സംസ്ഥാനത്തു ഭക്ഷ്യവിഷബാധയേറ്റ് ഒരു മരണം കൂടി.കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി(19) ആണ് മരിച്ചത്.ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ഇതിനു പിന്നാലെ പെണ്‍കുട്ടിയെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
കുറച്ചു ദിവസങ്ങളായി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നെന്നാണ് വിവരം