തിരുവനന്തപുരം: സി.എന്‍.ജി. ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്മെന്റ്. വൈദ്യുതിബസുകളാണ് സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം നിലവില്‍ കിഫ്ബി പ്രഖ്യാപിച്ച സഹായധനം വൈദ്യുതി ബസുകള്‍ വാങ്ങുന്നതിലേക്കു മാറ്റണം. സി.എന്‍.ജി.യുടെ വില ഉയരുന്നതും പ്രതികൂലമാണ്. ഡീസലിനുള്ള നികുതി ഒഴിവാക്കണമെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ആസൂത്രണബോര്‍ഡ് അംഗങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.