വാട്‌സാപ്പില്‍ തന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം.

ആഗോള തലത്തിൽ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പിൽ നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കൾക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഐഫോൺ ഉപഭോക്താക്കൾക്ക് ഇനി വാട്സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനാവും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.

 

വാട്സാപ്പിൽ എങ്ങനെ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാം

വാട്സാപ്പിൽ ഒരു ചാറ്റ് വിൻഡോ തുറക്കുക

ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക

ഡോക്യുമെന്റിൽ ടാപ്പ് ചെയ്യുക

അപ്പോൾ സ്കാൻ ഡോക്യുമെന്റ് ഓപ്ഷൻ കാണാം

അതിൽ ടാപ്പ് ചെയ്താൽ ക്യാമറ തുറക്കും.

ഏത് ഡോക്യുമെന്റാണോ പകർത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.

മുഴുവൻ പേജുകളും ഈ രീതിയിൽ പകർത്തി ക്കഴിഞ്ഞാൽ Save ബട്ടൺ ടാപ്പ് ചെയ്യുക.

നിങ്ങൾ സ്കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം.

സെന്റ് ബട്ടൺ ടാപ്പ് ചെയ്താൽ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാൾക്ക് ലഭിക്കും.

Verified by MonsterInsights