അതീവ സുരക്ഷിതം, ഈ പദ്ധതികളിലിട്ട പണം എവിടെയും പോകില്ലെന്നുറപ്പ്

സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വർഷങ്ങളായി പരിചിതമായ ഈ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാവുന്ന വൈവിധ്യമാർന്ന പദ്ധതികളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസ് പദ്ധതികളെ ജനകീയമാക്കി നിർത്തുന്നതിൽ നികുതി ഇളവുകൾ ലഭിക്കുമെന്നതും പ്രധാനമാണ്. 500 രൂപക്ക് പോലും ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആരംഭിക്കാം. ഈ സേവിങ്സ് ദിനത്തിൽ ചില പോസ്റ്റ് ഓഫീസ് പദ്ധതികളെ പരിചയപ്പെടാം.

സാധാരണക്കാർ ഏറ്റവും വിശ്വസ്തമായി കാണുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളുടേതാണ്. നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന ഉറപ്പ് നൽകുന്നത് മറ്റാരുമല്ല,കേന്ദ്ര സർക്കാരാണ്. വർഷങ്ങളായി പരിചിതമായ ഈ നിക്ഷേപ രീതി ഓരോ സാധാരണക്കാരനും തന്റേതെന്നു കരുതുന്നു. കയ്യിലുള്ള എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാവുന്ന വൈവിധ്യമാർന്ന പദ്ധതികളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസ് പദ്ധതികളെ ജനകീയമാക്കി നിർത്തുന്നതിൽ നികുതി ഇളവുകൾ ലഭിക്കുമെന്നതും പ്രധാനമാണ്. 500 രൂപക്ക് പോലും ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആരംഭിക്കാം. ഈ സേവിങ്സ് ദിനത്തിൽ ചില പോസ്റ്റ് ഓഫീസ് പദ്ധതികളെ പരിചയപ്പെടാം.

 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്)

സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവുകൾ ഈ പദ്ധതിയിൽ ലഭിക്കും. അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും ഉയർന്ന പരിധി 1.5 ലക്ഷം രൂപയുമാണ്.അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷമാണ് അക്കൗണ്ട് കാലാവധി. അക്കൗണ്ട് സജീവമായി നിലനിർത്താൻ ഒരു സാമ്പത്തിക വർഷം 500 രൂപ മാത്രം നൽകിയാൽ മതിയാകും.ഈ പദ്ധതി പ്രതിവർഷം 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഈ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ നികുതി രഹിതമാണ് പിപിഎഫിൽ നിക്ഷേപിച്ച തുക ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവായി ക്ലെയിം ചെയ്യാം.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ (NSC)

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകളിൽ അഞ്ചു വർഷത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഈ അക്കൗണ്ടിന് പരമാവധി നിക്ഷേപം ഇല്ല. 6.8 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ഒരു വ്യക്തിക്ക് സ്കീമിന് കീഴിൽ എത അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ഹൗസിങ് ഫിനാൻസ് കമ്പനി, ബാങ്കുകൾ, ഗവൺമെന്റ് കമ്പനികൾ എന്നിവയ്ക്ക് ഈ സർട്ടിഫിക്കറ്റ് പണയം വെക്കുകയോ അല്ലെങ്കിൽ സെക്യൂരിറ്റിയായി കൈമാറുകയോ ചെയ്യാം. ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുക സെക്ഷൻ 80 സി അനുസരിച്ചുള്ള നികുതി കിഴിവ് ലഭിക്കും. എൻ എസ് സി സർട്ടിഫിക്കറ്റ് പണയം വെക്കാനും ഉപയോഗിക്കാം.

