സംസ്ഥാനത്തെ വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടത് മുന്നണി യോഗം ഇന്നലെ അനുമതി നല്‍കിയിരുന്നു. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് വെള്ളിയാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. ഏപ്രില്‍ മുതല്‍ പുതിയ നിരക്കിലാകും വാട്ടര്‍ ചാര്‍ജ് ഈടാക്കുക. ഇതുപ്രകാരം 1000 ലിറ്റര്‍ വെള്ളത്ത 10 രൂപ കൂടും. ഗാർഹിക ഉപയോക്താക്കൾ നിലവിൽ 1000 ലീറ്ററിന് 4.41 രൂപയാണ് നൽകുന്നതെങ്കിൽ ഇനി 14.41 രൂപയായി ഉയരും. സ്ലാബ് അനുസരിച്ചാകും നിരക്കിലെ വർധന.


മാസം 5000 മുതല്‍ 20,000 ലീറ്റർ വെള്ളം ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കാണ് ചാര്‍ജ് വര്‍ധനവ് മൂലം കൂടുതൽ ചെലവേറുന്നത്. കേരളത്തിൽ 35.95 ലക്ഷം ഗാർഹിക ഉപയോക്താക്കളാണുള്ളത്. ബിപിഎൽ കുടുംബങ്ങളെ വർധനയിൽനിന്ന് ഒഴിവാക്കിയതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജലഅതോറിറ്റിയുടെ ബാധ്യത മറികടക്കാൻ വെള്ളക്കരം വർധനയ്ക്ക് അനുവാദം നൽകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.