ഏരീസ് (Arise – മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും അർപ്പണബോധത്തോടെ ചെയ്യാൻ ശ്രമിക്കുക. അതിന്റെ മികച്ച ലാഭം നിങ്ങൾക്ക് ലഭിക്കും. എന്നാൽ ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ നഷ്ടത്തിന് സാധ്യതയുണ്ട്. കൂടാതെ ഓഹരി വിപണിയിൽ നിങ്ങൾ നിക്ഷേപത്തിന് ഒരുങ്ങുന്നതിന് മുമ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. ദോഷ പരിഹാരം- ഭഗവാൻ കൃഷ്ണന് മധുരം സമർപ്പിക്കുക.
ടോറസ് (Taurus – ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് അശ്രദ്ധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജോലി സമ്മർദ്ദം മറികടക്കാൻ ഒരു ചെറിയ യാത്ര നടത്തുന്നത് ഉചിതമായിരിക്കും. അതുമൂലം സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്. ദോഷ പരിഹാരം – കടുകെണ്ണ പുരട്ടിയ ആഹാരം കറുത്ത നായയ്ക്ക് കൊടുക്കുക.
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം അപരിചിതരോട് സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുക. അപരിചിതരുടെ ഉപദേശപ്രകാരം നിക്ഷേപത്തിൽ ഏർപ്പെടാതിരിക്കുക. കാരണം അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാനുള്ള സാധ്യത ഉണ്ട്. ഇന്ന് ഒരു പുതിയ ബിസിനസ്സ് തുടങ്ങാനുള്ള അവസരം ലഭിക്കും. ശുഭകാര്യങ്ങൾ ഗൃഹത്തിൽ ചർച്ച ചെയ്യും. ദോഷ പരിഹാരം: ഹനുമാൻ മന്ത്രം ചൊല്ലുക.
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക രംഗം ഇന്ന് നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. ഇന്ന് നിങ്ങൾക്ക് ദിവസം മുഴുവൻ ലാഭത്തിനുള്ള അവസരങ്ങൾ ലഭിക്കും.കൂടാതെ ഇന്ന് നിങ്ങൾ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കും.കൂടാതെ കുടുംബത്തിൽ സമാധാനവും സ്ഥിരതയും അനുഭവപ്പെടും..ദോഷ പരിഹാരം- ഹനുമാൻ മന്ത്രം 7 തവണ ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുന്നതിലൂടെ ലാഭം കണ്ടെത്താനാകും. ക്ഷമയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും. ദുരിതത്തിലായ ഒരാളെ സഹായിക്കാൻ നിങ്ങൾക്ക് ഇന്ന് അവസരം ലഭിക്കും. ദോഷ പരിഹാരം – അമ്മയ്ക്ക് മധുരം സമർപ്പിക്കുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഇന്ന് എടുക്കരുത്. എങ്കിലും സാമ്പത്തിക രംഗം മികച്ചതായിരിക്കും. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ അപ്രതീക്ഷിത ലാഭം നിങ്ങളെ തേടി എത്തും. നിങ്ങളുടെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യ കാര്യങ്ങൾക്കായി പണം അധികം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദോഷ പരിഹാരം – ഗണപതിക്ക് കറുക നിവേദിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് ഭാഗ്യം നിങ്ങളോടൊപ്പം ആയിരിക്കും. നിങ്ങളുടെ മികച്ച രീതിയിലുള്ള ആസൂത്രണം ബിസിനസിനെ മുന്നോട്ട് നയിക്കും. ലാഭവും സ്വാധീനവും വർദ്ധിക്കും. എല്ലാവരുമായും പങ്കാളിത്തം നിലനിർത്താനാകും. റിസ്ക് എടുക്കുന്നതിലൂടെ നിങ്ങളുടെ ബിസിനസ്സിൽ ലാഭം കൈവരും. ദോഷ പരിഹാരം: ഗായത്രി മന്ത്രം 108 തവണ ജപിക്കുക.