റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു, 5676​ ​കി​ലോ​ ​ലി​റ്റ​ർ​ ​മ​ണ്ണെ​ണ്ണ കേന്ദ്രം അനുവദിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനൊരുങ്ങുന്നു. അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കുമെന്നാണ് വിവരം. എല്ലാ വർഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സർക്കാർ കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാ കാർഡുകാർക്കും പ്രതിമാസം ഒരു ലിറ്റർ വീതം നൽകിയിരുന്നത് ചുരുക്കി മുൻഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) കാർഡുകാർക്ക് മാത്രമാണ് മണ്ണെണ്ണ നൽകിയിരുന്നത്. എന്നാൽ ഇനി വെള്ള കാർഡുകാർക്കടക്കം എല്ലാ വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭിക്കുമെന്നാണ് വിവരം.

മണ്ണെണ്ണ വിതരണം നടത്തുന്നതിന് നാല് മുതൽ അഞ്ച് വരെ മൊത്തവിതരണക്കാര്‍ ഓരോ താലൂക്കുകളിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും മണ്ണെണ്ണയുടെ അലോട്ട്‌മെന്‍റ് ഗണ്യമായി കുറഞ്ഞതുകൊണ്ട് പലരും പിൻമാറിയിരുന്നു, ഒരു വര്‍ഷത്തിലധികമായി മണ്ണെണ്ണ വിതരണം ഇല്ലാത്തതുകൊണ്ട് ഇന്ധനം നിറയ്ക്കുന്ന ബാരലുകൾ തുരുമ്പു പിടിച്ച് ഉപയോഗ്യമല്ലാതായിട്ടുണ്ട്. മണ്ണെണ്ണയും പെട്രോളിയം ഉത്പന്നങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി സൗകര്യം വേണമെന്ന റീജിയണൽ ട്രാന്‍സ്‌പ്പോര്‍ട്ട് ഓഫീസറുടെ ഉത്തരവ് മൂലം ചെറുകിട ഗുഡ്‌സ് ക്യാരിയർ വാഹനങ്ങളും മണ്ണെണ്ണ ലോഡ് കയറ്റാൻ തയാറാവായിരുന്നില്ല, . ഭക്ഷ്യധാന്യങ്ങളും, പഞ്ചസാരയും സ്റ്റോക്കെത്തിക്കുന്നത് പോലെ മണ്ണെണ്ണയും വാതിൽപടിയായി വിതരണം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണം ഉപേക്ഷിക്കുകയും പടിപടിയായി മണ്ണെണ്ണ വിതരണം നിറുത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്രയും മണ്ണെണ്ണ  

അനുവദിക്കപ്പെട്ടിരിക്കുന്നത്.

Verified by MonsterInsights