Month: July 2022
ലക്ചറര്‍ ഒഴിവ്.
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 14 ന് രാവിലെ 11.30 ന് കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്തു നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം.
ഫോണ്‍: 0468 2961144.
തൊഴിൽ കോഡ് നടപ്പാക്കാനൊരുങ്ങിസംസ്ഥാനസർക്കാർ
തിരുവനന്തപുരം: തൊഴിൽ കോഡുകൾ നടപ്പാക്കാൻ തയ്യാറെടുപ്പുമായി സംസ്ഥാനസർക്കാർ. കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് സംസ്ഥാനത്തും വിജ്ഞാപനമിറക്കും. എന്നാൽ, നടപ്പാക്കുമ്പോൾ തൊഴിലുകളെല്ലാം നൈപുണ്യം അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെടുന്നതോടെ കുറഞ്ഞ വേതനം തുടരുന്നതിൽ സംസ്ഥാനസർക്കാരിന് നയപരമായ തീരുമാനമെടുക്കേണ്ടിവരും. കരടുവിജ്ഞാപനത്തിൽ തൊഴിലാളികളും തൊഴിലുടമകളുമൊക്കെ നിർദേശിച്ച വ്യവസ്ഥകൾ ക്രോഡീകരിച്ചുവരികയാണെന്ന് തൊഴിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി. അതിനൈപുണ്യം, നൈപുണ്യം, അർധനൈപുണ്യം, നൈപുണ്യമില്ലായ്മ എന്നിങ്ങനെ നാലാക്കിത്തിരിച്ച് സംഘടിതമേഖലയിലെ തൊഴിൽക്രമീകരണം നടത്തണമെന്നാണ് തൊഴിൽ കോഡിലെ വ്യവസ്ഥ. അതനുസരിച്ച്, നിലവിലെ 87 തൊഴിൽമേഖലകൾ പുനഃക്രമീകരിക്കേണ്ടിവരും. അപ്പോൾ, മിനിമം വേതനം ഇന്നത്തെ നിലയിൽ തുടരുമോയെന്നതാണ് ചോദ്യം.
സംസ്ഥാനങ്ങളിൽ നിശ്ചയിക്കുന്ന വേതനം നിലവിലുള്ളതിൽ കുറയാൻ പാടില്ലെന്ന് കോഡ് നിർദേശിക്കുന്നു. അതിനാൽ, നിലവിലുള്ള മിനിമം വേതനം എങ്ങനെ തുടരണമെന്ന് സർക്കാർ നയപരമായി തീരുമാനിക്കേണ്ടിവരും. നിക്ഷേപസൗഹൃദാന്തരീക്ഷവും തൊഴിൽവളർച്ചയും സാധ്യമാക്കുകയെന്നതാണ് കാഴ്ചപ്പാടെന്ന് തൊഴിൽവകുപ്പ് വ്യക്തമാക്കി. തൊഴിൽസംരംഭങ്ങൾ പരമാവധി നിലനിർത്തി കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള സാഹചര്യമൊരുക്കും. തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ശില്പശാലയിൽ സർക്കാർ നിർദേശങ്ങൾ സ്വീകരിച്ചു. ഇനി വിവിധ മേഖലകളിലുള്ളവരുമായി ഒരിക്കൽക്കൂടി വിശദമായ ചർച്ച നടത്തും. അതിന്റെകൂടി അടിസ്ഥാനത്തിലാവും അന്തിമവിജ്ഞാപനം.
