സ്മാർട്ട് മീറ്റർ പദ്ധതി: സിഐടിയു ഇടപെട്ടു: കെ എസ് ഇ ബി കരാർ ഒപ്പിടൽ വീണ്ടും മാറ്റിവച്ചു

കെഎസ്ഇബിയും ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ പവർ ഡിസ്ട്രിബ്യൂഷൻ കോ ലിമിറ്റഡും (ആർഇസിപിഡിസിഎൽ) തമ്മിൽ 8,200 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതിയുടെ കരാറിൽ ഒപ്പുവെക്കുന്നത് മാറ്റിവച്ചു. സിഐടിയുവിന്റെ ഇടപെടൽ മൂലമാണ് കരാർ ഒപ്പുവയ്ക്കൽ മാറ്റിവച്ചത്. തിങ്കളാഴ്ച്ചയാണ് ധാരണ പത്രം ഒപ്പിടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ മാസം 24 ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം തിരുവനന്തപുരത്ത് എത്തിയ ശേഷം അദ്ദേഹവുമായി ചര്‍ച്ച ചെയ്ത ശേഷം കരാർ ഒപ്പിട്ടാല്‍ മതിയെന്നാണ് തീരുമാനം.

സംസ്ഥാന വൈദ്യുതി ബോർഡിന്റെ 72 ഡിവിഷനുകളിലുടനീളം ആർഇസിപിഡിസിഎല്ലിന് കരാർ നൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ ഇടത് ട്രേഡ് യൂണിയനുകൾ തിങ്കളാഴ്ച പ്രസ്തുത ഉത്തരവ് തീയിട്ട് പ്രതിഷേധിച്ചിരുന്നു. ഈ മാസം ആദ്യമാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇത് രണ്ടാം തവണയാണ് ഇടതു ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടർന്ന് ബോർഡിന് ഒപ്പിടൽ മാറ്റിവെക്കേണ്ടി വരുന്നത്.

കഴിഞ്ഞ ഡിസംബറിൽ ധാരണാപത്രം ഒപ്പിടാൻ ബോർഡ് അധികൃതർ ശ്രമം നടത്തിയിരുന്നു. എന്നാൽ യൂണിയനുകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് മാറ്റി വച്ചു. ഈ പദ്ധതി സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിന് പകരം പൊതുമേഖലാ മേഖലയ്ക്കുള്ളിൽ തന്നെ നടപ്പാക്കണമെന്നാണ് യൂണിയനുകൾ ആവശ്യപെടുന്നത്. RECPDCL ഒരു കേന്ദ്ര സർക്കാർ സംരംഭമാണെങ്കിലും അവർ സ്വകാര്യ കമ്പനികൾക്ക് ഉപകരാർ കൊടുക്കുകയാണ് എന്നാണ് യൂണിയനുകളുടെ ആരോപണം.

എന്നാൽ ഇപ്പോൾ ഇത് 37 ലക്ഷം മീറ്ററായി ഉയർത്തി. പദ്ധതി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയതിൽ ശനിയാഴ്ച രാജ്യസഭാ എംപി കൂടിയായ സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയോട് കടുത്ത അതൃപ്തി അറിയിച്ചു. RECPDCL-ന് കരാർ നൽകി കൊണ്ടുള്ള ബോർഡിന്റെ ഉത്തരവ് കത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” ഒരു CITU നേതാവ് പറഞ്ഞു.എന്നാൽ കരീമിന്റെ ഇടപെടൽ മൂലം ഒപ്പിടൽ മാറ്റിവെച്ചതായി കെഎസ്ഇബി ഡയറക്ടർ (വിതരണം, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ആൻഡ് ഐടി) സി സുരേഷ് കുമാർ പറഞ്ഞു. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും എളമരം കരീമും ജനുവരി 24ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. അതിന് ശേഷമേ ധാരണാപത്രം ഒപ്പിടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ, അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Verified by MonsterInsights