അമേരിക്കയിൽ പരീക്ഷിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസർ

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസർ അമേരിക്കയിൽ പരീക്ഷണത്തിനൊരുങ്ങുന്നു. കേവലം 25 ഫെംറ്റോ സെക്കൻഡ്സിൽ (സെക്കൻഡിന്റെ 10,00,00,000 കോടിയിൽ ഒന്ന്) അതിശക്തമായ ലേസറിനെ പുറത്തുവിടാൻ സിയൂസ് (Zetawatt-Equivalent Ultrashort pulse laser System) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് സാധിക്കും. പ്രപഞ്ചത്തിലെ പല അപൂർവ പ്രതിഭാസങ്ങളേയും പരീക്ഷണശാലയിൽ കൃത്രിമമായി നിർമിച്ച് പരീക്ഷിക്കാൻ ഈ ലേസർ ശാസ്ത്രജ്ഞരെ സഹായിക്കും.

അമേരിക്കയിലേയും ലോകത്തെ തന്നെയും ഏറ്റവും ശക്തമായ ലേസർ ഉപകരണമാണ് സിയൂസ് എന്ന് മിഷിഗൺ സർവകലാശാലയിലെ അസ്ട്രോഫിസിസിസ്റ്റ് കാൾ ഷെൽ നിക് പറഞ്ഞു. ചെറിയ ശേഷിയിൽ തുടങ്ങി പിന്നീട് സിയൂസിന്റെ ശേഷി കൂട്ടിക്കൊണ്ടുവരികയാണ് ഗവേഷക സംഘത്തിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ഉയർന്ന തരംഗദൈർഘ്യത്തിലായിരിക്കുമെങ്കിലും ശക്തി കുറവുള്ള ലേസറായിരിക്കും പരീക്ഷിക്കുക. എന്നുകരുതി സിയൂസ് ചെറിയ സംഭവമാണെന്ന് തെറ്റിദ്ധരിക്കരുത്. ആദ്യഘട്ടത്തിൽ തന്നെ 30 ടെറാവാട്ട് (30 ട്രില്യൺ വാട്സ്) ശേഷിയാണ് സിയൂസിന് ആവശ്യമായി വരിക. ഇത് സിയൂസിന്റെ ആകെ ശേഷിയുടെ ഒരു ശതമാനം മാത്രമാണെന്നറിയുമ്പോഴാണ് ഇത് എത്ര ശക്തമായ ലേസർ ഉപകരണമാണെന്ന് അറിയുക.

ഹീലിയം വാതകത്തിലേക്ക് ലേസർ അയച്ചുള്ള പരീക്ഷണവും സിയൂസ് ആദ്യഘട്ടത്തിൽ നടത്തും. മൃദുകോശങ്ങളെ അതീവ കൃത്യതയിൽ ഉപയോഗിക്കാൻ ശേഷിയുള്ള എക്സ്റേ പൾസുകൾ നിർമിക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. 2023 ആകുമ്പോഴേക്കും പൂർണ ശേഷിയിൽ സിയൂസ് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ക്വാണ്ടം ഫിസിക്സ്, ഡേറ്റാ സുരക്ഷ, മെറ്റീരിയൽ സയൻസ്, റിമോട്ട് സെൻസിങ്, വൈദ്യശാസ്ത്ര മേഖല എന്നിങ്ങനെ പല തലങ്ങളിൽ ഈ ലേസർ ഉപകരണത്തിന്റെ ഉപയോഗം ലഭിക്കും. ഇതിനൊപ്പം പ്രപഞ്ചത്തിലെ പല അപൂർവ പ്രതിഭാസങ്ങളെക്കുറിച്ചുള്ള അറിവുകളും സിയൂസ് നൽകും.

