ജനുവരി 26 ന് രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 1950-ൽ നമ്മുടെ രാജ്യത്തിന്റെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ആ ദിവസത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് നമ്മുടെ രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ച് മുഖ്യാതിഥിയായി എത്തുന്ന വിദേശ നേതാക്കൾ. എല്ലാ വര്‍ഷത്തേയും പോലെ ചടങ്ങിലെത്തുന്ന മുഖ്യാതിഥി മറ്റ് വിശിഷ്ടാതിഥികളോടൊപ്പം ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കും. ന്യൂഡൽഹിയിലെ കർത്തവ്യ പഥില്‍ പരേഡിനുള്ള കൂടുതൽ ഒരുക്കങ്ങൾ നടക്കുകയാണ്. ഇത്തവണ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ആണ് ചടങ്ങിലെ മുഖ്യാതിഥി. സാധാരണയായി മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രത്തലവനെയാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ക്ഷണിക്കുന്നത്. എങ്ങനെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയെ തിരഞ്ഞെടുക്കുന്നത് എന്ന് നോക്കാം.
തുടർന്ന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരം വിദേശകാര്യ മന്ത്രാലയം തേടും. ഈ അനുമതി ലഭിച്ചശേഷം തുടർനടപടികൾ ആരംഭിക്കും .ശേഷം ബന്ധപ്പെട്ട രാജ്യത്തെ ഇന്ത്യൻ അംബാസഡർമാർ റിപ്പബ്ലിക് ദിനത്തില്‍ ആ രാജ്യത്തിന്റെ പ്രതിനിധികള്‍ ഉണ്ടാകുമോ ഇല്ലയോ എന്നത് ഉറപ്പാക്കണം. കാരണം രാഷ്ട്രത്തലവന് മറ്റ് പ്രതിബദ്ധതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
ഈ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ വിദേശകാര്യമന്ത്രാലയം അതിഥിയുടെ രാജ്യവുമായി ചർച്ച നടത്തും. തുടർന്ന് പ്രോഗ്രാമിന്റെ കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ ക്ഷണം അവർക്ക് കൈമാറുന്നു. സുരക്ഷ, ലോജിസ്റ്റിക്‌സ്, മെഡിക്കൽ ആവശ്യകതകൾ തുടങ്ങിയവയും പരിഗണിക്കും.കോവിഡ് മൂലം ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തേക്ക് മുഖ്യാതിഥി എത്തുന്നത്. ഈ ദിവസം ക്ഷണമനുസരിച്ച് ഇന്ത്യയിലെത്തുന്ന അതിഥിക്ക് രാഷ്ട്രപതി ഭവനില്‍ വച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു.