ദീർഘകാലം ഫോണുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും . എന്നാൽ കയ്യിൽ ഇപ്പോഴുള്ളത് വർഷങ്ങൾ പഴക്കമുള്ള ഫോൺ ആണെങ്കിൽ സ്ഥിരമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആളാണെങ്കിൽ ശ്രദ്ധിക്കുക. ചിലപ്പോൾ ഇനിമുതൽ വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ ഫോണിൽ പ്രവർത്തനം നിർത്തിയേക്കാം.
വാട്‌സ്ആപ്പിന്റ പുതിയ ഫീച്ചറുകൾ സ്‌പ്പോർട്ട് ചെയ്യാത്ത സ്മാർട്ട് ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ല . വിവിധ ഐഒഎസ്, ആൻഡ്രോയിഡ് മോഡലുകളിൽ വാട്സാപ്പ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ സേവനം അവസാനിപ്പിക്കുന്നത് വാട്സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഓരോ വർഷവും നിശ്ചിത മോഡലുകളെ സേവനപരിധിയിൽ നിന്ന് വാട്സാപ്പ് ഒഴിവാക്കാറുണ്ട്.

സാംസംങ് ഗാലക്‌സി ഏയസ് പ്ലസ് , സാംസംങ് ഗാലക്‌സി കോർ , ഗാലക്‌സി എക്‌സപ്രസ് 2, സാംസംങ് ഗാലക്‌സി ഗ്രാൻഡ് , സാംസങ് ഗാലക്‌സി നോട്ട് 3, സാംസങ് ഗാലക്‌സി എസ് 3 മിനി , സാംസങ് ഗാലക്‌സി എസ് 4 ആക്ടീവ് , സാംസങ് ഗാലക്‌സി എസ് 4 സൂം , മോട്ടാ ജി , മോട്ടോ എക്‌സ് , ഹുവായി അസെൻഡ് പി6. ഹുവായി അസെൻഡ് ജി525 , ഹുവായി സി 199, ഹുവായി ജി എക്‌സ്1എസ് , ഹുവായി വൈ625, വാവേ, ലെനോവോ, എൽജി, മോട്ടോ , ഐഫോൺ 5, ഐഫോൺ 6 , ഐഫോൺ എസ് 6 എസ് , ഐഫോൺ 6എസ പ്ലസ് , ഐഫോൺ എസ്ഇ ഫസ്റ്റ് ജെൻ എന്നിങ്ങനെയുള്ള ഫോണുകളിലാണ് വാട്‌സ്ആപ്പ് കിട്ടാത്തത്. വാട്സാപ്പ് ഉപയോഗം നിർബന്ധമാണെങ്കിൽ തീർച്ചയായും പഴയ ഫോണുകളുടെ ഉപഭോക്താക്കൾ പുതിയതിലേക്ക് മാറേണ്ടിയിരിക്കുന്നു.
