രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഈ ഏഴ് ഭക്ഷണങ്ങൾ പതിവാക്കാം

നിയന്ത്രണമില്ലാതെ ഉയർന്നാൽ കണ്ണുകൾ, വൃക്ക, ഹൃദയം എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കുന്നതാണ് രക്തത്തിലെ പഞ്ചസാര. പാരമ്പര്യമായി പ്രമേഹം ലഭിച്ചവരിൽ നിയന്ത്രണത്തിന് സാധ്യതകളില്ല. എന്നാൽ ജീവിതശൈലി കൊണ്ട് സംഭവിക്കുന്ന പ്രമേഹം ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം.

1. ചിയ, ഫ്ളാക്സ് വിത്തുകൾ

ഫൈബറുകളും ലോ ഡൈജസ്റ്റീവ് കാർബോഹൈഡ്രേറ്റ്സും അടങ്ങിയ ചിയ, ഫ്ളാക്സ് വിത്തുകൾ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

2. ആപ്പിൾ സിഡർ വിനഗർ

ഭാരം കുറയ്ക്കാനുള്ള ഡയറ്റുകളിൽ പലപ്പോഴും ഇടം പിടിക്കാറുള്ള ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. പ്രമേഹ നിയന്ത്രണത്തിനും ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. എന്നാൽ അസിഡിറ്റി കൂടിയതിനാൽ ചെറിയ അളവിലും വെള്ളത്തിൽ കലർത്തിയുമൊക്കെ വേണം ഇത് ഉപയോഗിക്കാൻ.

3. വെണ്ടയ്ക്ക

ഫ്ളവനോയ്ഡുകളും പോളിസാക്കറൈഡുകളും ധാരാളം അടങ്ങിയ വെണ്ടയ്ക്കയും പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും.

4. ബ്രക്കോളി

ബ്രക്കോളി ചവയ്ക്കുമ്പോൾ സൾഫോറഫേൻ എന്നൊരു രാസസംയുക്തം ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതായി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഇൻസുലിൻ സംവേദനത്വവും ഇത് മെച്ചപ്പെടുത്തും.

5. നട്സും നട്ട് ബട്ടറും

ആൽമണ്ട്, കടല തുടങ്ങിയ നട്സും അവ ഉപയോഗിച്ച് നിർമിക്കുന്ന നട്ട് ബട്ടറും പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ചിയ വിത്തുകൾ പോലെ ഫൈബറും ലോ ഡൈജസ്റ്റബിൾ കാർബും അടങ്ങിയിട്ടുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. എന്നാൽ ഭാരം വർധിപ്പിക്കുമെന്നതിനാൽ ഇവ പരിമിതമായ തോതിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ.

6. മുട്ട

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മുട്ട ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ ഉണ്ണിയിൽ പോഷണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്.

7. ബീൻസും പയർവർഗങ്ങളും

സിസ്റ്റന്റ് സ്റ്റാർച്ചും സോബിൾ ഫൈബറും ധാരാളം അടങ്ങിയ ബീൻസും പയർവർഗങ്ങളും ദഹനപ്രക്രിയയെ മെല്ലെയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആഹാരത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവിനെ ഇത് മെച്ചപ്പെടുത്തുന്നു. പ്രമേഹം വരാതിരിക്കാനും ഇവയുടെ ഉപയോഗം സഹായിക്കും.

Verified by MonsterInsights