വേതനനിർണയം സങ്കീർണമാവും -മന്ത്രി
തൊഴിലാളികളുടെ നിലവിലുള്ള ന്യായമായ ചില അവകാശങ്ങൾ ലംഘിക്കുന്ന രീതിയിലാണ് ലേബർ കോഡെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഷെഡ്യൂൾഡ് തൊഴിൽ അടിസ്ഥാനമാക്കി കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനു പകരം വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന രീതിയാണ് കോഡിലെ വ്യവസ്ഥ. ഇങ്ങനെ നിശ്ചയിക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ തൊഴിൽമേഖലകളിലെയും മിനിമം വേതനനിർണയം സങ്കീർണമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വികസനം സാധ്യമാകുന്നതിന് മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നും തൊഴിൽ കോഡുകൾ ചർച്ച ചെയ്യാനുള്ള ശില്പശാല ഉദ്ഘാടനം ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
ആകാശത്തു നിന്ന് മീന്‍ മഴ; അമ്പരന്ന് കാഴ്ചക്കാർ;
ആലിപ്പഴം കണക്കെ മീൻമഴ (fish rain) പെയ്യുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊന്നു സംഭവിച്ചിരിക്കുകയാണ്, അങ്ങു സാന്‍ഫ്രാന്‍സിസ്‌കോയില്‍ (San Francisco). പക്ഷികളാണ് ഈ അപൂര്‍വ്വ പ്രതിഭാസത്തിന് കാരണം എന്നാണ് കണ്ടെത്തല്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ കടലിടുക്കുകളില്‍ നത്തോലി മത്സ്യം വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ഞാറക്കൊക്ക്, കടല്‍കാക്ക പോലുള്ള വലിയ പക്ഷികള്‍ അവയ്ക്ക് താങ്ങാവുന്നതിലുമധികം മത്സ്യങ്ങളെ വായ്ക്കുള്ളിലാക്കുന്നുമുണ്ട്. എസ്എഫ് ഗേറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ പക്ഷികള്‍ പറക്കുന്ന സമയത്ത് വായില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന മീനുകളെ താഴേയ്ക്കു കളയുന്നു. ഇതാണ് മീന്‍ മഴയായി അനുഭവപ്പെടുന്നത്. ആകാശത്തു നിന്ന് മീന്‍ പെയ്യുന്നു എന്ന തരത്തില്‍ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സാന്‍ഫ്രാന്‍സിസ്‌കോയിലെ പരിസ്ഥിതി വകുപ്പിലെ ലബോറട്ടറി അനലിസ്റ്റായ ജിം എര്‍വിന്‍ അടുത്തിടെ നത്തോലി മീനുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ”ഏപ്രില്‍-മെയ് മാസങ്ങളില്‍ 29, 52 എന്ന കണക്കില്‍ ഉണ്ടായിരുന്ന മീനുകള്‍ ജൂണ്‍ മാസത്തില്‍ 2600 ആയിട്ടാണ് വര്‍ദ്ധിച്ചത്”, ജിം പറഞ്ഞു. സമുദ്രത്തിലെ വെള്ളത്തിലുണ്ടാകുന്ന ‘അപ് വെല്ലിംഗ്’ എന്ന പ്രതിഭാസമായിരിക്കാം വലിയ പ്രജനനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
മീനുകളെക്കുറിച്ച് നിരവധി രസകരമായ വാര്‍ത്തകള്‍ വരാറുണ്ട്. പശ്ചിമ ബംഗാളിലെ ദിഘ അഴിമുഖത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ 55 കിലോ ഭാരമുള്ള മത്സ്യം കുടുങ്ങിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ദിഘ മോഹന മാര്‍ക്കറ്റില്‍ 13 ലക്ഷം രൂപയ്ക്കാണ് മത്സ്യം ലേലം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യ ലേല കേന്ദ്രമാണിത്. ഭീമന്‍ മത്സ്യത്തെ കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട ലേലത്തിനു ശേഷം സൗത്ത് 24 പര്‍ഗാനാസിലെ നൈനാന്‍ സ്വദേശിയായ കബീറാണ് മത്സ്യം വാങ്ങിയത്. കിലോക്ക് 26,000 രൂപയാണ് മീനിന്റെ വില.
