വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി.

അ​ഖി​ലേ​ന്ത്യ സ​ർ​വീസി​ൽ നി​ന്ന്‌ വി​ര​മി​ച്ച​യാ​ൾ​ക്കെ​തി​രാ​യ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളും ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി​ക​ളും അ​വ​സാ​നി​ക്കും വ​രെ പൂ​ർ​ണ പെ​ൻ​ഷ​നോ മ​റ്റ്‌ ആ​നു​കൂ​ല്യ​ങ്ങ​ളോ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോ​ട​തി. അ​ന്തി​മ ഉ​ത്ത​ര​വ്​ വ​രു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക പെ​ൻ​ഷ​ൻ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​നാ​വൂവെന്ന് ജ​സ്‌​റ്റി​സ്‌ എ ​മു​ഹ​മ്മ​ദ്‌ മു​ഷ്‌​താ​ഖ്‌, ജ​സ്‌​റ്റി​സ്‌ എ​എ അ​ബ്‌​ദു​ൽ ഹ​ക്കീം എ​ന്നിവ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

വി​ര​മി​ച്ച​തി​നു​ശേ​ഷ​വും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ൽ ഡിസിആ​ർ​ജി വി​ത​ര​ണ​വും പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​നും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോടതി പറഞ്ഞു. മു​ൻ പൊ​ലീ​സ്‌ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​സ്‌ പു​ലി​കേ​ശി​ക്ക്‌ ഡിസിആ​ർ​ജി തു​ക​യും പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​നും അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ന്റെ ഉ​ത്ത​ര​വ്‌ ചോ​ദ്യം ചെ​യ്‌​ത്‌ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലാണ് ​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

2001ൽ ​സ​പ്ലൈ​കോ എംഡി​യാ​യി​രി​ക്കെ അ​ഴി​മ​തി​യാ​രോ​പി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത ക്രി​മി​ന​ൽ കേ​സി​നെ തു​ട​ർ​ന്ന്​ വി​ര​മി​ച്ച​തി​നു​ശേ​ഷ​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​ഞ്ഞ​ത്​ ചോ​ദ്യം ചെ​യ്താ​ണ്​ സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്‌. നി​ല​വി​ൽ എ​റ​ണാ​കു​ളം സിബിഐ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന കേ​സി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​രു​ന്നു.

Verified by MonsterInsights