 

കിസാൻ വികാസ് പ്രത (കെവിപി)

നിക്ഷേപം ഇരട്ടിയാക്കാം എന്നതാണ് ഈ പദ്ധതിയുടെ ആകർഷണം.ഈ അക്കൗണ്ടിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. കാലാവധി 124 മാസമാണ് (10 വർഷവും നാല് മാസവും). ഈ കാലയളവിൽ നിക്ഷേപിച്ച തുക ഇരട്ടിയാകും. കെവിപിയിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ 124 മാസത്തിനുള്ളിൽ 2 ലക്ഷം രൂപയായി വളരും.പലിശ നിരക്കിലെ വ്യതിയാനത്തിനനുസരിച്ച് അക്കൗണ്ടിന്റെ കാലാവധി വ്യത്യാസപ്പെടും .ഇത് പണയം വെക്കാൻ ഉപയോഗിക്കാം

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്കായുള്ള ഒരു സമ്പാദ്യ പദ്ധതിയാണ്. രക്ഷിതാക്കൾക്ക് അവരുടെ മകളുടെ പേരിൽ ബാങ്കിൽ ഈ സ്കീം തുറക്കാം. ഈ പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.6% ആണ്, ഇത് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഒരു കുടുംബത്തിന് രണ്ട് അക്കൗണ്ടുകൾ മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ, പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോൾ അക്കൗണ്ട് തുക പിൻവലിക്കാം.ഈ പ്ലാനിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക രൂപ. 1000, പരമാവധി തുക രൂപ. പ്രതിവർഷം 1.5 ലക്ഷം.

.

 

കണ്ണൂർ മെഡിക്കൽ കോളേജ് നഴ്സുമാരുടെ ഇന്റഗ്രേഷൻ പൂർത്തിയായി

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 508 നഴ്സുമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്ഹെഡ് നഴ്സ്സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷൻ. പരിയാരം മെഡിക്കൽ കോളേജിലെ അധ്യാപക വിഭാഗം ജീവനക്കാരും വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. മറ്റുള്ള ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കൽ കോളേജ്പരിയാരം ദന്തൽ കോളേജ്അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്പരിയാരം കോളേജ് ഓഫ് നഴ്സിംഗ്സഹകരണ ഹൃദയാലയഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടക്കുന്നതിനായി 1551 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ട അധ്യാപകനഴ്സിംഗ് വിഭാഗം ജീവനക്കാരെയാണ് ഇന്റഗ്രേറ്റ് ചെയ്തു വരുന്നത്.

 

പരിയാരം മെഡിക്കൽ കോളേജിന്റെ വികസനത്തിനായി വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി അടുത്തിടെ 20 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. വിവിധ ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് 50.87 കോടി രൂപ അനുവദിച്ചു. ആദ്യമായി പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ആരംഭിച്ചു. 1.74 കോടി രൂപയുടെ ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി വലിയ വികസന പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ട്രോമകെയർ യൂണിറ്റ് സ്ഥാപിക്കുന്നതിന് 51 കോടി രൂപ കിഫ്ബി അനുവദിച്ചു. ഇതുകൂടാതെ 35.52 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും മെഡിക്കൽ കോളേജിൽ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

 

മോദി തികഞ്ഞ രാജ്യസ്നേഹി , സമീപഭാവി ഇന്ത്യയുടേത്’ : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍റ്  വ്ളാഡിമര്‍ പുടിന്‍. മോദി തികഞ്ഞ രാജ്യസ്നേഹിയാണെന്നും രാജ്യത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ മോദിക്ക് സാധിച്ചെന്നും പുടിന്‍ പറഞ്ഞു. നയവിശകലന ബോര്‍ഡായ വാള്‍ഡൈ ഡിസ്‌കഷന്‍ ക്ലബ്ബിന്റെ വാര്‍ഷികയോഗത്തില്‍ സംസാരിക്കവേയായിരുന്നു റഷ്യന്‍ പ്രസിഡന്‍റിന്‍റെ പരാമര്‍ശം.

ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയം സാമ്പത്തികമായും ധാർമികമായും മികച്ചതാണെന്നും സമീപഭാവി ഇന്ത്യയുടേതാണെന്നും പുടിന്‍ പറഞ്ഞു.

ബ്രിട്ടന്റെ കോളനി എന്നതില്‍നിന്ന് ഇന്നത്തെ ഇന്ത്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്ത്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നതായും പുടിന്‍ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്നും അത് ഭാവിയിലും തുടരുമെന്ന് തനിക്കുറപ്പുണ്ടെന്നും പുടിന്‍ പറഞ്ഞു. വളത്തിന്റെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഇന്ത്യയിലേക്കുള്ള വളത്തിന്‍റെ കയറ്റുമതി 7.6 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായും റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.

ലോകത്തിന്റെ മേധാവിത്വം കൈയ്യടക്കുന്നതിന് പാശ്ചാത്യരാജ്യങ്ങള്‍ ചെയ്യുന്നത് വൃത്തികെട്ട കളികളാണെന്ന് പുടിന്‍ വിമര്‍ശിച്ചു. വ്യാപാരസംബന്ധമായ താത്പര്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. സമീപഭാവിയില്‍ പുതിയ ശക്തികള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം താക്കീത് നല്‍കി.

ലോക പക്ഷാഘാത ദിനം; സ്ട്രോക്കിന്റെ ലക്ഷണങ്ങൾ എന്തെല്ലാം? രോഗം തടയാനുള്ള മാർഗങ്ങൾ

ഒക്ടോബർ 29 ലോക പക്ഷാഘാത ദിനമായാണ് ആചരിക്കുന്നത്. സ്ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും സ്ട്രോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും ഒക്ടോബർ 29ന് ലോക പക്ഷാഘാതദിനമായി ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ ആണ് ഒരു വ്യക്തിക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നത്.

കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇന്നത്തെ ജീവിതശൈലിയും ജനിതക മാറ്റവുമെല്ലാം ലോകത്തെ സ്ട്രോക്ക് ബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

55 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് സ്ട്രോക്കിന് കൂടുതൽ സാധ്യതയുള്ളതെങ്കിലും ഇന്ന് യുവാക്കളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. മാറി വരുന്ന ജീവിതശൈലി, ഭക്ഷണം, ചില മരുന്നുകൾ എന്നിവയും സ്‌ട്രോക്ക് സാധ്യത വർദ്ധിപ്പിക്കാനിടയുണ്ട്.

എന്താണ് സ്‌ട്രോക്ക്? പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം?

രക്തക്കുഴലുകൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ സ്ട്രോക്ക് സംഭവിക്കാം. ഇതുവഴി തലച്ചോറിലേക്ക് ഓക്സിജൻ എത്താതിരിക്കുകയും തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്യും. മുഖത്തോ കൈയിലോ കാലിലോ തളർച്ച, സംസാരത്തിൽ കുഴച്ചിൽ എന്നിവ കണ്ടാൽ ഒരാൾക്ക് സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾക്ക് വീതം സ്ട്രോക്ക് വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  പ്രതിവർഷം 12.2 ദശലക്ഷം സ്ട്രോക്ക് കേസുകളാണ് രേഖപ്പെടുത്തുന്നത്. 25 വയസ്സിന് മുകളിലുള്ള നാലിൽ ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

” ഒരാൾക്ക് സ്ട്രോക്ക് സംഭവിച്ചാൽ കൂടുതൽ മസ്തിഷ്ക കോശങ്ങൾക്ക് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തിര ചികിത്സ വളരെ അത്യന്താപേക്ഷിതമാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ രോഗിയ്ക്ക് അടിയന്തര ചികിത്സ നൽകേണ്ടതാണ്. ചികിത്സ വൈകുന്തോറും ഓരോ മിനിറ്റിലും രോഗിക്ക് 1.9 ദശലക്ഷം ന്യൂറോണുകളും 13.8 ബില്യൺ സിനാപ്സുകളും ഏഴ് ദശലക്ഷം ആക്സോണൽ ഫൈബറുകളും നഷ്ടപ്പെടും ” ഫോർട്ടിസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ കൃഷ്ണൻ പി ആർ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