വളരെ ശക്തമായ കാന്തിക മണ്ഡലമുള്ള ന്യൂട്രോൺ നക്ഷത്രങ്ങളെക്കുറിച്ചും ഉയർന്ന താപനിലയുള്ള പ്ലാസ്മ മൂടിയ ആകാശ ഗോളങ്ങളെക്കുറിച്ചുമെല്ലാമുള്ള പഠനങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇവയുടെ കൃത്രിമ മാതൃകകൾ പരീക്ഷണശാലയിൽ നിർമിക്കാൻ സിയൂസ് ഉപയോഗിച്ച് സാധിക്കുമെന്ന് മിഷിഗൺ സർവകലാശാലയിലെ ഇലക്ട്രിക്കൽ കംപ്യൂട്ടർ എൻജിനീയർ ലൂയിസ് വില്ലിംഗേൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

വർഷങ്ങൾ പോകും തോറും കൂടുതൽ ശക്തവും വൈവിധ്യവുമുള്ള ലേസർ ഉപകരണങ്ങൾ നിർമിക്കുന്നതിൽ ശാസ്ത്രലോകം വിജയിച്ചുവരികയാണ്. ഇത് കൂടുതൽ വൈവിധ്യമുള്ള പരീക്ഷണങ്ങൾക്കും സഹായമാവുമെന്നാണ് പ്രതീക്ഷ. ലോകമെങ്ങുമുള്ള ഗവേഷകർക്ക് സിയൂസ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താനുള്ള അവസരം നൽകുമെന്നും ഇതിന്റെ നിർമാതാക്കൾ പറയുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങൾ സഹിതം അപേക്ഷിക്കുകയാണ് ഇതിന് വേണ്ടത്. വിശദാംശങ്ങൾ സിയൂസിന്റെ BYEBJONA CU (zeus.engin.umich.edu) ലഭ്യമാണ്.

ഒക്ടോബർ ഒന്ന് മുതൽ KSRTC പണിമുടക്ക്

തിരുവന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒന്നാം തീയതി മുതൽ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് മാനേജ്മെന്റ്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്നും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി.‌‌

മോട്ടോർ ആക്ട് വർക്കേഴ്സ് 1961 നും അതിന്റെ അനുബന്ധ റൂളും അനുസരിച്ചുള്ള പുതിയ ഡ്യൂട്ടി സമ്പ്രദായത്തിലുള്ള ഷെഡ്യൂളുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഒന്നാം തീയതി മുതൽ തന്നെ നടപ്പാക്കും. ജീവനക്കാരുടെ ആയാസം കുറയ്ക്കുന്ന ഈ സമ്പ്രദായം ബഹുഭൂരിപക്ഷം ജീവനക്കാരും പിൻതുണ നൽകുമ്പോൾ ഒരു ന്യൂന പക്ഷം ജീവനക്കാർ കാണിക്കുന്ന പഴയ സമര മുറ നഷ്ടത്തിൽ ഓടുന്ന ഈ സ്ഥാപനത്തിന് ഇനിയും താങ്ങാൻ കഴിയില്ലെന്നും മാനേജ്മെന്റ്. കെഎസ്ആർടിസിയെ നിലനിർത്തുന്ന നികുതിദായകരെ സമര കോപ്രായങ്ങളുടെ പേരിൽ ബുദ്ധിമുട്ടിച്ചാൽ അവർ പൊറുക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കൈമാറിയിരുന്നു. തിരുവനന്തപും ജില്ലയിലെ 8 ഡിപ്പോകളിലെ ഷെഡ്യൂളുകളാണ് കൈമാറിയത്.

8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകും എന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ല എന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി.

പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സർവ്വീസിന്റെ പ്രവർത്തനങ്ങളും ജീവനക്കാരുടെ ജോലിയും തടസ്സപ്പെടുത്തിയാൽ കർശന നടപടി ഉണ്ടാകും. നിയമ ലംഘനമായ ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടുയുള്ള നടപടികൾ സ്വീകരിക്കാനും യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.

മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നു; ജാഗ്രത പാലിക്കൂ

മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്‌കൂളുകളിൽ മയക്കുമരുന്ന് എത്തിക്കാൻ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്ക് അടിപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടർജീവിതം നയിക്കാൻ പ്രേരിപ്പിക്കലാകണം ലക്ഷ്യം.

ലഹരി കടത്തുകാരോടും വിൽപനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പോലീസിനും എക്‌സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.  കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാബാങ്ക് തയ്യാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂർവകാല ചെയ്തികൾ കോടതിയിൽ റിപ്പോർട്ട് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കും. ഇത്തരം കേസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാപ്പയ്ക്ക് തുല്യമായ വകുപ്പുകളുണ്ട്. ഇത്തരം നിയമങ്ങളിലൂടെ കരുതൽ തടങ്കൽ ഉൾപ്പെടെ ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നത് തടയും. അതിർത്തി മേഖലകളിൽ നല്ല രീതിയിൽ മയക്കുമരുന്നിനെതിരെ പ്രതിരോധം തീർക്കും. നിലവിലുള്ള ഡീഅഡിക്ഷൻ കേന്ദ്രങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യും. സ്‌കൂളുകളിൽ എസ്. പി. സിഎൻ. സി. സിഎൻ. എസ്. എസ് എന്നിവരെ ഫലപ്രദമായി വിനിയോഗിക്കും. സ്‌കൂളുകളിൽ കൂടുതൽ കൗൺസലർമാരെ നിയോഗിക്കും. അതിഥി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ പ്രചാരണം സംഘടിപ്പിക്കും.

സർക്കാർ സംവിധാനങ്ങൾക്കൊപ്പം മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എല്ലാവരുടെയും ഏകോപിത പ്രവർത്തനം ഉണ്ടാകണം. മാധ്യമങ്ങൾക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനാകും. എല്ലാ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ സംഘടിപ്പിക്കുന്ന കാമ്പയിന് ജനപങ്കാളിത്തം ഉറപ്പാക്കാൻ സഹായിക്കുന്ന വിധത്തിൽ മാധ്യമങ്ങൾ വാർത്തകൾ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒക്‌ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന ഊർജിത കാമ്പയിനാണ് ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ അനുഭവം വിലയിരുത്തി തുടർ പ്രവർത്തനവും നടക്കും. ഒക്‌ടോബർ രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും പി. ടി. എ യോഗം ചേരും. ലഹരി വിരുദ്ധ സദസുകളും സംഘടിപ്പിക്കും. ബസ്‌സ്റ്റാൻഡ്പ്രധാന കവലകൾക്‌ളബുകൾഗ്രന്ഥശാലകൾറെസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലെല്ലാം ജനജാഗ്രതാ സദസ് നടക്കും.  പൂജ അവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ സംവാദം സംഘടിപ്പിക്കും. ഒക്‌ടോബർ ആറ്ഏഴ് തീയതികളിൽ പി. ടി. എ മദർ പി ടി എവിദ്യാഭ്യാസ വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്‌ടോബർ എട്ട് മുതൽ 12 വരെ ലൈബ്രറിറെസിഡന്റ്‌സ് അസോസിയേഷൻകുടുംബശ്രീഹോസ്റ്റൽക്‌ളബ് എന്നിവയുടെ നേതൃത്വത്തിൽ സംവാദംവിവിധ പരിപാടികൾലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. വിവിധ മേഖലയിലെ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കും. ഒക്‌ടോബർ 9ന് കുടുംബശ്രീഅയൽക്കൂട്ടങ്ങൾ ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാൻഡ്പ്രധാന ടൗണുകൾറെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സദസ് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിലുണ്ടാവും. 16 മുതൽ 24 വരെ തീരദേശ സംഘടനകൾതീരദേശ പോലീസ് എന്നിവരുമായി ആലോചിച്ച് തീരമേഖലയിൽ പരിപാടി സംഘടിപ്പിക്കും. എല്ലാ തദ്ദേശവാർഡുകളിലും 16ന് വൈകിട്ട് നാലു മുതൽ 7 വരെ ജനജാഗ്രത സദസുണ്ടാവും. 24ന് വൈകിട്ട് ആറിന് ലഹരിക്കെതിരെ വീടുകളിൽ ദീപം തെളിയിക്കും. ഒക്ടോബർ 30, 31 തീയതികളിൽ സംസ്ഥാനത്താകെ ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി വിളംബര ജാഥ നടത്തും. നവംബർ 1ന് വൈകിട്ട് മൂന്നിന് ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും ലഹരി വിരുദ്ധ ശൃംഖല തീർക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാകും ഇത് പിരിയുന്നത്. പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിക്കുകയും കുഴിച്ചു മൂടുകയും ചെയ്യും. കാമ്പയിനിൽ മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ സാമ്പത്തിക ഫലം: തൊഴില്‍രഹിതര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും; വരുമാനം വർദ്ധിക്കും

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): സമ്മിശ്ര ഫലങ്ങള്‍ നിറഞ്ഞ ദിവസം. തൊഴില്‍ രഹിതര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. 

