വിസാറ്റ് എഞ്ചിനീയറിംഗ് കോളേജും സതേൺ റയിൽവേയുമായി സംയുക്തമായി നടത്തിയ പാസഞ്ചർ ടിക്കറിംഗ് ആപ്പ് ആയ യുടിസ് ആപ്പ് ബോധവൽക്കരണ ക്യാമ്പിന്റെ ഉത്ഘാടനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. ചടങ്ങിൽ സതേൺ റെയിൽവേ ചീഫ് കൊമേർഷ്യൽ ഓഫീസർ ചന്ദ്രശേഖരൻ, ഏരിയ മാനേജർ പരിമളൻ, വിസാറ്റ് രജിസ്ട്രാർ പ്രൊഫ. പി. എസ്. സുബിൻ , ചീഫ് കൊമേർഷ്യൽ ഓഫീസർ അരുൺ കുമാർ ആർ, ലഫ്. ഡോ. T D സുബാഷ്, പി ആർ ഓ ഷാജി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു .
പാസഞ്ചർ ടിക്കറ്റിംഗിൽ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാംപെയ്ൻ വിസാറ്റ് എഞ്ചിനീയറിംഗ് – ആട്സ് ആന്റ് സയൻസ് എൻ സി സി കേഡറ്റുകളും സതേൺ റെയിൽവേയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും നോർത്ത് റെയിൽവേ സ്‌റ്റേഷനിലും 2023 മെയ് 24 ന് നടത്തി. പ്രസ്തുത പരിപാടി എം.പി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു. വരിയിൽ നിൽക്കാതെ ഓൺലൈനായി ടിക്കറ്റെടുക്കാൻ സാധിക്കുന്ന യുടിഎസ് ആപ്പ് പരമാവധി യാത്രക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതു വഴി കൗണ്ടറുകളുടെ മുൻപിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. യു. ടി എസ് ആപ്പ് ഉപയോഗിച്ച് പേപ്പർലെസ്സ് ടിക്കറ്റായും പേപ്പർ ടിക്കറ്റായും യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് ആപ്പിന്റെ മറ്റൊരു സവിശേഷത. തുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷെൻസ് റജിസ്ട്രാർ പ്രൊഫ: പി.എസ്.സുബിൻ , ലഫ്.ഡോ: ടി.ഡി. സുബാഷ്, പി.ആർ. ഒ ഷാജി ആഗസ്റ്റിൻ, സതേൺ റെയിൽവേ ഏരിയ മാനേജർ പരിമളൻ, ചീഫ് കെമേഴ്സിയൽ ഓഫീസർമാരായ അരുൺ കുമാർ ആർ, ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.