രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും; കൂട്ടത്തിൽ നിങ്ങളുടേതും ഉണ്ടോ?

“രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ കടുത്ത നടപടിയുമായി ടെലികോം മന്ത്രാലയം. വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പക്കലുള്ള കണക്ക്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നൽകി. രേഖകൾ കൃത്യമല്ലാത്തവ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരം നമ്പറുകളിൽ ഭൂരിഭാഗവും വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിന് ഉപയോഗിക്കുന്നതായാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് നടത്തിയ സർവ്വെയിൽ പറയുന്നത്. 114 കോടി മൊബൈൽ ഫോൺ കണക്ഷനുകളിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ്് (AI&DIU) നടത്തിയ സർവ്വെയിലാണ് 21 ലക്ഷം സിം കാർഡുകൾ വ്യാജമെന്ന് കണ്ടെത്തിയത്.

ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും രേഖകൾ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിർദേശം. പൗരന്മാർക്ക് തങ്ങളുടെ പേരിൽ നൽകിയിട്ടുള്ള മൊബൈൽ കണക്ഷനുകൾ അറിയാനും അവർ അപേക്ഷിച്ചിട്ടില്ലാത്ത ഏതെങ്കിലും സിം കാർഡ് ഉണ്ടെങ്കിൽ അതിന്റെ കണക്ഷൻ വിച്ഛേദിക്കാനും കഴിയുന്ന പൗര കേന്ദ്രീകൃത സംരംഭമായ സഞ്ചാര് സാഥിയുടെ ഭാഗമായാണ് രാജ്യവ്യാപകമായി സിം കാർഡുകളുടെ വിശകലനം ആരംഭിച്ചത്. ‘സഞ്ചാർ സാഥി’ പോർട്ടൽ ഉപയോഗിക്കുമ്പോൾ ശരിയായ ഡാറ്റകൾ നൽകുന്നതാണ് രീതി.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights