ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 50 രോഗികൾ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ നാസിറിയ പട്ടണത്തിൽ കോവിഡ്  ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പതിനാറു പേരെ പരിക്കുകളോടെ രക്ഷിക്കാനായി.  ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്ന് പടർന്ന തീ വൈകാതെ കെട്ടിടം മുഴുവൻ പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ വർഷം ഇത്തരത്തിൽ ഇറാഖിൽ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.

ഏപ്രിലിൽ ബാഗ്ദാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 82 പേരാണ് മരിച്ചത്.  110 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയായിരുന്നു അന്നത്തെ അപകടത്തിന് കാരണം. ബാ​ഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലായിരുന്നു അപകടം.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights