ആഗസ്റ്റ് ഒമ്പത് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത .

കേരളത്തില്‍ ആഗസ്റ്റ്  ഒമ്പത് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ കര്‍ണാടകക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ആഗസ്റ്റ് ഏഴോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പാക്കിസ്ഥാന്‍ താരത്തെ മലര്‍ത്തിയടിച്ച് ദീപക് പൂനിയയ്ക്ക് സ്വര്‍ണം, ദിവ്യ കക്രാന് വെങ്കലം.

കോമണ്‍വെല്‍ത്ത് ഗെയിംസ് (Birmingham 2022 Commonwealth Games ) ഗുസ്തി മത്സരത്തില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ദീപക് പൂനിയ സ്വര്‍ണം നേടി. 3-0 എന്ന പോയിന്‍റ് നിലയിലാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഏറ്റ തോല്‍വിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ദീപക് പൂനിയ.വനിതകളുടെ 68 കിലോഗ്രാം മത്സരത്തില്‍ ഇന്ത്യയുടെ ദിവ്യ കക്രാന്‍ വെങ്കലം നേടി. ടോംഗയുടെ ടൈഗർ ലില്ലി കോക്കർ ലെമാലിയെ തോൽപ്പിച്ചാണ് ഇന്ത്യന്‍ താരം മെഡല്‍ നേടിയത്. 125 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മോഹിത് ഗ്രെവാല്‍ വെങ്കലം നേടി.നേരത്തെ നടന്ന മത്സരങ്ങളിലെ ഉജ്വല വിജയത്തോടെ ഗുസ്തിയില്‍ ഇന്ത്യ മെഡല്‍വേട്ട ആരംഭിച്ചിരുന്നു. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രംഗ് പൂനിയയും വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്കും സ്വര്‍ണം നേടി. ഇതോടൊപ്പം വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി നേടി. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയന്‍ താരത്തിന്റെ വിജയം.

കാനഡയുടെ ലച്ച്ലൻ മക്നീലിയെ തോൽപ്പിച്ചാണ് ബജ്രംഗ് പൂനിയെ സ്വർണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ മെഡല്‍ നേട്ടമാണിത്. 2021 ടോക്കിയോ ഒളിംപിക്സില്‍ വെങ്കലവും ബജ്രംഗ് പൂനിയ സ്വന്തമാക്കിയിരുന്നു. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും 2 വെങ്കലവും അദ്ദേഹം നേടിയിട്ടുണ്ട്. കാനഡ‍യുടെ അന ഗൊഡീനസ് ആയിരുന്നു ഫൈനലില്‍ സാക്ഷി മാലിക്കിന്‍റെ എതിരാളി. 2016 റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സാക്ഷി മാലിക്ക്.വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന അന്‍ഷു മാലിക്കിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. അന്‍ഷു മാലിക്കിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2021-ല്‍ ഓസ്ലോയില്‍ വെച്ച് നടന്ന ഗുസ്തി ലോകചാമ്പ്യന്‍ഷിപ്പില്‍ അന്‍ഷു വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.9 സ്വര്‍ണം, 8 വെള്ളി, 9 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നിലവിലെ മെഡല്‍ നില.

ഇടുക്കി ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ തുറന്നേക്കും

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാമിൽ (Idukki Dam) റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം,  ഇടുക്കി അണക്കെട്ട് ഉടൻ തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ന്യൂസ് 18നോട് പറഞ്ഞു. എന്നാൽ മുൻ വർഷത്തേക്കാൾ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകമല്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .ഇതിനിടെ, വയനാട് ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 774 മീറ്ററാണ് ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഇന്നലെ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻഡിൽ 2219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടാനും സാധ്യതയുണ്ട്.ഇടുക്കി പീരുമേട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതായായ ആദിവാസി ബാലനായി ഇന്നും തെരച്ചില്‍ തുടരും. പീരുമേട് ഗ്രാമ്പി സ്വദേശി അജിത് എന്ന 12 വയസുകാരനെയാണ് ഇന്നലെ പുഴയിൽ കാണാതായത്. വനത്തില്‍ നിന്ന് കുടംപുളി ശേഖരിക്കുന്നതിനായി പുഴ മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അജിത് ഒഴുക്കില്‍ പെട്ടത്. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ ഫോഴ്‌സും പീരുമേട് പോലിസും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു.അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരള- തമിഴ്നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴയുണ്ടാകും. അതിനാല്‍ ഡാമുകളിലും മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