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): തൊഴില്‍ സംബന്ധമായ ശ്രമങ്ങളില്‍ വിജയം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. പുതിയ കരാറുകളിലൂടെ സ്ഥാനമാനങ്ങള്‍ വര്‍ധിക്കും.

(മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് ഒരു പ്രധാനപ്പെട്ട രേഖ നഷ്ടപ്പെടുമോ എന്ന ഭയമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നത് ഗുണം ചെയ്യും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. നിക്ഷേപം നടത്തുമ്പോള്‍ ആവശ്യമായ ഉപദേശം സ്വീകരിക്കുക.

(ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): വരുമാനത്തില്‍ പുരോഗതിയുണ്ടാകും. ഓഫീസ് ജോലികള്‍ക്കായി പുറത്തു പോകേണ്ടി വരാം. ഇത് നേട്ടമുണ്ടാക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള സമയം.

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): പുതിയ വരുമാന മാര്‍ഗങ്ങള്‍ ലഭിക്കും. ഓഫീസിലെ അമിത ജോലി ക്ഷീണം ഉണ്ടാക്കും. ശത്രുക്കള്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല.

 (ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മനസ്സില്‍ സന്തോഷം ഉണ്ടാകും. തൊഴില്‍-ബിസിനസ് മേഖലകളില്‍ വിജയം കൈവരിക്കാനാകും. 

(സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): ഏത് വലിയ പ്രശ്നത്തിനും പരിഹാരമുണ്ടാകും. കയ്യില്‍ ആവശ്യത്തിന് പണം ഉണ്ടെന്ന സന്തോഷം ലഭിക്കും. എതിരാളികളുടെ ഉദ്ദേശം വിജയിക്കില്ല. അടുത്തും ദൂരെയുമുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുക.

(ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ലാഭം നിറഞ്ഞ ദിവസം. പണം സമ്പാദിക്കാനുള്ള വഴികള്‍ ഉണ്ടാകും. ഓഹരി വിപണിയില്‍ നിന്ന് ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായുള്ള ബന്ധം നിലനിര്‍ത്തുക, ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. 

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ പുകഴ്ത്തും. സര്‍ക്കാര്‍ വകുപ്പിലെ ജോലികളില്‍ വിജയം കൈവരിക്കാനാകും.


(ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് സാമ്പത്തിക കാര്യങ്ങളില്‍ വിജയിക്കും. കീഴ്ജീവനക്കാരുടെ സഹകരണം ലഭിക്കും. മറ്റുള്ളവരുമായി തര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക. 

(ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. ഓഫീസില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകും. നിക്ഷേപ തട്ടിപ്പുകള്‍ക്ക് ഇരയായേക്കാം. ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്. 

(ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): ആശയക്കുഴപ്പം നിറഞ്ഞ ദിവസം. ഇന്ന് ആരുമായും ഒരു ഇടപാടും നടത്തരുത്. ബന്ധങ്ങള്‍ തകരാന്‍ സാധ്യതയുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കും.

ഒക്ടോബർ‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു

തിരുവനനന്തപുരം: നവരാത്രി പ്രമാണിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അവധി ദിവസത്തിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

 

ഒക്ടോബർ രണ്ട് വൈകിട്ട് പൂജ വെച്ചതിനു ശേഷം മൂന്നാംതീയതി ദുർഗാഷ്ടമിക്ക് വിദ്യാലയങ്ങൾക്ക് അവധി നൽകാതിരുന്നതിന് എതിരെ ഹിന്ദു സംഘടനകളും നേതാക്കളും രംഗത്ത് വന്നിരുന്നു.

