ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ സമയത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ബിസിനസ്സില്‍ മാറ്റത്തിന് സാധ്യതയുണ്ട്. പ്രമുഖരായ ആളുകളെ കാണും. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ജോലി മാറാന്‍ സാധ്യതയുണ്ട്. പരിഹാരം: ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.
ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉത്കണ്ഠ മാറിക്കിട്ടും. അടുത്ത ബന്ധുക്കള്‍ വീട്ടിലെത്തും. പരിഹാരം: പാവപ്പെട്ട ഒരാള്‍ക്ക് വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വിജയം കൈവരിക്കണമെങ്കില്‍ സ്വാര്‍ത്ഥ മനോഭാവം ഉണ്ടായിരിക്കണം. യുവാക്കള്‍ക്ക് കരിയറിൽ വിജയമുണ്ടാകും. ദൂരെയുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കും. ബിസിനസ്സിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. പരിഹാരം: പക്ഷിക്ക് തീറ്റ കൊടുക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. അതില്‍ നിന്ന് നേട്ടമുണ്ടാകും. വസ്തുവുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ പ്രധാനപ്പെട്ട ഇടപാടുകള്‍ നടക്കും. ജോലിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. പരിഹാരം: പാവപ്പെട്ട ഒരാള്‍ക്ക് ചുവന്ന പഴം ദാനം ചെയ്യുക.
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ നടപടി സ്വീകരിക്കരുത്. വസ്തു സംബന്ധമായ ജോലികളില്‍ ശ്രദ്ധിക്കണം. ജോലിക്കാര്‍ക്ക് പ്രൊമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. പരിഹാരം: കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നല്‍കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വലിയ ഓര്‍ഡര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികളില്‍ സമയം ചെലവഴിക്കേണ്ടി വരും. പരിഹാരം: അംഗപരിമിതരെ സഹായിക്കുക.
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. നിലവിലുള്ള ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഓഫീസില്‍ ഏതെങ്കിലും പ്രോജക്റ്റിന് അന്തിമരൂപം നല്കുന്നതിനു മുമ്പ് എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യണം. പരിഹാരം: കറുത്ത നായ്ക്കള്‍ക്ക് തീറ്റ കൊടുക്കുക.
സ്കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബിസിനസ്സ് കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ഇത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കും. ഓഫീസിലെ നെഗറ്റീവ് കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. പരിഹാരം: വൈകുന്നേരങ്ങളില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക.
സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. കമ്മീഷന്, കണ്‍സള്‍ട്ടന്‍സി മുതലായ ബിസിനസ്സുകളില്‍ മികച്ച ലാഭമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ വിജയിക്കും. ജോലിയില്‍ ചില പ്രധാനപ്പെട്ട അധികാരം ലഭിക്കും. പരിഹാരം: സരസ്വതി ദേവിക്ക് വെളുത്ത പൂമാല അര്‍പ്പിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. മീറ്റിങ്ങുകളില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യണം. പരിഹാരം: രാമക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പരിചയസമ്പന്നനായ ഒരാളെയോ രാഷ്ട്രീയക്കാരനെയോ കണ്ടുമുട്ടും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. നിക്ഷേപവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനുള്ള പ്ലാനുകള്‍ തയ്യാറാക്കും. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് യാത്രകള്‍ മാറ്റിവയ്ക്കുക. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പൊതു ഇടപാടുകളിലും മാധ്യമ സംബന്ധമായ ജോലികളിലും വളരെയധികം ശ്രദ്ധിക്കണം. ലാഭത്തിന് സാധ്യതയുണ്ട്. ഓഫീസിലെ അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഓഫീസര്‍മാരുമായുള്ള ബന്ധം ദൃഢമാകും. പരിഹാരം: ശിവന് ജലം സമര്‍പ്പിക്കുക.
.