പുതിയ ബിസിനസ് തുടങ്ങരുത്; കുടുംബത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. 2022 ഓഗസ്റ്റ് 6 ലെ സാമ്പത്തിക ഫലം അറിയാം

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍):

 ബിസിനസില്‍ നല്ല ലാഭം ഉണ്ടാകാന്‍ സാധ്യത. ദീര്‍ഘകാലമായി തര്‍ക്കത്തിലിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പണച്ചെലവ് ഉണ്ടാകും. ഇത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. പ്രതിദിന വരുമാനത്തില്‍ കുറവുണ്ടാകും.

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍) :

ഇന്ന് വീട്ടുച്ചെലവുകള്‍ ഉയരും. ഇത് നിങ്ങളെ ഉത്കണ്ഠയിലാക്കും. ശമ്പളക്കുറവ് കാരണം ജോലി മാറുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചേക്കാം. ബിസിനസില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. മക്കളുടെ വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം ചെലവഴിയ്‌ക്കേണ്ടി വരും.

(മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): 

പങ്കാളിത്ത ബിസിനസ് ആരംഭിക്കാന്‍ സാധിക്കും. എന്നാല്‍, പങ്കാളിത്തം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വശങ്ങളും നന്നായി മനസിലാക്കണം. ജോലിയില്‍ നിന്ന് മികച്ച വരുമാനം ഉണ്ടാകും. പ്രത്യേകിച്ച് ബിസിനസുകാര്‍ക്ക്. ആര്‍ക്കെങ്കിലും പണം കടം കൊടുക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കുക. കുടുംബ വരുമാനം വര്‍ദ്ധിയ്ക്കും.

(ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): 

യാത്രകള്‍ക്കായി പണം ചെലവഴിയ്‌ക്കേണ്ടി വരും. ബിസിനസില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ശരിയായി ആലോചിക്കണം. വാഹനങ്ങള്‍ക്കായി പണം ചെലവാക്കേണ്ടി വരും. ഇത് നിങ്ങളുടെ ബജറ്റിനെ താളം തെറ്റിച്ചേക്കാം.

 

http://www.globalbrightacademy.com/about.php

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): 

പണമിടപാടുകളില്‍ നഷ്ടം സംഭവിച്ചേക്കാം. ചെറിയ ചെറിയ ചെലവുകള്‍ ഒരുമിച്ച് നിങ്ങളുടെ ബജറ്റിനെ ബാധിച്ചേക്കാം. വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ട് കുടുംബവുമായി കലഹമുണ്ടാകും. സംഘര്‍ഷങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ ശ്രമിക്കുക.

(ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): 

ഇന്ന് പുതിയ ബിസിനസ് വിജയിക്കും. എങ്കിലും പുതിയ ബിസിനസുകള്‍ തുടങ്ങരുത്. ദൈനംദിന വരുമാനത്തിനുള്ള ഒരു മാര്‍ഗ്ഗം കണ്ടെത്തും. എന്നാല്‍ ചെലവുകള്‍ വര്‍ദ്ധിയ്ക്കും.

(സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍):

 വസ്തു വാങ്ങുന്നതിനായി ഒരു ബാങ്ക് ലോണ്‍ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. കുടുംബ ചെലവ് വര്‍ദ്ധിയ്ക്കും. പഴയ വസ്തു വില്‍ക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളുടെ ആരോഗ്യത്തിന് വേണ്ടി പണം ചെലവഴിയ്‌ക്കേണ്ടി വരും.

 (ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): 

സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങേണ്ടി വന്നേക്കാം. പങ്കാളിയുടെ ആവശ്യങ്ങള്‍ക്കായി പണം ചെലവാക്കേണ്ടി വരും. നിങ്ങളുടെ സമ്പാദ്യം ചെലവാക്കേണ്ടി വരും. വരുമാനം കുറയുകയും ചെലവ് വര്‍ദ്ധിയ്ക്കുകയും ചെയ്യും. അതിനാല്‍ സാമ്പത്തിക സ്ഥിതി മോശമാകും.