രണ്ടിന് വൈകുനേരം പുസ്തകങ്ങൾ പൂജവയ്ച്ചാൽ 5ാം തീയ്യതി രാവിലെ വിദ്യാരംഭ ദിനം വരെ തുടരണമെന്നായിരുന്നു ആവശ്യം.

ഇന്നത്തെ സാമ്പത്തികഫലം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ് കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മനസ്സില്‍ വ്യക്തത ഉണ്ടാകണം. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി നിങ്ങളുടെ സമയം പാഴാക്കരുത്. അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും.

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): സാമ്പത്തിക കാര്യങ്ങളില്‍ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ബിസിനസ്സ് വിപുലീകരിക്കാനാകും. ജോലിസ്ഥലത്ത് മോഷണത്തിന് സാധ്യത. നിങ്ങള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായേക്കാം. 

(മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): സാമ്പത്തികമായി ഇന്നത്തെ ദിവസം നല്ലതായിരിക്കില്ല. പെട്ടെന്നുള്ള ചില ജോലികള്‍ക്കായി കടം വാങ്ങേണ്ടി വന്നേക്കാം. ഏതെങ്കിലും രേഖകള്‍ ഒപ്പിടുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം വായിക്കുക. 

(ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദീര്‍ഘകാലമായി ലഭിക്കാനുള്ള പണം തിരികെ ലഭിക്കും. ആ പണം വീട്ടുചെലവിനായി ഉപയോഗിക്കരുത്, ശരിയായ ഉപദേശം സ്വീകരിച്ച് നിക്ഷേപിക്കുക. അതില്‍ നിന്ന് ഭാവിയില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും.

 

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. പണം ചെലവാക്കുമ്പോള്‍ ശ്രദ്ധിക്കണം. പരിഹാരം: ദരിദ്രര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ദാനം ചെയ്യുക.

(ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് ഓഫീസിലെ ഉദ്യോഗസ്ഥരുടെ മുന്നില്‍ നിങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടും. പെട്ടെന്നുള്ള സാമ്പത്തിക ലാഭം ഉണ്ടാകും. കണ്ണടച്ച് ആരെയും വിശ്വസിക്കരുത്. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ മയില്‍പ്പീലി സമര്‍പ്പിക്കുക.

(സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ടി വരും. അതിനുള്ള ഫലം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്നത്തെ ദിവസം പ്രയാസമേറിയതാകും. എന്തെങ്കിലും ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. 

(ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ജോലിയില്‍ വിജയിക്കുന്നത് നിങ്ങളുടെ മനോവീര്യം വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിലപേശുന്നത് വര്‍ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ എനര്‍ജി കൈവരിക്കാനാകും. 

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സ് ഇടപാടുകളില്‍ ലാഭം ഉണ്ടാകും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് സമയം കളയരുത്. ഒരേസമയം രണ്ട് കാര്യങ്ങള്‍ ചെയ്യരുത്. കുടുംബത്തില്‍ ഉത്സവാന്തരീക്ഷം ഉണ്ടാകും.

ആമസോണിൽ വമ്പിച്ച ഓഫറുകൾ; 999 രൂപയുടെ വാച്ച് വെറും 499 രൂപയ്ക്ക്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ എല്ലാ വിഭാഗങ്ങളിലും കിഴിവുകളും ഓഫറുകളും ഉണ്ട്. ഇതിൽ നിങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഓഫറുകളാണ് വാച്ചുകൾക്ക്. പുരുഷന്മാർക്കുള്ള വാച്ചുകളും സ്ത്രീകൾക്കുള്ള വാച്ചുകളും മികച്ച ബ്രാൻഡുകളുടെ തന്നെ സ്വന്തമാക്കാം. 

കാസിയോ, ടൈമെക്സ്, ടൈറ്റൻ, ഫാസ്ട്രാക്ക് തുടങ്ങിയ മുൻനിര ബാൻഡുകളിൽ എല്ലാം മികച്ച കിഴിവുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സഹോദരങ്ങൾക്കും പ്രിയപ്പെട്ടവർക്കും മനോഹരമായ വാച്ചുകൾ സമ്മാനിക്കാൻ പറ്റിയ സമയമാണിത്. ഡിസൈനിൽ ഗംഭീരവും ക്ലാസിക്ക് ലുക്കും നൽകുന്നവയാണ് കാസിയോ വാച്ചുകൾ. മനോഹരമായ ഡിസൈനുകൾ തന്നെയാണ് കാസിയോ വാച്ചുകളുടെ പ്രേത്യകത. 50 ശതമാനം വരെ ഓഫറുകളാണ് ഈ സെയിലിൽ കാസിയോ വാച്ചുകൾക്ക്.

എല്ലാവരും ഇഷ്ടപ്പെടുന്ന മറ്റൊരു ബ്രാൻഡാണ് ഫാസാക്ക്. ഈ വാച്ചുകൾ സ്റ്റൈലിഷ് ആണ്, കൂടാതെ മോഡേൺ ഡിസൈനുകളും ഇവയെ വളരെ ജനപ്രിയമാക്കുന്നു. 20-40 ശതമാനം വരെ കിഴിവിലാണ് ഫാസ്റ്റ് ട്രാക്ക് വാച്ചുകളുടെ വില്പന.

30 ശതമാനം വരെ കിഴിവിൽ ടൈറ്റൻ വാച്ചുകൾ സ്വന്തമാക്കാം. അതേസമയം നിരവധി മികച്ച ബ്രാൻഡുകളും വമ്പൻ കിഴിവിലാണ് ഈ സെയിലിൽ വിൽപന. 999 രൂപയ്ക്ക് താഴെയുള്ള വാച്ചുകൾ, 499 രൂപയ്ക്ക് താഴെയുള്ള വാച്ചുകൾ, 299 രൂപയ്ക്ക് താഴെയുള്ളവയും ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട ബ്രാൻഡുകളാണ് ഈ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുക. 

ഗസ് (Guess) വാച്ചുകൾക്ക് 40-60 ശതമാനം വരെയാണ് കിഴിവുകൾ. ടോമി ഹിൽഫിഗർ വാച്ചുകൾക്ക് 20 ശതമാനം വരെ കിഴിവ്, സിറ്റിസൺ വാച്ചുകൾ 30 ശതമാനം വരെ കിഴിവിൽ, എംപോറിയോ അർമാനി വാച്ചുകൾക്ക് 50 ശതമാനം വരെ കിഴിവിലും ലഭിക്കും. ഇനി ഒട്ടും വൈകേണ്ട, മികച്ച ബ്രാൻഡുകളുടെ വാച്ചുകൾ തന്നെ ഈ സെയിലിൽ നിങ്ങൾക്ക് സ്വന്തമാക്കാം.

ഹൃദയാഘാതത്തിന്റെ സാധ്യത അറിയാം രക്തപരിശോധനയിലൂടെ

നിനച്ചിരിക്കാതെ എത്തി നമ്മുടെ ജീവൻ തന്നെ കവർന്നെടുക്കാവുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതം വരുന്നതിന് മുൻപ് ചില സൂചനകളൊക്കെ ശരീരം തന്നേക്കാമെങ്കിലും പലർക്കും ഇവ മനസ്സിലായെന്ന് വരില്ല. എന്നാൽ ഹൃദയാഘാതത്തിന്റെ സാധ്യതകൾ കൃത്യമായി പ്രവചിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന ലളിതമായ ഒരു രക്തപരിശോധനയാണ് കാർഡിയോ സി-റിയാക്ടീവ് പ്രോട്ടീൻ ടെസ്റ്റ് അഥവാ എച്ച്എസ്-സിആർപി. കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സി-റിയാക്ടീവ് പ്രോട്ടീന്റെ സാന്നിധ്യമാണ് ഇതിൽ പരിശോധിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന എന്തെങ്കിലും അണുബാധയോടുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് ഇവ രക്തപ്രവാഹത്തിലേക്ക്
എത്തുന്നത്.