‘ടെലിയ ഭോല’ എന്ന ഇനത്തില്‍ പെട്ടതാണ് ഈ ഭീമന്‍ മത്സ്യം. നീണ്ട കുടലാണ് മത്സ്യത്തിന്റെ പ്രധാന സവിശേഷത, മാത്രമല്ല ഇതിന്റെ കുടല്‍ വില്‍ക്കുന്നതും വലിയ വിലയ്ക്കാണ്. എന്തെന്നാല്‍ ഇതുപയോഗിച്ചാണ് കാപ്സ്യൂള്‍ ഗുളികകള്‍ ഉണ്ടാക്കുന്നത്. ഇതിന്റെ തൊലി വെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞുചേരും. അതുകൊണ്ടാണ് മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇത് വാങ്ങുന്നത്. ആണ്‍മത്സ്യത്തെയാണ് പിടികൂടിയതെങ്കില്‍ 20 ലക്ഷം രൂപ വരെ വില ഉയരുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാഴികള്‍ പറഞ്ഞു. ലേല വിവരം അനുസരിച്ച്, മത്സ്യത്തിന്റെ ആകെ ഭാരം 50 കിലോയാണ്, മുട്ടയുടെ 5 കിലോ ഭാരം ഒഴിച്ചുള്ള കണക്കാണിത്.
കഴിഞ്ഞ മാര്‍ച്ചില്‍, കിഴക്കന്‍ ഗോദാവരി ജില്ലയിലെ അന്തര്‍വേദി ഗ്രാമത്തില്‍ 28 കിലോഗ്രാം ഭാരമുള്ള അപൂര്‍വ്വ മത്സ്യത്തെ പിടികൂടിയിരുന്നു. കാച്ചിഡി എന്ന അപൂര്‍വ്വ ഇനത്തില്‍പ്പെട്ട സ്വര്‍ണമത്സ്യത്തിന് 2.90 ലക്ഷം രൂപയായിരുന്നു വില. ആന്ധ്രാപ്രദേശിലെ മിനി ഫിഷിംഗ് ഹാര്‍ബറിലാണ് മത്സ്യത്തെ പിടികൂടിയത്. ഭീമാവരത്തിനടുത്തുള്ള നര്‍സപുരം ടൗണിലെ ഒരു വ്യവസായിക്കാണ് സ്വര്‍ണ മത്സ്യം വിറ്റത്. ആഴക്കടലിലാണ് ഈ മത്സ്യത്തെ കാണുന്നത്. മാത്രമല്ല, വിലയും കൂടുതലാണ്. അതിനാലാണ് കാച്ചിഡിയെ സ്വര്‍ണ മത്സ്യം എന്ന് വിളിക്കുന്നത്. മത്സ്യത്തിന്റെ ചില ഭാഗങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കാനും വില കൂടിയ വൈനുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.
വികസനത്തിനു മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യം
വികസനം സാധ്യമാകുന്നതിനു മികച്ച തൊഴിലാളി – തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ചവിട്ടിമെതിച്ചു തൊഴിൽ മേഖലയിൽ സമാധാനം സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ദേശീയ തൊഴിൽ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ സംബന്ധിച്ച് തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചു പാർലമെന്റ് പാസാക്കിയ നാലു തൊഴിൽ കോഡുകളിലുമുള്ള ചില വ്യവസ്ഥകൾ അന്തർദേശീയ തൊഴിൽ സംഘടന അംഗീകരിച്ച പ്രമാണങ്ങൾക്കു നിരക്കാത്തതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ നിലവിലുള്ള ന്യായമായ ചില അവകാശങ്ങൾ ലംഘിക്കുന്ന രീതിയിലാണു ലേബർ കോഡുകൾ തയാറാക്കിയിരിക്കുന്നത്. തൊഴിൽ എന്നതു ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ഈ വിഷയത്തിൽ നിയമങ്ങൾ നിർമിക്കാൻ അധികാരമുണ്ട്. സംസ്ഥാനത്ത് 87 തൊഴിൽ മേഖലകൾ മിനിമം വേതന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂൾഡ് എംപ്ലോയ്മെന്റ് അടിസ്ഥാനമാക്കി മിനിമം വേതനം നിശ്ചയിക്കുന്നതിനു പകരം വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈലി സ്‌കിൽഡ്, സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് മിനിമം വേതനം നിശ്ചയിക്കുന്ന രീതിയാണു പുതിയ കോഡ് ഓൺ വേജസിലുള്ളത്. ഇങ്ങനെ വേതനം നിർണയിക്കുമ്പോൾ സംസ്ഥാനത്തു