 (നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): 

ബിസിനസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇത് നിങ്ങളുടെ വരുമാനത്തെ നേരിട്ട് ബാധിക്കും. അച്ഛനില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. പങ്കാളിത്ത ബിസിനസുകളില്‍ ലാഭം ഉണ്ടാകും. യാത്രകള്‍ ധനനഷ്ടം ഉണ്ടാക്കും.

ശുദ്ധമായ കള്ള് ലഭ്യമാക്കാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ ഓൺലൈൻ സംവിധാനം ഉടൻ

കള്ള് ഉദ്പാദനം, വിതരണം ,വിൽപ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്തുന്നതിനാണ്  പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

സംവിധാനം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ കള്ള് ഉദ്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വിർച്ച്വൽ നമ്പർ ഏർപ്പെടുത്തുകയും ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കാനും സാധിക്കും. കൂടാതെ കള്ള് കൊണ്ടുപോകുന്നതിന് ആവശ്യമായ പെർമിറ്റ്, മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം ട്രാക്ക് ആൻഡ് ട്രേസ് ഓൺലൈൻ സംവിധാനത്തിന് കീഴിലാവും. ഇതുവഴി ഉപഭോക്താവിന് ശുദ്ധമായ കള്ള് ലഭ്യമാക്കാനും ഓഡിറ്റിങ്ങിനു വിധേയമാകുന്നതിനാൽ കള്ള് വ്യവസായ മേഖലയുടെ ആരോഗ്യകരമായ നിലനിൽപ്പിനും സംവിധാനം സഹായകമാകും. നിലവിൽ കേരളത്തിൽ 4800 ഓളം കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.  

കള്ള് ഉദ്പാദിപ്പിക്കുന്ന വൃക്ഷങ്ങൾ മാർക്ക് ചെയ്ത് വിർച്ച്വൽ നമ്പർ നൽകിയ ശേഷമാണ് സംവിധാനം നിലവിൽ വരിക. സംസ്ഥാനത്ത് കൂടുതൽ കള്ള് ഉദ്പാദിപ്പിക്കപ്പെടുന്ന പാലക്കാട് ചിറ്റൂർ മേഖലയിലാണ് ഇതിനുള്ള നടപടികൾ ആരംഭിക്കുക. ഈ സാമ്പത്തിക വർഷം തന്നെ സംവിധാനം പൂർണാർത്ഥത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.

http://www.globalbrightacademy.com/about.php

സപ്‌ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

സപ്‌ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം. കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്‌സും നൽകുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്‌ളൈക്കോയിൽ നിന്നും 12.89 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു.

കരാർ പ്രകാരം നേന്ത്രക്കായ ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കുടുംബശ്രീ നൽകുക. 100 ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 30.24 രൂപ നിരക്കിൽ സംരംഭകർക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഉൽപന്ന നിർമാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാർ പ്രകാരമുള്ള അളവിൽ ഉൽപന്ന വിതരണം പൂർത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  

കുടുംബശ്രീ യൂണിറ്റുകൾ തയാറാക്കുന്ന ഉൽപന്നങ്ങൾ സപ്‌ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഉൽപന്ന നിർമാണവും വിതരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും നിർവഹിക്കുന്നതിനും ജില്ലാ മിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സപ്‌ളൈക്കോ ആവശ്യപ്പെട്ട അളവിൽ ഉൽപന്നങ്ങൾ തയ്യാറാക്കുന്നതിന് നേന്ത്രക്കായ സംഭരണവും ഊർജിതമാക്കി. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കർഷക സംഘങ്ങളിൽ നിന്നും പൊതുവിപണിയിൽ നിന്നുമാണ് ഇതു സംഭരിക്കുന്നത്. ഉൽപന്നങ്ങൾ ഡിപ്പോയിൽ എത്തിക്കുന്ന മുറയ്ക്ക് സപ്‌ളൈക്കോ നേരിട്ട് സംരംഭകരുടെ അക്കൗണ്ടിലേക്ക് പണം നൽകും.