സിആർപി പരിശോധനകൾ സ്റ്റാൻഡേർഡ് സിആർപി എച്ച്എസ്-സിആർപി എന്നിങ്ങനെ രണ്ട് വിധത്തിലുണ്ട്.

സ്റ്റാൻഡേർഡ് സിആർപി ടെസ്റ്റ് ലീറ്ററിൽ 10 മുതൽ 1000 മില്ലിഗ്രാം വരെ സി റിയാക്ടീവ് പ്രോട്ടീനുകളുടെ സാന്നിധ്യമാണ് അളക്കുന്നത്. എന്നാൽ എച്ച്എസ്-സിആർപി ടെസ്റ്റിൽ 0.5 മുതൽ 10 മില്ലിഗ്രാം വരെ കുറഞ്ഞ തോതിലുള്ള പ്രോട്ടീൻ സാന്നിധ്യവും അളക്കാൻ സാധിക്കും. ദീർഘകാലമായി നിലനിൽക്കുന്ന അണുബാധയുടെ സൂചന നൽകാൻ ഈ പരിശോധനയ്ക്ക് കഴിയും. രക്തധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ, ഭാവിയിൽ ഉണ്ടാകാവുന്ന പക്ഷാഘാതം, പെരിഫെറൽ ആർട്ടറി രോഗങ്ങൾ എന്നിവയെ കുറിച്ചും മുന്നറിയിപ്പ് നൽകാൻ ഈ പരിശോധന ഉപയോഗപ്പെടുത്താറുണ്ട്.

എന്നാൽ ഈ പരിശോധന മാത്രം ഉപയോഗിച്ചല്ല ഡോക്ടർമാർ ഹൃദ്രോഗസാധ്യതകൾ നിർണയിക്കാറുള്ളതെന്നു ഫരീദബാദ് അമൃത ആശുപ്രതിയിലെ കാർഡിയോളജി വകുപ്പ് തലവൻ ഡോ. വിവേക് ചതുർവേദി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ലിപിഡ് പ്രൊഫൈൽ, രക്തസമ്മർദം, പ്രമേഹം എന്നിവയുൾപ്പെടെയുള്ള മറ്റ് പരിശോധനകൾക്കൊപ്പം എച്ച്എസ്-സിആർപി പരിശോധന ഫലങ്ങളും ഉപയോഗിച്ചാണ് ഇക്കാര്യത്തിൽ ഡോക്ടർമാർ ഒരു നിഗമനത്തിലെത്താറുള്ളത്. സിആർപി തോത് ഒരാളിൽ ഉയർന്ന് കണ്ടാൽ രണ്ടാഴ്ചത്തെ ഇടവേളകളിൽ ഈ പരിശോധന രണ്ട് തവണ ആവർത്തിച്ചാണ് ദീർഘകാലമായുള്ള അണുബാധയുടെ സാന്നിധ്യം ഉറപ്പാക്കുന്നത്.

റെക്കോഡ് തകര്‍ച്ച തുടരുന്നു: രൂപയുടെ മൂല്യം 82ലേയ്ക്ക്

വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുപിന്നില്‍.


യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. രാവിലത്തെ വ്യാപാരത്തിനിടെ മൂല്യം 81.93 നിലവാരത്തിലേയ്‌ക്കെത്തി. മുന്‍ വ്യപാര ദിനത്തിലെ ക്ലോസിങ് നിലവാരായ 81.58ല്‍നിന്ന് 0.42ശതമാനമാണ് ഇടിവ്.

വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുപിന്നില്‍. വിദേശ നിക്ഷേപകര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്.


82-83 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യമിടിയുമെന്നാണ് വിലയിരുത്തല്‍. മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ശ്രമിക്കുന്നുണ്ടെങ്കിലും പരിമിതമായിമാത്രമാണ് അത് വിപണിയില്‍ പ്രതിഫലിക്കന്നത്. അതിനിടെ, യുഎസിലെ ട്രഷറി ആദായം നാലുശതമാനത്തിലെത്തി. അപകടകരമായി തുടരുന്ന പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിരക്ക് ഉയര്‍ത്തല്‍ തുടരേണ്ടതുണ്ടെന്ന കേന്ദ്ര ബാങ്ക് മേധാവി ജെറോം പവല്‍ ആവര്‍ത്തിച്ചതാണ് ആദായംകൂടാന്‍ ഇടയാക്കിയത്.

