വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? വ്യായാമത്തിനൊപ്പം ഡയറ്റിലും കൃത്യമായ ശ്രദ്ധ വേണം. ശരീരഭാരം കുറയ്ക്കാന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ഓരോ ദിവസവും 30 ഗ്രാം ഫൈബര്‍ കഴിക്കുന്നത് ഗുണകരമാണെന്ന് ‘അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.കൂടാതെ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കും.ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഫൈബര്‍
അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ബെറിപ്പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ 3-8 ഗ്രാം വരെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.
ബ്രോക്കോളിയും നല്ലൊരു ഫൈബര്‍ സ്രോതസാണ്. വിറ്റാമിനുകള്‍ സി, കെ, പൊട്ടാസ്യം, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും ഇതിലുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് ഇത്.
ചിയാവിത്തുകള്‍ കഴിയ്ക്കുന്നതും പതിവാക്കാം. ഫൈബറിനൊപ്പം ഒമേഗ -3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ലഭിക്കാനും ഇത് കഴിയ്ക്കുന്നത് നല്ലതാണ്.ഇത് ദഹനത്തിനും ഹൃദരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ചിയാവിത്തുകള്‍ സ്മൂത്തിയിലോ തൈരിലോ ചേര്‍ത്ത് കഴിക്കാം.
ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക് ചീര. കൂടാതെ വിറ്റാമിന്‍ എ, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകള്‍ ദഹനത്തെ നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. കലോറി കുറവുള്ള ഭക്ഷണം കൂടിയാണിത്.