കഴിഞ്ഞ വർഷവും സപ്‌ളൈക്കോയുടെ  ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നതിനായി കുടുബശ്രീ ഉൽപന്നങ്ങൾ വിതരണം ചെയ്തിരുന്നു. ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ 41.17 ലക്ഷം പായ്ക്കറ്റ് നൽകുന്നതിനുള്ള ഓർഡറാണ് അന്നു ലഭിച്ചത്. 273 യൂണിറ്റുകൾ പങ്കെടുത്ത വിതരണ പരിപാടിയിലൂടെ 11.99കോടി രൂപയുടെ വിറ്റുവരവാണ് സംരംഭകർ നേടിയത്.

ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ?

ആധാർ കാർഡ് (Aadhaar Card), വോട്ടർ ഐഡിയുമായി (Voter ID) ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ (The Election Commission of India (ECI)). വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണ് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. ഇത് വോട്ടർപട്ടികയിലെ ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ ഇല്ലാതാക്കാൻ കമ്മീഷനെയും സിസ്റ്റത്തിലെ അപാകത പരിഹരിക്കാൻ സർക്കാരിനെയും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in എന്ന പോർട്ടൽ വഴിയോ മൊബൈൽ ആപ് വഴിയോ ഓൺലൈനായി വിവരങ്ങൾ പൂരിപ്പിച്ച് ആധാർ കാർഡിലെ ഫോട്ടോ ഉൾപ്പെടുന്ന ഭാഗം അപ്‌ലോഡ് ചെയ്യുന്ന തരത്തിലാകും ക്രമീകരണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിനുള്ള പരിശീലനം ജില്ലകളിൽ ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്.

വോട്ടർ ഐഡി കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാൻ ആളുകൾക്ക് ഈ ക്യാമ്പുകൾ സന്ദർശിക്കാം.

ലളിതമായ ചില സ്റ്റെപ്പുകളിലൂടെ ഓൺലൈനായി വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാം. താഴെ പറയുന്നവയാണ് അവ.

1. നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്‌സൈറ്റ് (nvsp.in) സന്ദർശിക്കുക

2. പോർട്ടലിൽ ലോഗിൻ ചെയ്യുക. ശേഷം ഹോംപേജിലെ ‘ ‘Search in Electoral Roll” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. വോട്ടർ ഐഡി തിരയാൻ വ്യക്തിഗത വിശദാംശങ്ങൾ നൽകുക അല്ലെങ്കിൽ EPIC നമ്പറും സംസ്ഥാനവും നൽകുക

4. ഇടതുവശത്ത്, Feed Aadhar No എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്കു ചെയ്യുക

5. ആധാർ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന ഒരു പുതിയ വിൻഡോ തുറക്കും

6. ആധാർ വിശദാംശങ്ങൾ നൽകിയ ശേഷം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും. OTP നൽകിയ ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക. അതിനു ശേഷം authenticate എന്ന ഓപ്ഷനും ക്ലിക്ക് ചെയ്യുക

രജിസ്ട്രേഷൻ വിജയകരമായാൽ അതേ കുറിച്ച് നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും.

ഫോൺ വഴി വോട്ടർ ഐഡി കാർഡുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

• നിങ്ങളുടെ വോട്ടർ ഐഡിയുമായി ആധാർ ലിങ്ക് ചെയ്യാൻ ഇതിനായുള്ള കോൾ സെന്ററുകളിലേക്കും വിളിക്കാം.

• ഡയൽ 1950 കോൾ സേവനം പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലഭ്യമാണ്.

• ലിങ്ക് ചെയ്യാൻ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പറും ആധാർ നമ്പറും നൽകുക.

• 166 അല്ലെങ്കിൽ 51969 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും ബന്ധിപ്പിക്കാം.

http://www.globalbrightacademy.com/about.php

SBI എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എടിഎം തട്ടിപ്പുകൾ കൂടിവന്ന സാഹചര്യത്തിൽ 2020 ജനുവരിയിലാണ് എസ്ബിഐ ഒടിപി നിയമം കൊണ്ടുവന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ പേ‍ർ ആശ്രയിക്കുന്ന ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (SBI). എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയാൻ എപ്പോഴും എസ്ബിഐ ജാഗ്രത പുലർത്താറുണ്ട്. എടിഎം വഴിയുള്ള തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ നിയമങ്ങൾ ബാങ്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇപ്പോൾ രണ്ട്-ഘട്ട പരിശോധന ആവശ്യമാണ്. 10000 രൂപയ്ക്ക് മുകളിൽ തുക എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാൻ കൃത്യമായ ഒടിപി (One Time Password (OTP) ) നൽകേണ്ടതുണ്ട്.

എടിഎം തട്ടിപ്പുകൾ കൂടിവന്ന സാഹചര്യത്തിൽ 2020 ജനുവരിയിലാണ് എസ്ബിഐ ഒടിപി നിയമം കൊണ്ടുവന്നത്.

ഒരൊറ്റ ഇടപാട് സ്ഥിരീകരിക്കുന്നതിന് വേണ്ടി ഉപഭോക്താവിൻെറ മൊബൈൽ ഫോണിലേക്ക് നാലക്ക ഒടിപിയാണ് വരിക. ഒരു തവണയുള്ള ഇടപാടിന് മാത്രമേ ഈ ഒടിപി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

10,000 രൂപയിൽ കൂടുതൽ തുക പിൻവലിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് ഇടപാട് നടത്തുമ്പോൾ ഡെബിറ്റ് കാ‍ർഡ് പിൻ നമ്പറിന് പുറമെ ഒടിപിയും നൽകണം. എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന് ഒരു അധികസുരക്ഷയാണ് ഈ സംവിധാനം നൽകുന്നത്. ‘എടിഎമ്മുകളിലെ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുക‍ാ‍ർക്കെതിരായ വാക്സിനേഷനാണ്. തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം,’ എസ്ബിഐ ഈ വർഷം ആദ്യം ട്വീറ്റ് ചെയ്തിരുന്നു.

 

ഒടിപി ഉപയോഗിച്ച് എസ്ബിഐ എടിഎമ്മിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?

നിങ്ങളുടെ ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണും എടിഎം സെൻററിലേക്ക് കൊണ്ടുവരണം.

കൃത്യമായ ഒടിപി നൽകുന്നതിലൂടെ നിങ്ങൾക്ക് ഇടപാട് പൂർത്തിയാക്കാൻ സാധിക്കും.



തുടക്കത്തിൽ, രാവിലെ 8 മുതൽ രാത്രി 8 വരെ നടത്തുന്ന ഇടപാടുകൾക്കാണ് എസ്ബിഐ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. 2020 സെപ്റ്റംബർ മുതൽ ഈ സൗകര്യം 24×7 മണിക്കൂറിലും ലഭ്യമാക്കിയിട്ടുണ്ട്. “എസ്ബിഐ എടിഎമ്മുകളിലെ നിങ്ങളുടെ ഇടപാടുകൾ ഇപ്പോൾ എന്നത്തേക്കാളും സുരക്ഷിതമാണ്. 10,000 രൂപയ്ക്കും അതിനുമുകളിലുള്ള തുകയ്ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം 18.09.2020 മുതൽ 24 മണിക്കൂറും ആക്കിയിരിക്കുകയാണ്,” എസ്ബിഐ അന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് മാത്രമാണ് ഈ സേവനം ലഭ്യമാവുക. എന്നിരുന്നാലും മറ്റ് ബാങ്കുകളും ഈ പാത പിന്തുടർന്ന് ഉപഭോക്താക്കളെ എടിഎം വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാക്കുമെന്ന് കരുതുന്നതായും എസ്ബിഐ കൂട്ടിച്ചേർത്തു.

ഓഗസ്റ്റിൽ 18 ദിവസം ബാങ്കുകള്‍ക്ക് അവധി

ഓഗസ്റ്റ് (August) മാസം ആരംഭിച്ചതോടെ, ഈ മാസത്തെ ബാങ്ക് അവധികളുടെ (bank holiday) പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റിൽ ആകെ 18 ബാങ്ക് അവധികളാണ് ഉള്ളത്. പട്ടിക പ്രകാരം ഈ മാസത്തെ ബാങ്ക് (Bank) അവധി ദിനങ്ങൾ അറിയാം.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, ഹോളിഡേ, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ, ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യൽ എന്നീ വിഭാഗങ്ങൾക്ക് കീഴിലാണ് ആർബിഐ ഓരോ വർഷവും ബാങ്ക് അവധികൾ നിശ്ചയിക്കുന്നത്. ഈ മാസം ഓഗസ്റ്റ് 15 തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.

ഓഗസ്റ്റിൽ 18 ബാങ്ക് അവധികളുണ്ട്, അതിൽ ആറ് എണ്ണം വാരാന്ത്യ അവധികളാണ്. കൂടാതെ ചില ബാങ്ക് അവധികൾ പ്രാദേശിക അവധികളാണ്. മറ്റ് ചിലത് ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായവയാണ്

http://www.globalbrightacademy.com/about.php

13 പ്രാദേശിക അവധികളാണ് ഈ മാസമുള്ളത്. ഈ അവധി ദിവസങ്ങളിൽ ബാങ്കുകൾ പ്രത്യേക മേഖലകളിലെ പരിപാടികളോ ആഘോഷങ്ങൾ കാരണമോ അടച്ചിടും.
ആർബിഐ ലിസ്റ്റ് പ്രകാരം 2022 ഓഗസ്റ്റിലെ ബാങ്ക് അവധികൾ ചുവടെ ചേർക്കുന്നു:
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി:
ഓഗസ്റ്റ് 1: ദ്രുക്പ ഷി-സി – ഗാങ്‌ടോക്ക്
ഓഗസ്റ്റ് 8: മുഹറം – ജമ്മു, ശ്രീനഗർ
ഓഗസ്റ്റ് 9: മുഹറം – അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്‌ന, റായ്പൂർ, റാഞ്ചി
ഓഗസ്റ്റ് 11: രക്ഷാ ബന്ധൻ – അഹമ്മദാബാദ്, ഭോപ്പാൽ, ഡെറാഡൂൺ, ജയ്പൂർ, ഷിംല
ഓഗസ്റ്റ് 12: രക്ഷാ ബന്ധൻ – കാൺപൂർ, ലഖ്നൗ
ഓഗസ്റ്റ് 13: ദേശഭക്തി ദിനം – ഇംഫാൽ

ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം – ഇന്ത്യയൊട്ടാകെ അവധി ദിനം

ഓഗസ്റ്റ് 16: പാഴ്‌സി പുതുവത്സരം (ഷഹെൻഷാഹി) – ബേലാപൂർ, മുംബൈ, നാഗ്പൂർ
ഓഗസ്റ്റ് 18: ജന്മാഷ്ടമി – ഭുവനേശ്വർ, ഡെറാഡൂൺ, കാൺപൂർ, ലഖ്നൗ
ഓഗസ്റ്റ് 19: ജന്മാഷ്ടമി/ കൃഷ്ണ ജയന്തി അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, ഗാങ്‌ടോക്ക്, ജയ്പൂർ, ജമ്മു, പട്‌ന, റായ്പൂർ, റാഞ്ചി, ഷില്ലോങ്, ഷിംല
ഓഗസ്റ്റ് 20: ശ്രീകൃഷ്ണ അഷ്ടമി – ഹൈദരാബാദ്
ഓഗസ്റ്റ് 29: ശ്രീമന്ത ശങ്കരദേവ തിഥി – ഗുവാഹത്തി
ഓഗസ്റ്റ് 31: സംവത്സരി (ചതുർത്ഥി പക്ഷം)/ഗണേശ ചതുർത്ഥി/ വരസിദ്ധി വിനായക വ്രതം/ വിനായകർ ചതുർത്ഥി – അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പനജി
ഇതുകൂടാതെ, ഏഴ് വാരാന്ത്യ അവധികളുണ്ട്, ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 7: ആദ്യ ഞായറാഴ്ച
ഓഗസ്റ്റ് 13: രണ്ടാം ശനിയാഴ്ച + ദേശാഭിമാനി ദിനം
ഓഗസ്റ്റ് 14: രണ്ടാം ഞായറാഴ്ച
ഓഗസ്റ്റ് 21: മൂന്നാം ഞായറാഴ്ച
ഓഗസ്റ്റ് 27: നാലാം ശനിയാഴ്ച
ഓഗസ്റ്റ് 28: നാലാമത്തെ ഞായറാഴ്ച

