വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌കൊച്ചിയിലേക്ക്; ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.

വാട്ടർ മെട്രോ ഏപ്രിൽ 21 ഞായറാഴ്ച മുതൽ ഫോർട്ട്കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കും. ഹൈക്കോർട്ട് ജംങ്ഷൻ ടെർമിനലിൽ നിന്നുള്ള സർവീസിന് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20-30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്താനാണ് തീരുമാനം.സർവീസിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കെ.എം.ആർ.എൽ. അറിയിച്ചു. ടെർമിനലിന്റെ നിർമാണം പൂർത്തിയായി. കൊച്ചിൻ ഷിപ്പ്യാർഡ് പുതിയ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് സർവീസ് ആരംഭിക്കുന്നത്.പൊതുജനങ്ങൾക്കൊപ്പം, വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചിയിലേക്ക് സഞ്ചാരികൾക്കും ഗതാഗതക്കുരുക്കിൽ പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം.ആർ.എൽ. വാർത്താക്കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights