ടെക്നോളജി മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് പ്രോഗ്രാം’ ആരംഭിച്ചു

നവസംരംഭകർക്കായി 20 ദിവസം നീളുന്ന ടെക്നോളജി മാനേജ്മെൻ്റ് പരിശീലനം (TMDP) ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആരംഭിച്ചു. അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) യുടെ 8 ദിവസം നീളുന്ന മാനേജ്മെൻ്റ് മോഡ്യൂളും, കേരള വെറ്ററിനറി സർവ്വകലാശാല (KVASU) യുടെ 12 ദിവസം നീളുന്ന പാലുൽപ്പന്ന നിർമ്മാണ പ്രായോഗിക പരിശീലനവുമാണ് ഇതിൽ ഉൾപ്പെടുന്നത്. 

പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ശിഖ സുരേന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ്. കൃപകുമാർ അധ്യക്ഷനായിരുന്നു. മണ്ണുത്തി, വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻ്റ് ഫുഡ് ടെക്നോളജിയിലെ ഡീൻ ഡോ.എസ്.എൻ. രാജകുമാർ, ILO മാസ്റ്റർ ട്രെയിനർ  ഐസക് സിംഗ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ എസ്. സജി, ആർ. സ്മിത, ശ്രീധര വാര്യർ,  കെ.ഐ. ജിഷ എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസറും പ്രോഗ്രാം കോർഡിനേറ്ററുമായ വി.സി.ഷിബു ഷൈൻ സ്വാഗതവും അസിസ്റ്റൻ്റ് ഡയറക്ടർ പി. സ്മിത നന്ദിയും പറഞ്ഞു. 

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 25 പരിശീലനാർത്ഥികൾ പങ്കെടുക്കുന്ന ഈ പരിശീലനത്തിൻ്റെ ആദ്യ 8 ദിവസം തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ വച്ചും തുടർന്ന് 12 ദിവസം മണ്ണുത്തി, വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻ്റ് ഫുഡ് ടെക്നോളജിയിൽ വച്ചുമാണ് നടക്കുക.

Verified by MonsterInsights