സ്വച്ഛ് അമൃത് മഹോത്സവം: ഫറോക്ക് നഗരസഭയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ

സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫറോക്ക് നഗരസഭയിൽ വിപുലമായ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സമ്പൂർണ്ണ മാലിന്യമുക്ത നഗരത്തിനായി ഇന്ത്യൻ സ്വച്ഛത ലീഗിന്റെ ഭാഗമായി  ഫറോക്ക് പഴയ പാലം മുതൽ പേട്ട ഗ്രൗണ്ട് വരെ മാലിന്യമുക്ത നഗരത്തിനായുള്ള സന്ദേശ യാത്ര എം കെ രാഘവൻ  എം പി ഫ്ലാഗ് ഓഫ് ചെയ്തു.

പേട്ട ഗ്രൗണ്ടിൽ അവസാനിച്ച സന്ദേശയാത്ര സമാപനത്തിൽ ശുചിത്വ പ്രതിജ്ഞ അസിസ്റ്റന്റ് കമ്മീഷണർ എ എം സിദ്ദിഖ്  ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർമാൻ എൻ സി റസാക്ക്, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി നിഷാദ്, വൈസ് ചെയർപേഴ്സൺ കെ റീജ, വികസനകാര്യ ചെയർമാൻ കെ കുമാരൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഇ കെ താഹിറ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സമീഷ്, സിഡിഎസ് ചെയർപേഴ്സൺ പി ഷിനി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ഷൈസി കെ,   ഹെൽത്ത് ഇൻസ്പെക്ടർ വത്സൻ സി കെ,  അസിസ്റ്റന്റ് ട്രാഫിക് കമ്മീഷണർ ജോൺസൺ എന്നിവർ സംസാരിച്ചു.

സമ്പൂർണ്ണ മാലിന്യമുക്ത സൃഷ്ടിക്കായി ശുചിത്വം സുന്ദരം എന്റെ ഫറോക്ക് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ അബ്ദുൽ റസാഖ് എൻ സി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി നിഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ സി കെ വത്സൻ എന്നിവരുടെ നേതൃത്വത്തിൽ ഫറോക്ക് പഴയപാലം മുതൽ പേട്ട ഗ്രൗണ്ട് വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി ഫറോക്ക് ബസ്റ്റാൻഡിൽ നല്ലൂർ എയുപി സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് എന്ന വിപത്തിനെതിരെ  തെരുവുനാടകം  സംഘടിപ്പിച്ചു. മറ്റു അനുബന്ധ പരിപാടികളും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.

ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, നഗരസഭാ ജീവനക്കാർ, ശുചിത്വമിഷൻ  ജീവനക്കാർ, ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

Verified by MonsterInsights