ടിക്ക് ടോക്ക് നിരോധനം: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

ടിക്ക് ടോക്കും മറ്റ് ചൈനീസ് ആപ്പുകളും നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌സിസി). സമാനമായ രീതിയിൽ അമേരിക്കയും ടിക്ക് ടോക്ക് നിരോധിക്കണമെന്നും എഫ്സിസി ആവശ്യപ്പെട്ടു. നിലവിൽ അമേരിക്കയിൽ 100 ദശലക്ഷത്തിലധികം ടിക്ക് ടോക്ക് ഉപയോക്താക്കളുണ്ട്. ടിക് ടോക്ക് വളരെ സങ്കീർണമായ ഒരു ആപ്പ് ആണെന്നും എഫ്‌സിസി മുന്നറിയിപ്പ് നൽകി

രാജ്യത്തെ കമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്കുകൾ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിലെ പ്രധാനപ്പെട്ട നീക്കമായിരിക്കും ആപ്പ് നിരോധനം എന്നും എഫ്‌സിസി മേധാവി ബ്രണ്ടൻ കാർ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ടിക്ക് ടോക്കിൽ നിന്നും ലഭിക്കുന്ന സ്വകാര്യ വിവരങ്ങൾ ചൈന ബ്ലാക്ക്മെയിലിങ്ങിനും നിരീക്ഷണത്തിനും ചാരപ്രവ‍ൃത്തികൾക്കുമൊക്കെയായി ഉപയോ​ഗിച്ചേക്കാം എന്നും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനിലെ മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൻമാരിലൊരാൾ ആശങ്ക പ്രകടിപ്പിച്ചു.

Verified by MonsterInsights