ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ സ്പെയിനെ 2–0 ന് പരാജയപ്പെടുത്തി

ഒഡിഷയിൽ നടക്കുന്ന  ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന പൂൾ ഡി മത്സരത്തിൽ സ്പെയിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. അമിത് രോഹിദാസ് (12–ാം മിനിറ്റ്), ഹാർദിക് സിങ് (26–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.

ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ 200–ാം ഗോൾ കൂടിയാണ് രോഹിദാസ് നേടിയത്. മലയാളി താരം പി.ആര്‍ ശ്രീജേഷിന്‍റെ പ്രകടനം ഗോള്‍ വല കാക്കുന്നതില്‍ നിര്‍ണായകമായി.

Verified by MonsterInsights