തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5005 രൂപയും പവന് 40,040 രൂപയുമായി. ബുധനാഴ്ച പവന് 160 രൂപ വർധിച്ച് 40,120 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കായ 40,240 രൂപയിലെത്തിയത് ഡിസംബർ 14ന് ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞ് 40,000ത്തിൽ താഴെ എത്തുകയായിരുന്നു. അതിനിടെ ഡിസംബർ 21, 22 ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടന്നു. ഡിസംബർ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു.
ഈ മാസത്തെ സ്വർണവില പവന്
ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840
ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബർ 15- 39,920
ഡിസംബർ 16- 39,760
ഡിസംബർ 17- 39,960
ഡിസംബർ 18- 39,960
ഡിസംബർ 19- 39,680
ഡിസംബർ 20- 39,680
ഡിസംബർ 21- 40,080
ഡിസംബർ 22- 40,200
ഡിസംബർ 23- 39760
ഡിസംബർ 24- 39,880
ഡിസംബർ 25- 39,880
ഡിസംബർ 26- 39,960
ഡിസംബർ 27- 39,960
ഡിസംബർ 28- 40,120
ഡിസംബർ 29- 40,040
സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.