൂർ ക്ലസ്റ്ററിന് 79 സ്ലോട്ടുകളും ലഭ്യമാണ്.
പ്രായപരിധി: അപേക്ഷിക്കുന്നവർ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ ചുരുങ്ങിയത് 50 ശതമാനം മാർക്കോടെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. അതോടൊപ്പം ഉദ്യോഗാർത്ഥികളുടെ കൈയിൽ നാഷണൽ ട്രേഡ് സെർട്ടിഫിക്കറ്റോ, പ്രൊവിഷണൽ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് നൽകണം.1992 ലെ അപ്രന്റീസ്ഷിപ്പ് റൂൾസിലെ വകുപ്പ് 11(1) പ്രകാരം ഉദ്യോഗാർത്ഥികൾക്ക് മിനിമം നിരക്കിൽ സ്റ്റൈപ്പൻഡ് നൽകും.
ഘട്ടം 1: സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ‘അതിൽ ‘ഓൺലൈൻ ആപ്ലിക്കേഷൻ ഫോർ എൻഗേജ്മെന്റ് ഓഫ് അപ്പ്രെന്റിസിസ് എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് ‘അപ്ലൈ ഓൺലൈൻ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഘട്ടം 3: അടിസ്ഥാന വിവരങ്ങൾ നൽകുക. ശേഷം രജിസ്റ്റർ ചെയ്യുക.
ഘട്ടം 4: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫോം പൂർത്തിയാക്കുക.
ഘട്ടം 5: അപേക്ഷാ ഫീസ് ഓൺലൈൻ ആയി അടക്കുക.
ഘട്ടം 6: ഭാവിയിൽ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ഓൺലൈൻ ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.