ഇന്നത്തെ സാമ്പത്തിക ഫലം: കടം വീട്ടാൻ സാധ്യത! “അനാവശ്യ ചെലവുകൾ ഒഴിവാക്കും”

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: 

ബിസിനസിൽ നഷ്ടം നേരിടേണ്ടി വന്നേക്കാം. നിക്ഷേപങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. പണം കടം കൊടുക്കുന്നത് നിർത്തുക.

ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ:

 ബിസിനസ് ലാഭത്തിലായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പൂർവ്വിക സ്വത്ത് ദുരുപയോഗം ചെയ്യുന്നത് നല്ലതല്ല. വീട്ടു ചെലവുകൾ മുൻപത്തേതു പോലെ തന്നെ തുടരും.

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: 

ബിസിനസ് വളർച്ച മന്ദ​ഗതിയിൽ ആയിരിക്കും. പങ്കാളിത്ത ബിസിനസുകളിൽ ഇന്ന് നഷ്ടം സംഭവിക്കും. ബിസിനസിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കും.

 

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ:

 വിലപിടിപ്പുള്ള സ്വത്ത് സ്വന്തമാക്കാൻ സാധിക്കും. സ്വകാര്യ ബിസിനസുകൾ ഇന്ന് നല്ല രീതിയിൽ പ്രവർത്തിക്കും. അടുപ്പമുള്ള ആരെങ്കിലും നിങ്ങൾക്ക് സാമ്പത്തിക നഷ്ടം വരുത്തിയേക്കാം.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ:

പ്രതിദിന വരുമാനം കുറയും. ജോലിയിൽ നിന്നുള്ള നിങ്ങളുടെ വരുമാനം വർദ്ധിക്കും. വീട്ടുചെലവുകൾ വർദ്ധിക്കും. ബിസിനസിൽ സുഹൃത്ത് നഷ്ടമുണ്ടാക്കും.

ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ:

 ജോലിയിൽ നിന്നും ധാരാളം പണം സമ്പാദിക്കും. ഒരു സുഹൃത്തിന് പണം കടം കൊടുക്കേണ്ടി വന്നേക്കാം. വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: 

കമ്പനിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. യാത്രകൾക്കായി പണം ചിലവഴിക്കേണ്ടി വന്നേക്കാം. പൂർവ്വിക സ്വത്തിലൂടെ ധാരാളം പണം ലഭിക്കും.

ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: 

സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. ബിസിനസിൽ പങ്കാളിത്തവും സഹകരണവും നഷ്ടത്തിലേക്ക് നയിക്കും. ഒരു കുടുംബാംഗം നിങ്ങളെ സാമ്പത്തികമായി സഹായിക്കും.

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: 

ഇന്ന് അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കുന്നതിലൂടെ ധാരാളം പണം ലഭിക്കും. നിക്ഷേപങ്ങൾ ശ്രദ്ധയോടെ നടത്തണം. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിക്കേണ്ടിവരും.

 

 

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ:

 ഭൂമി വാങ്ങാനും റിയൽ എസ്റ്റേറ്റ് ഇടപാടിനുമായി ഇന്ന് പണം ചെലവഴിക്കും. അനാവശ്യ കാര്യങ്ങൾക്കായും പണം ചിലവഴിക്കും. നിങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കണം.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: 

റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിന്ന് ലാഭം നേടും. ചെറിയ കടങ്ങൾ തിരിച്ചടക്കും. ബിസിനസിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

 ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: 

വീട്ടു ചെലവുകൾ വർദ്ധിക്കും. ഒരു കടം ഉടൻ വീട്ടാൻ സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കണം.

http://www.globalbrightacademy.com/about.php
Verified by MonsterInsights