“മസ്തിഷ്കത്തിലേയ്ക്കുള്ള രക്തക്കുഴലിനെ തടസ്സപ്പെടുത്തുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. തലച്ചോറിലെ ഓക്‌സിജന്റെ അഭാവമാണ് മസ്തിഷ്‌ക കോശങ്ങളെയും ടിഷ്യുകളെയും നശിപ്പിക്കുന്നത്. നേരത്തേ ഇത് കണ്ടെത്തിയില്ലെങ്കിൽ ഈ അവസ്ഥ സ്ഥിരമായ മസ്തിഷ്‌ക ക്ഷതത്തിലേക്കോ രോഗിയുടെ മരണത്തിലേക്കോ വരെ നയിച്ചേക്കാം.” ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. പി.എൻ. രഞ്ജൻ വ്യക്തമാക്കി.

 

അതേസമയം രക്തം കട്ടപിടിക്കുന്നത് തടയാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പല മരുന്നുകളും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതായും വിദഗ്ധർ പറയുന്നു. ഹോർമോൺ തെറാപ്പി, ആർത്തവവിരാമ ലക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഗർഭനിരോധന ഗുളികകളിലെ ഈസ്ട്രജൻ സാന്നിധ്യവും പക്ഷാഘാത അപകട സാധ്യത വർധിപ്പിക്കുന്നതായും പഠനങ്ങൾ പറയുന്നു. രക്തസമ്മർദ്ദം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല തലച്ചോറിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഡോ. പി.എൻ. രഞ്ജൻ പറയുന്നു.

ലക്ഷണങ്ങൾ

കഠിനമായ തലവേദന, ശരീരത്തിൽ പ്രത്യേകിച്ച് മുഖത്തും കാലിലും ഉണ്ടാകുന്ന മരവിപ്പ്, തളർച്ച, സംസാരത്തിലെ കുഴച്ചിൽ, ഓക്കാനം, ഛർദ്ദി, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, തലകറക്കം, കാഴ്ച മങ്ങൽ തുടങ്ങിയവയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ.

സ്ട്രോക്ക് വന്നാൽ ഉടൻ ചെയ്യേണ്ടതെന്ത്?

‘പക്ഷാഘാതം ഉണ്ടാകുമ്പോൾ രോഗിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം’ ഡൽഹി കൈലാഷ് ദീപക് ഹോസ്പിറ്റൽ ന്യൂറോ സർജറി വിഭാഗം ഡയറക്ടർ ഡോ. വികാസ് ഗുപ്ത ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. “അടിയന്തരാവസ്ഥയിൽ രോഗിയുടെ സിടി സ്കാൻ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉടൻ ആശുപത്രിയിൽ എത്തിക്കണം . സ്‌ട്രോക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങി ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരിയായ രോഗനിർണയം നടത്തണം. ഏറ്റവും കൃത്യമായ ചികിത്സ എൻഡോവാസ്കുലർ ത്രോംബെക്ടമിയാണ്. ഈ ചികിത്സ തലച്ചോറിലേക്കുള്ള രക്തം ശരിയായ രീതിയിൽ ഒഴുകാൻ സഹായിക്കും. എന്നാൽ 2015 മുതൽ മെക്കാനിക്കൽ ത്രോംബെക്ടമി എന്ന ഒരു പുതിയ ചികിത്സ കൂടി വന്നിട്ടുണ്ട്” ഡോ ഗുപ്ത വ്യക്തമാക്കി.

