സർക്കാർ വാഹനങ്ങൾ ഇനി KL-99; പ്രത്യേക രജിസ്ട്രേഷന് ശുപാർശ

സർക്കാർ വാഹനങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനും ദുരുപയോഗം തടയാനും പ്രത്യേക രജിസ്ട്രേഷൻ നമ്പർ ഏർപ്പെടുത്താൻ ഗതാഗത വകുപ്പിന്റെ ശുപാർശ. ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ശുപാർശ ഉടനെ മുഖ്യമന്ത്രിയുടെ അനുമതിക്കായി വിടും. KL– 99 എന്ന പൊതു സീരീസാണ് ഉദ്ദേശിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് KL- 99 A എന്നും കേന്ദ്രസർക്കാർ വാഹനങ്ങൾക്ക് KL-99 B എന്നും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് KL-99 C എന്നും നമ്പർ നൽകുന്നതിനാണ് ശുപാർശ.

ഇതുകൂടെ സ്വകാര്യ വാഹനങ്ങളിലും സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും കടിഞ്ഞാണ്‍ ഇടാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്ര സർക്കാർ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോർ വാഹനവകുപ്പിന്റെ കൈവശമില്ല. സർക്കാർ വാഹനങ്ങള്‍ പ്രത്യേക സീരിയസിൽ രജിസ്റ്റർ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാൻ കഴിയാത്തത്. ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് വാഹനങ്ങളിൽ ബോർഡ് വയ്ക്കാൻ അനുവാദമുണ്ട്.

Verified by MonsterInsights