വിദ്യാർത്ഥികൾക്ക് 80% വരെ ഫീസ് ഇളവ്; ടാറ്റാ ഗ്രൂപ്പിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.

ടാറ്റ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ ടാറ്റ ക്യാപിറ്റല്‍ (tata capital) , 2022-23 അധ്യയന വര്‍ഷത്തേക്കുള്ള പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം (pankh scholarship programme) പ്രഖ്യാപിച്ചു. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 31 ആണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സ്‌കോളര്‍ഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

സീനിയര്‍ സെക്കന്‍ഡറി, അണ്ടര്‍ ഗ്രാജുവേറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ബാധകമാണ്. ഇതിനര്‍ത്ഥം അടിസ്ഥാനപരമായി ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍, 6-ാം ക്ലാസ്സ് മുതല്‍ അണ്ടര്‍ഗ്രാജുവേറ്റ് (ജനറല്‍, പ്രൊഫഷണല്‍) പ്രോഗ്രാമുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരെ സാമ്പത്തിക സഹായം ലഭിക്കും. പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസം: യോഗ്യതാ പരീക്ഷയില്‍ നേടിയ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത വിലയിരുത്തുക. കുറഞ്ഞത് 60 ശതമാനം മാര്‍ക്കെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. കൂടാതെ, വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 4,00,000 രൂപയില്‍ കവിയാന്‍ പാടില്ല. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ ഒരു അഭിമുഖവും (interview) പാസ്സാകേണ്ടതുണ്ട്. ടെലിഫോണിക് അഭിമുഖം ആയിരിക്കും നടത്തുക. ഇതില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളെ അന്തിമ കമ്മിറ്റി റൗണ്ടിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും.

സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം അനുസരിച്ച്, ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സിനുള്ള ഫീസിന്റെ 80 ശതമാനം ലഭിക്കും. ടാറ്റ ക്യാപിറ്റലിന്റെ ജീവനക്കാരും പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുത്ത മേഖലയില്‍ വിജയിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങൾ നല്‍കും.

” പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ പിന്തുടരാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” ടാറ്റ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സീനിയര്‍ സൂപ്പര്‍വൈസറായ ശ്രീധര്‍ സാരഥി പറഞ്ഞു. ടാറ്റ ക്യാപിറ്റലിന്റെ പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഒരു അവാര്‍ഡും നേടിയിട്ടുണ്ട്. 1500ലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.

Verified by MonsterInsights