സ്കൂൾ മാഷിനെ ഇനി ‘സാാാർ’ എന്ന് വിളിക്കരുത്! സർ, മാഡം വിളികൾ സ്കൂളിൽ വേണ്ടെന്ന് ഉത്തരവ്; പകരം വിളിക്കേണ്ടത് ഇങ്ങനെ..
സ്കൂളിൽ മാഷായി എത്തുന്ന പലരെയും സാറെ എന്ന് വിളിച്ചാണ് കുട്ടികൾക്കും സഹപ്രവർത്തകർക്കും ശീലം. എന്നാൽ സ്കൂളിൽ ഇനി മുതൽ സർ, മാഡം വിളികൾ വേണ്ടെന്നാണ് പുതിയ ഉത്തരവ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.
ജെൻഡർ വ്യത്യാസങ്ങൾ അഭിസംബോധനയിൽ വരാതിരിക്കാൻ ‘സർ’ വിളി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ലിംഗ നീതിക്കും ‘ടീച്ചർ’ എന്ന് വിളിക്കുന്നതാണ് അഭികാമ്യം. ഇക്കാര്യത്തിൽ സ്കൂളുകൾക്ക് നിർദേശം നൽകണമെന്ന് ഡിപിഐയോട് കമ്മീഷൻ ആവശ്യപ്പെട്ടു.