17 വർഷം, 5.6 കോടി; റിട്ടയർമെന്റ് കാലം അടിച്ചുപൊളിക്കാൻ ഒരു കിടിലൻ എസ്ഐപി നിക്ഷേപം, ഇപ്പോൾ തുടങ്ങാം.

റിട്ടയർമെന്റ് പ്ലാൻ പലപ്പോഴും നമ്മുടെ സാമ്പത്തിക ആസൂത്രണത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതോ ഒഴിവാക്കപ്പെടുന്നതോ ആയ ഒന്നാണ്. ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നതും ഇന്ത്യയിൽ 70 ശതമാനത്തിലധികം ആളുകളും ജോലിയിൽ നിന്ന് വിരമിച്ച ശേഷം മക്കളെയോ പരമ്പരാഗത സ്വത്തിനയോ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ്. ഇത് മറ്റൊരാളുടെ ബാധ്യത കൂട്ടുകയും സാമ്പത്തിക ഭദ്രതയ്ക്ക് വെല്ലുവിളിയാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വരുമാനം വന്ന് തുടങ്ങുമ്പോൾ മുതൽ റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിക്കുകയും അതിനായി നിക്ഷേപം മാറ്റിവെക്കുകയും വേണം. നിങ്ങൾ മികച്ച വരുമാനമുള്ള ഒരാളാണെങ്കിൽ വിശ്രമ ജീവിതം അടിച്ചുപൊളിക്കാനും വലിയൊരു സമ്പാദ്യം കെട്ടിപടുക്കാനും എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ നിങ്ങളെ സഹായിക്കും.സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അച്ചടക്കമുള്ളതും തന്ത്രപരവുമായ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെറ് പ്ലാൻ. ഒരു നിശ്ചിത സാമ്പത്തിക ലക്ഷ്യത്തിനായി എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ഇവിടെ മ്യൂച്വൽ ഫണ്ടുകളാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 50,000 രൂപയുടെ എസ്ഐപി വഴി 5 കോടി രൂപ സമാഹരിക്കുന്നതിനുള്ള ഒരു യാത്ര നിങ്ങൾക്ക് എങ്ങനെ ആരംഭിക്കാമെന്ന് നോക്കാം. 17 വർഷത്തെ തുടർച്ചയായ നിക്ഷേപം നിങ്ങൾക്ക് മികച്ച സമ്പാദ്യം സൃഷ്ടിക്കുകയും സുഖമായി ജീവിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും. 

സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അച്ചടക്കമുള്ളതും തന്ത്രപരവുമായ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെറ് പ്ലാൻ. ഒരു നിശ്ചിത സാമ്പത്തിക ലക്ഷ്യത്തിനായി എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ഇവിടെ മ്യൂച്വൽ ഫണ്ടുകളാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 50,000 രൂപയുടെ എസ്ഐപി വഴി 5 കോടി രൂപ സമാഹരിക്കുന്നതിനുള്ള ഒരു യാത്ര നിങ്ങൾക്ക് എങ്ങനെ ആരംഭിക്കാമെന്ന് നോക്കാം. 17 വർഷത്തെ തുടർച്ചയായ നിക്ഷേപം നിങ്ങൾക്ക് മികച്ച സമ്പാദ്യം സൃഷ്ടിക്കുകയും സുഖമായി ജീവിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും.

 

കോമ്പൗണ്ടിംഗാണ് ഇവിടെ നിങ്ങൾക്ക് സഹായകമാകുന്നത്. പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിന് പിന്നിലെ ആശയം, വിവിധ മാർക്കറ്റ് സൈക്കിളുകളിലുടനീളം യൂണിറ്റുകൾ വാങ്ങുന്നത് ഉറപ്പാക്കുക എന്നതാണ്. അങ്ങനെ, കോമ്പൗണ്ടിംഗ് നിങ്ങളുടെ പണം കാലക്രമേണ ഗണ്യമായി വളരാൻ സഹായിക്കുന്നു. അതായത്, നിക്ഷേപത്തിന്റെ ഓരോ സൈക്കിളും പൂർത്തിയാകുമ്പോൾ അതുവരെയുള്ള റിട്ടേൺസും നിക്ഷേപ തുകയോടൊപ്പം കണക്കാക്കപ്പെടുന്നു. അതിനുംകൂടെ ചേർത്തുള്ള റിട്ടേൺസായിരിക്കും അടുത്ത തവണ നിങ്ങൾക്ക് ലഭിക്കുക.


ഫണ്ട്സ്ഇന്ത്യ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, നിക്ഷേപത്തിൽ പ്രതിവർഷം 10 ശതമാനം വർധനയോടെ 50,000 രൂപ നിക്ഷേപിച്ച് തുടങ്ങിയാൽ 17 വർഷംകൊണ്ട് നിങ്ങളുടെ റിട്ടേൺസ് 5 കോടിയാകും. നിലവിലത്തെ സാഹചര്യത്തിൽ 12 ശതമാനം റിട്ടേൺസാണ് കണക്കാക്കുന്നത്. അത്തരത്തിലുള്ള ഒരു നിക്ഷേപത്തിൽ 7 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ആദ്യത്തെ 80 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അതിശയകരമെന്നു പറയട്ടെ, രണ്ടാമത്തെ 80 ലക്ഷം രൂപയ്ക്ക് 3 വർഷം മാത്രമേ എടുക്കൂ, മൂന്നാമത്തെ 80 ലക്ഷം വെറും 2 വർഷം കൊണ്ടും നേടിയെടുക്കുന്നു. ആദ്യത്തെ 10 വർഷത്തിനുള്ളിൽ നിങ്ങളുടെ സമ്പാദ്യം 1.6 കോടി രൂപയാകും. 13 വർഷമാകുമ്പോഴേക്കും ഇത് 3.2 കോടി രൂപയിലെത്തും. 17 വർഷത്തിലെത്തുമ്പോൾ സമ്പാദ്യം 5.6 കോടിയായി മാറും.


Verified by MonsterInsights