നിലവിലുള്ള എല്ലാ തൊഴിൽ മേഖലകളിലെയും മിനിമം വേതന നിർണയം സങ്കീർണമാകാൻ സാധ്യതയുണ്ട്. നിലവിലുള്ള ബോണസ് ആക്ട് പ്രകാരം പത്തിൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കു ബോണസ് നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. പുതിയ കോഡ് ഓൺ വേജസ് അനുസരിച്ച് പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ബോണസ് നൽകാൻ സർക്കാരിനുണ്ടായിരുന്ന പ്രത്യേക അധികാരം എടുത്തു കളഞ്ഞു. നിയമം പ്രബല്യത്തിൽ വരുമ്പോൾ നിലവിൽ ബോണസ് ബാധകമായിരിക്കുന്ന പല സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ നിന്നും ഒഴിവാകുന്ന സാഹചര്യമുണ്ട്. സംസ്ഥാന നിയമസഭ പാസാക്കിയ 1972 ലെ കേരള ഉപജീവന ബത്ത നൽകൽ നിയമപ്രകാരം 180 ദിവസത്തിനു ശേഷവും സസ്പെൻഷനിൽ കഴിയുന്ന ഒരു തൊഴിലാളിക്ക് മുഴുവൻ വേതനത്തിനും അവകാശമുണ്ടായിരുന്നു. എന്നാൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിലെ വകുപ്പ് 38(3) പ്രകാരം പരമാവധി ലഭിക്കാവുന്ന ഉപജീവന ബത്ത ആകെ വേതനത്തിന്റെ 75 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്. സോഷ്യൽ സെക്യൂരിറ്റി കോഡിലും ഒക്കുപേഷണൽ സേഫ്റ്റി കോഡിലും തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ലേബർ കോഡുകളുടെ പരിശോധനാ വേളയിൽ, പാർലമെന്റിന്റെ ലേബർ സ്റ്റാൻഡിങ് കമ്മിറ്റി സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്ന നിർദേശങ്ങളാണു കേരള സർക്കാർ നൽകിയത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഏർപ്പെടുത്തുന്നതു സംബന്ധിച്ചും ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള അവകാശങ്ങൾ പരിമിതപ്പെടുന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്.
100 പേർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടാനോ ലേ ഓഫ് ചെയ്യാനോ നിലവിലുള്ള വ്യവസായ തർക്ക നിയമം അനുസരിച്ചു സർക്കാരിന്റെ മുൻകൂർ അനുമതി വേണമായിരുന്നു. പുതിയ കോഡുകൾ നിലവിൽ വരുമ്പോൾ 300 പേർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചു വിടാനോ ലേ ഓഫ് ചെയ്യാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. തൊഴിലാളികളെ പിരിച്ചുവിടുന്നതിനു 30 ദിവസം മുതൽ 90 ദിവസം മുൻപു വരെ നോട്ടീസ് നൽകണമെന്ന വ്യവസ്ഥയിലും വ്യത്യാസം വന്നിട്ടുണ്ട്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന രാജ്യാന്തര തലത്തിൽ അംഗീകരിച്ച രീതിയാണ് രാജ്യം ഇതുവരെ തുടർന്നുപോന്നത്. എന്നാൽ ഇതിനു കടക വിരുദ്ധമായാണു ജോലി സമയം 12 മണിക്കൂർ വരെയാക്കി ഉയർത്താനുള്ള വ്യവസ്ഥ കോഡിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിന്റെ കരട് നിയമത്തിൽ ട്രേഡ് യൂണിയൻ നേതാക്കൻമാർ, മാനേജ്മെന്റ് പ്രതിനിധികൾ, നിയമ വിദഗ്ധർ, നിയമ വിദ്യാർഥികൾ, വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിലെ ചെയർമാൻമാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, ഈ മേഖലയിലെ വിദഗ്ദ്ധർ തുടങ്ങിയവർ ചർച്ചകൾ നടത്തി. തൊഴിലാളികളുടെ അവകാശങ്ങളെ നിഷേധിച്ച് അവരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ തൊഴിൽ കോഡുകൾ വേഗത്തിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ശിൽപ്പശാലയുടെ സമാപന സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാകുന്നതിന് വിലങ്ങുതടിയാകുന്നത് തൊഴിലാളികളോ നിയമങ്ങളോ അല്ലെന്നും രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ പ്രശ്നമാണെന്നും ചർച്ചകളുടെ ക്രോഡീകരണ റിപ്പോർട്ട് അവതരിപ്പിച്ച് പാർലമെന്ററി ലേബർ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. തൊഴിൽ നിയമങ്ങളിലെ ചട്ടങ്ങൾ അനുവദിച്ചു നൽകുന്ന അവകാശങ്ങൾ തൊഴിലാളികൾക്ക് നഷ്ടമാകാതിരിക്കാനുള്ള നടപടികളിലേക്കാണ് ഭരണകൂടത്തിന്റെ ശ്രദ്ധപോകേണ്ടത്. തിരക്കിട്ട് തൊഴിൽ കോഡുകൾ പാസാക്കുന്നതിനു പിന്നിൽ അസ്വഭാവികതയുണ്ടെന്നും എം.പി പറഞ്ഞു.
തൊഴിൽ നിയമങ്ങളെക്കുറിച്ചു ജനങ്ങൾക്കു ബോധവത്കരണം നൽകുന്നതിനും തൊഴിൽ സംബന്ധിച്ച തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി വകുപ്പ് രൂപീകരിച്ച ‘തൊഴിൽ സേവാ’ ആപ്പിന്റെയും അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി പുറത്തിറക്കുന്ന ‘കേരള അതിഥി പോർട്ടലി’ന്റെയും ഉദ്ഘാടനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ പ്ലാനിങ് ബോർഡ് അംഗം ഡോ. കെ. രവിരാമൻ, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ടി.വി. അനുപമ, അഡിഷണൽ ലേബർ കമ്മിഷണർ ബിച്ചു ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
ബഷീർ ദിനാഘോഷവും പുരസ്കാര വിതരണവും 5 ന്
തലയോലപറമ്പ്: വിശ്വാ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 28 മത് ചരമ വാർഷിക ദിനമായ ജൂലൈ അഞ്ച് വിശ്വാ വിഖ്യതമാക്കുന്നതിന് ബഷീർ ദിനമായി ആചാരിക്കാൻ ജന്മനാടും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും ഒരുക്കങ്ങൾ തുടങ്ങി.
ഇക്കുറി വിപുലമായ പരിപാടികളാണ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും വിവിധ സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും വൈക്കം താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്.
ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പ് കേന്ദ്രമാക്കി 28 വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയും ബഷീർ ജന്മനാട്ടിൽ 1960 മുതൽ 1964 വരെ കുടുംബ സമേതം താമസിച്ചിരുന്ന ഇന്നത്തെ ഫെഡറൽ നിലയത്തിലാണ് ബഷീർ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ബഷീർ കൃതിയുടെ പേരിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികവുറ്റ സംഭാവന നൽകുന്ന എഴുത്ത് കാർക്ക് നൽകി വരുന്ന ബഷീർ ബാല്യകാലസഖി പുരസ്കാരം കവിയും ഗാനരചയിതാവും മായ പി.കെ.ഗോപിയ്ക്കും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ഏർപ്പെടുത്തിയിട്ടുള്ള ബഷീർ അമ്മ മലയാളം പുരസ്കാരം പ്രശസ്ത ലിറ്ററേച്ചർ ഫോട്ടോഗ്രാഫറും ദൃശ്യ മാധ്യമ പ്രവർത്തകനും മായ മനോജ്.ഡി. വൈക്കത്തിന് സാംസ്കാരിക പ്രവർത്തകനും മുൻ മന്ത്രിയും മായ ബിനോയ് വിശ്വം എം.പി. വിതരണം ചെയ്യും.
