സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില (Gold Price in Kerala) ഇന്ന് കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 37,240 രൂപയിലാണ് ഇന്ന് രാവിലെ മുതൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4655 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 37,520 രൂപയായിരുന്നു വില. ഗ്രാമിന് 4690 രൂപയായായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ചയും സ്വർണവില കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വെള്ളിയാഴ്ച കൂടിയത്. വെള്ളിയാഴ്ച ഒരു പവന്റെ വില 37,120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു.ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഈ മാസം അഞ്ചിനായിരുന്നു സ്വർണവില ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 38,480 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില.

Verified by MonsterInsights