ഉറക്കത്തിന്റെ ദൈർഘ്യം പ്രായത്തിന് അനുസരിച്ച് മാറണം, വേണ്ടത്ര ഉറങ്ങിയില്ലെങ്കിൽ ആരോ​ഗ്യപ്രശ്നങ്ങളേറെ.

ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോ​ഗങ്ങൾ മുതൽ ഹൃദ്രോ​ഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ ​ഗുരുതരമായ രോ​ഗങ്ങൾക്ക് വരെ കാരണമാകും. ഓരോ പ്രായക്കാരും എത്രത്തോളം ഉറങ്ങണം എന്നതുസംബന്ധിച്ച കൃത്യമായ നിർദേശങ്ങളുണ്ട്. ഇതേക്കുറിച്ച് കൃത്യമായ നിർദേശങ്ങളും സി.ഡി.സി.( Centres for Disease Control and Prevention) പങ്കുവെക്കുന്നുണ്ട്.
മൂന്നുമാസം വരെ പ്രായമുള്ള നവജാതശിശുക്കൾ പതിനാലുമുതൽ പതിനേഴു മണിക്കൂർ കിടന്നുറങ്ങണമെന്നാണ് സി.ഡി.സി. നിർദേശിക്കുന്നത്. നാലുമുതൽ പന്ത്രണ്ടുമാസം രെ പ്രായമുള്ളവർ പന്ത്രണ്ടുമുതൽ പതിനാറു മണിക്കൂർ ഉറങ്ങണം. 
ഒരുവയസ്സുമുതൽ രണ്ടുവയസ്സുവരെ പ്രായത്തിലുള്ള കുട്ടികൾക്ക് പതിനൊന്നുമുതൽ പതിനാലുമണിക്കൂർ ഉറക്കം ലഭിക്കണം. മൂന്നുമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികളാണെങ്കിൽ പത്തുമുതൽ പതിമൂന്നുമണിക്കൂർ വരെയും ഉറങ്ങണം.







സ്കൂളിൽപോകുന്ന പ്രായത്തിലുള്ള ആറുമുതൽ പന്ത്രണ്ടുവയസ്സുവരെ പ്രായക്കാർ ഒമ്പതുമുതൽ പന്ത്രണ്ടുമണിക്കൂർ വരെ ഉറങ്ങണം. പതിമൂന്നുമുതൽ പതിനേഴുവരെ പ്രായമുള്ള കൗമാരക്കാർ എട്ടുമുതൽ പത്തുമണിക്കൂർ വരെയും പതിനെട്ടു മുതൽ അറുപതു വയസ്സുവരെ പ്രായമുള്ളവർ ഏഴുമണിക്കൂറോ അതിലധികമോ ഉറങ്ങുകയും വേണം. ഇനി അറുപത്തിയൊന്നിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ ഏഴുമുതൽ ഒമ്പത് മണിക്കൂറും അറുപത്തിയഞ്ചു വയസ്സും അതിനുമുകളിലും പ്രായമുള്ളവർ ഏഴുമുതൽ എട്ടുമണിക്കൂറും  ഉറങ്ങണം.
പ്രായംമാത്രമല്ല മറ്റുചില ഘടകങ്ങൾ കൂടി ഉറക്കത്തെ നിർണയിക്കുന്നുവെന്ന് സി.ഡി.സി. പറയുന്നു. അതിലൊന്ന് സ്ലീപ് ക്വാളിറ്റിയാണ്. ഉറക്കത്തിനിടയിൽ എന്തെങ്കിലുതടസ്സങ്ങളുണ്ടാകുന്നത് സുഖകരമായ ഉറക്കം ലഭിക്കാതിരിക്കാനിടയാക്കും. മുമ്പ് ഉറക്കക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ അതും സുഖകരമായ ഉറക്കം ലഭിക്കാൻ തടസ്സമാകും. ​ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളും ഉറക്കം പ്രശ്നകരമാക്കും. ഇതുകൂടാതെ പ്രായവും പ്രധാനഘടകമാണ്. പ്രായംകൂടുംതോറും ഉറക്കത്തിന്റെ സ്വഭാവത്തിലും 
വരും. ചെറുപ്പത്തിൽ കിട്ടിയ അതേ ദൈർഘ്യത്തിൽ പ്രായംകൂടുംതോറും ഉറങ്ങാനാവില്ല. ഇക്കൂട്ടർ കിടന്നാലും ഉറങ്ങാൻ വൈകുകയോ, കുറഞ്ഞസമയം മാത്രം ഉറങ്ങുകയോ, ഉറക്കത്തിനിടയിൽ ഇടയ്ക്കിടെ എഴുന്നേൽക്കുകയോ ചെയ്യും.








Verified by MonsterInsights