1386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതി പൂർത്തിയായാൽ ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം 12 മണിക്കൂറായി മാറും. ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ എക്‌സ്‌പ്രസ് വേകളിൽ ഒന്നായിരിക്കും ഡൽഹി-മുംബൈ അതിവേഗ പാത. 2018 ലാണ് പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുംബൈ-ഡൽഹി എക്‌സ്പ്രസ് വേ ഡിസംബറിൽ സജ്ജമാകുമെന്ന് കഴിഞ്ഞ വർഷം ഗഡ്കരി പ്രഖ്യാപിച്ചിരുന്നു