ഏഷ്യയിലെ പ്രധാന വികസ്വര വിപണികളിലെ കറന്‍സികള്‍ കടുത്ത സമ്മര്‍ദത്തിലാണ്.പ്രധാന കറന്‍സികളുമായി ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക 114.53ലേയ്ക്ക് ഉയര്‍ന്നു.


കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ: ആയിരങ്ങൾക്കു കൈത്താങ്ങായി ഹൃദ്യം പദ്ധതി

സങ്കീർണമായ ഹൃദ്രോഗങ്ങളുമായി പിറന്നുവീണ നിരവധി കുഞ്ഞുങ്ങൾക്കു സൗജന്യ ചികിത്സ ഒരുക്കി സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. ഈ വർഷം ഇതുവരെ 873 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായി. കഴിഞ്ഞ വർഷം 1380 പേർക്കു പദ്ധതിയിലൂടെ സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തി.

പ്രതിവർഷം 2000 കുട്ടികൾ സങ്കീർണമായ ഹൃദ്യോഗങ്ങളുമായി സംസ്ഥാനത്തു ജനിക്കുന്നതായാണു കണക്ക്. നിലവിൽ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപയോളമാണു ചെലവ്. ഹൃദ്യം പദ്ധതിയിലൂടെ ഈ ചികിത്സ സൗജന്യമായി ലഭിക്കും. 3119 കേസുകളാണ് ഈ വർഷം ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും വിദഗ്ധരായ ഡോക്ടർമാർ പ്രത്യേകം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

ശസ്ത്രക്രിയയ്ക്കു പുറമേ കുട്ടികൾക്കു യഥാസമയം ചികിത്സ ലഭ്യമാക്കാനും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നിരീക്ഷണം ഏകീകരിക്കാനുമായി ഹൃദ്യം സോഫ്റ്റ് വെയറും തയാറാക്കിയിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണു സൗജന്യ ചികിത്സ ലഭിക്കുന്നത്.

കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗം നിർണയിച്ചു കഴിഞ്ഞാൽ രക്ഷിതാക്കൾ https://hridyam.kerala.gov.in  പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പരാണ് കുട്ടിയുടെ കേസ് നമ്പറും. കേസുകൾ ഓൺലൈനിലൂടെ പഠിക്കാനായി കേരളത്തിലുടനീളമുള്ള പീഡിയാട്രിക് കാർഡിയോളജിസ്റ്റുകള നിയോഗിച്ചിട്ടുണ്ട്. ഇവരാണ് രോഗത്തിന്റെ തീവ്രതയനുസരിച്ച് കുട്ടിയുടെ ശസ്ത്രക്രിയ തീയതി തീരുമാനിക്കുക.

രജിസ്റ്റർ ചെയ്തവരിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവഹാനി സംഭവിക്കാനിടയുള്ള കുട്ടികളെ വളരെ വേഗം ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കോട്ടയം ഗവൺമെന്റ് മെഡിക്കൽകോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരമുള്ള ചികിത്സ സൗകര്യമുള്ളത്. സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാൽ സ്വസ്ഥ്യകാര്യക്രമുമാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്. യൂനിസെഫും ബോസ്റ്റണിലെ ചിൽഡ്രൻസ് ഹാർട്ട്‌ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നൽകുന്നുണ്ട്.

2017ലാണു പദ്ധതിക്കു തുടക്കം കുറിച്ചത്.രാജ്യത്ത് ആദ്യമായാണ് വെബ് രജിസ്‌ട്രേഷൻ ഉപയോഗിച്ച് സൗജന്യ ഹൃദയശസ്ത്രക്രിയ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്. ദേശീയ തലത്തിൽ തന്നെ കേരളത്തെ ശ്രദ്ധേയമാക്കിയ പദ്ധതിയാണിത്. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056/0471 2552056.
Verified by MonsterInsights