മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി 38,000 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

PM Modi to flag off 2 new Mumbai metro lines:  മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 38,000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഒന്നിലധികം പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

‘ജനുവരി 19 ന് കര്‍ണാടകയും മഹാരാഷ്ട്രയും സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും അവയുടെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കുകയും ചെയ്യും. ഈ പദ്ധതികള്‍ വിവിധ മേഖലകളെ ഉള്‍ക്കൊള്ളുകയും വികസനത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യും’  ഔദ്യോഗിക പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

അന്ധേരിയിലെ ഗുണ്ടാവലി മെട്രോ സ്റ്റേഷനില്‍ നിന്ന് മുംബൈ മെട്രോ 2എ, 7 എന്നിവയുടെ രണ്ട് ലൈനുകള്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. സ്റ്റേഷനില്‍ നിന്ന് മെട്രോ യാത്രയും മോദി നടത്തും. ഏകദേശം 12,600 കോടി രൂപമുടക്കിയാണ് രണ്ട് ലൈനുകളും നിര്‍മ്മിച്ചത്. ഇതുകൂടാതെ, യാത്രാസൗകര്യം സുഗമമാക്കുന്ന മുംബൈ 1 മൊബൈല്‍ ആപ്പ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (മുംബൈ 1) എന്നിവയും അദ്ദേഹം പുറത്തിറക്കും. മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളില്‍ ഈ മൊബൈല്‍ ആപ്പ് കാണിച്ച് യുപിഐ വഴി ടിക്കറ്റ് വാങ്ങുന്നതിനുള്ള ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യവുമുണ്ടാകും. 

Verified by MonsterInsights