രാവിലെ 9 ന് ഫെഡറൽ നിലയത്തിനുള്ളിൽ വെച്ച് നടക്കുന്ന ബഷീർ ദിനാഘോഷ സമ്മേളന ത്തിൽ സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും മായ ഡോ. പോൾ മണലിൽ ബഷീർ അനുസ്മരണം നടത്തും. പഠന മികവ് നേടിയ വിദ്യാർത്ഥികളെയും കലാ സാംസ്കരിക രംഗത്ത് കഴിവ് തെളിയിച്ച ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കും.
ഫെഡറൽ ബാങ്ക് സോണൽ മാനേജർ ബിനോയ് അഗസ്റ്റിൻ, റീജിയണൽ മാനേജർ പി.ജി. ജയ മോൾ, സീനിയർ ബ്രാഞ്ച് മാനേജർ അക്ഷയ് . എസ്. പുളിമൂട്ടിൽ, കേരള വ്യാപരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി കെ.എസ്. മണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനി ചള്ളാങ്കൽ, ഡെപ്യൂട്ടി കളക്ടർ കെ.എ.മുഹമ്മദ് ഷാഫി,ബഷീർ സ്മാരക സമിതി ഭാരവാഹികളായ പി.ജി. ഷാജീ മോൻ, മോഹൻ.ഡി.ബാബു, എം.ഡി.ബാബുരാജ്, ഡോ. യു. ഷംല, ഡോ.എസ്. ലാലി മോൾ, ഡോ.അംബിക. എ. നായർ, ഡോ. വി.ടി. ജലജാകുമാരി, ഡോ.എസ്. പ്രീതൻ, ഡോ.ആർ.വേണുഗോപാൽ, അഡ്വ. ടോമി കല്ലാനി, അബ്ദുൾ ആപ്പാഞ്ചിറ, കെ.എം.ഷാജഹാൻ, ജോൺ വി.ജോസഫ്, കെ.ഡി. വിശ്വനാഥൻ, എം.ജെ.ജോർജ്, അഡ്വ.എസ്.ശ്രീകാന്ത് സോമൻ, സി.ജി. ഗിരിജൻ ആചാരി, മോഹൻദാസ് ഗ്യാലക്സി, ശ്രീജേഷ് ഗോപാൽ, ബിനോയ് പോൾ, മനോജ് തച്ചാനി, അഡ്വ.എ.ശ്രീകല വൈക്കം, നീലിമ അരുൺ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ വെച്ച് യുവ പ്രവാസി എഴുത്തുകാരി സിമി ബെന്നിയുടെ കാർമേഘത്തെ പ്രണയിച്ച സൂര്യൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ബിനോയ് വിശ്വം നടത്തും. ബഷീർ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ബഷീർ കഥാപാത്രങ്ങളായ സൈദു മുഹമ്മദ്, ഖദീജ, പാത്തുക്കുട്ടി, ആരിഫ, സുബൈദ എന്നിവർ ചടങ്ങിൽ മുഖ്യാഥിതികളാകും.
പി.ജി. ഷാജി മോൻ
ജനറൽ സെക്രട്ടറി
വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി
തലയോലപ്പറമ്പ്.
94478 69193
സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് പ്രവർത്തിക്കും.
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും ഇന്ന് (ജൂലൈ 3) പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും പ്രവർത്തിക്കും. ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ഇന്ന് ലഭിക്കില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.
ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. പെൻഡിംഗ് ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന് മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള നടപടി. പെൻഡിംഗ് ഫയലുകൾ ഉടൻ തീർപ്പാക്കാൻ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നല്ല ഇടപെടൽ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുന്നുണ്ട്. കൂടുതൽ ഊർജ്ജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ്. 2879/2022
ആമസോണിൽ വന നശീകരണം രൂക്ഷം.
