വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഡിസംബര്‍ 15 ലെ സാമ്പത്തിക ഫലം അറിയാം

ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍ : ബിസിനസ്സില്‍ നിങ്ങളുടെ അമിത ഉത്സാഹം ഒഴിവാക്കുക. ലോണ്‍ ഇടപാടുകള്‍ നടത്തരുത്. സ്മാര്‍ട്ടായി പ്രവര്‍ത്തിക്കുക. ബിസിനസ്സ് സാധാരണ രീതിയിലായിരിക്കും. സംവാദങ്ങളും വിവാദങ്ങളും ഒഴിവാക്കുക. പരിഹാരം: ഭൈരവക്ഷേത്രത്തില്‍ മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക

ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകും. ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും. ഓഫീസ് ജോലികള്‍ വേഗതത്തിലാകും. സീനിയര്‍മാരുമായും ഓഫീസര്‍മാരുമായും കൂടിക്കാഴ്ച നടത്തും. ഓഫീസിലെ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ള ദിവസമാണിന്ന്. പരിഹാരം: ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദുര്‍ഗാ ചാലിസ ചൊല്ലുക.

ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധാരാളം പണം ചെലവഴിക്കും. അത് സാമ്പത്തിക സ്ഥിതി മോശമാക്കും. കെട്ടിടം, വാഹനം എന്നിവ വാങ്ങാന്‍ സാധ്യതയുണ്ട്. പരിഹാരം: ഗണപതിക്ക് കറുക നിവേദിക്കുക, 108 തവണ ഗണേശ മന്ത്രം ജപിക്കുക.

കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് വിജയിക്കും. സമ്പത്ത് വര്‍ദ്ധിക്കും. കടം വാങ്ങുന്നത് ഒഴിവാക്കുക. നിങ്ങളുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയുടെ സുപ്രധാന വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പായസ വഴിപാട് കഴിക്കുക.

വിര്‍ഗോ (Virgo – കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുകാര്‍ സാമ്പത്തിക വാണിജ്യ മേഖലയില്‍ നന്നായി പ്രവര്‍ത്തിക്കും. അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കരുത്. ഓഹരി വിപണിയില്‍ നിന്നും ഊഹക്കച്ചവടത്തില്‍ നിന്നും നഷ്ടം ഉണ്ടാകും. കലാപരമായ കഴിവുകള്‍ മെച്ചപ്പെടും. പരിഹാരം: ഹനുമാന്‍ ചാലിസ ചൊല്ലുക.
koottan villa
Verified by MonsterInsights