ആമസോണ്‍ കാടുകളിലെ വനനശീകരണ തോത് വീണ്ടും റെക്കോഡ് ഉയരത്തില്‍. വനനശീകരണത്തിന്‍റെ പര്യായമാകുന്ന ആമസോണിന്‍റെ മുന്‍കാല റെക്കോഡ് തകരാൻ വേണ്ടി വന്നത് ആറ് മാസങ്ങള്‍ മാത്രം. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളെന്ന അറിയപ്പെടുന്ന ഇവിടുത്തെ 3,750 സ്‌ക്വയര്‍ കിലോമീറ്റര്‍ വനപ്രദേശമാണ് ഈ വര്‍ഷം ജൂണ്‍ വരെ നശിപ്പിക്കപ്പെട്ടത് ഈ വര്‍ഷം ഇതുവരെ 7,500 കാട്ടുതീ സംഭവങ്ങളും മഴക്കാടുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. സംരക്ഷിത മേഖലകളില്‍ പോലും കൃഷി, മൈനിങ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജയ്ര്‍ ബൊല്‍സൊണാരോ ഭരണകൂടം അനുമതി നല്‍കിയിരുന്നു. ബ്രസീലിയന്‍ പ്രസിഡന്റ ജയ്ര്‍ ബൊല്‍സൊണാരോയുടെ വന്‍കിട കച്ചവടങ്ങള്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പരിസ്ഥിതിക്ക് നാശം വിതയ്ക്കുന്നതെന്നാണ് പരിസ്ഥിതിവാദികളുടെ ആരോപണം.
സമുദ്ര സംരക്ഷണത്തിന് ആഗോള ഉടമ്പടിയുമായി യു.എന്‍.
സമുദ്ര സംരക്ഷണത്തിന് ആഗോള ഉടമ്പടി നടപ്പിലാക്കാന്‍ യു.എന്‍. ലോകനേതാക്കള്‍ സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടിയതിന്റെ അനിവാര്യതയും സംഘടന ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ലിസ്ബണില്‍ നടന്ന കോണ്‍ഫറന്‍സില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കാളികളായി. മറ്റ് രാജ്യങ്ങളുടെ നിയമപരിധിയില്‍ ഉള്‍പ്പെടാത്ത തുറന്ന സമുദ്ര പ്രദേശങ്ങളുടെ സംരക്ഷണമാണ് ആഗോള ഉടമ്പടി ലക്ഷ്യം വെയ്ക്കുന്നത്. ദേശീയ അതിര്‍ വരമ്പുകളില്ലാതെയുള്ള ആഗോള ഉടമ്പടി സമുദ്ര സംരക്ഷണത്തിന് അനിവാര്യമാണെന്നും ഓഗസ്റ്റോടെ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
ബഷീര്‍ സ്മരണയില്‍ ബേപ്പൂര്‍.
ബേപ്പൂര്‍: വൈവിധ്യമാര്‍ന്ന പരിപാടികളുമായി വൈക്കം മുഹമ്മദ് ബഷീറിനെ അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരിക്കുന്നു. വിനോദസഞ്ചാരവകുപ്പിന്റെയും സാംസ്‌കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് നാലുദിവസങ്ങളിലായി നടക്കുന്ന ആഘോഷത്തിന് ശനിയാഴ്ച വൈകീട്ട്തുടക്കമാകും. ബഷീര്‍ ഫെസ്റ്റ്’ എന്ന പേരില്‍ ഉദ്ഘാടനം വൈകീട്ട് 5.30-ന് ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍മന്ത്രി എം.എ. ബേബി നിര്‍വഹിക്കും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാവും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, അപ്പുണ്ണി ശശി, പി.കെ. പാറക്കടവ് തുടങ്ങിയവര്‍ സംബന്ധിക്കും.