സ്ട്രോക്കിനുള്ള ചികിത്സ

രക്തം കട്ടപിടിക്കുന്നതിനും തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനുമായി കുത്തിവയ്‌ക്കുന്ന ആൾട്ടെപ്ലേസ് അല്ലെങ്കിൽ ടെനെക്‌ടെപ്ലേസ് എന്ന ക്ലോട്ട്-ബസ്റ്റർ മരുന്ന് ഉപയോഗിക്കുന്ന ചികിത്സാ രീതിയാണ് ത്രോംബോളിസിസിൽ ഉൾപ്പെടുന്നത്. കൂടാതെ സിരയിൽ നിന്നോ ധമനികളിൽ നിന്നോ രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് ത്രോംബെക്ടമി. ഉയർന്ന രക്തസമ്മർദ്ദം കൊണ്ടോ കൊളസ്ട്രോൾ മൂലമോ ഉണ്ടാകുന്ന സ്ട്രോക്ക് തടയുന്നതിന് ആസ്പിരിൻ, മറ്റ് ആന്റി പ്ലേറ്റ്ലെറ്റുകൾ, സ്റ്റാറ്റിൻസ്, രക്തസമ്മർദ്ദ മരുന്നുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ഫാറ്റി പ്ലാക്ക് അമിതമായി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ ഫാറ്റ് ഡിപ്പോസിറ്റുകൾ നീക്കം ചെയ്യുന്നതിനായി കരോട്ടിഡ് എൻഡാർട്ടറെക്ടമി നടത്തും. അതേസമയം രക്തക്കുഴലുകൾ പൊട്ടുന്ന സാഹചര്യമുണ്ടായാൽ തലച്ചോറിലെ രക്തം നീക്കം ചെയ്യാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് ക്രാനിയോടോമി.

മൂന്നു തരത്തിലുള്ള സ്ട്രോക്കുകൾ

പ്രധാനമായും മൂന്ന് തരത്തിലുള്ള സ്ട്രോക്കുകൾ ഉണ്ട്. ആദ്യം ഹൃദയത്തിൽ നിന്നോ മറ്റെവിടെയെങ്കിലുമോ രക്തം കട്ടപിടിച്ച് പിന്നീട് തലച്ചോറിലേക്ക് നീങ്ങുന്നു. തുടർന്ന് കട്ടപിടിച്ച രക്തം രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്നു. ആ ഭാഗത്തെ രക്തപ്രവാഹം കുറക്കുന്നു. ഈ അവസ്ഥയാണ് ഇസ്കെമിക് സ്ട്രോക്ക് എന്ന് അറിയപ്പെടുന്നത്. തലച്ചോറിൽ ധാരാളം രക്തം തങ്ങി നിന്നാൽ അത് രക്തക്കുഴലുകൾ പൊട്ടുന്നതിന് ഇടയാക്കും. ഈ അവസ്ഥയാണ് ഹെമറാജിക് സ്ട്രോക്ക്. കൈകളിലോ കാലുകളിലോ മരവിപ്പ്,ശരീരത്തിന്റെ അസന്തുലിതാവസ്ഥ, മുഖത്ത് നീർവീക്കം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇസ്കീമിക് സ്ട്രോക്ക് അഥവാ രക്തധമനികളിൽ രക്തം കട്ട പിടിച്ചുണ്ടാകുന്ന പക്ഷാഘാതം ആണ് മറ്റൊന്ന്. പക്ഷാഘാതങ്ങളിൽ ഏറിയ പങ്കും ഇസ്കീമിക് സ്ട്രോക്ക് ആണ്.

സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

മദ്യപാനം കുറയ്ക്കുക, ഭാരം കുറക്കുക, പുകവലി ഒഴിവാക്കുക, സമ്മർദ്ദം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക എന്നിവയെല്ലാം സ്ട്രോക്കിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ സ്ട്രോക്ക് അതിജീവിച്ചവരിൽ 25% പേർക്കും വീണ്ടും മറ്റൊരു സ്ട്രോക്കിനുള്ള സാധ്യത കാണപ്പെടുന്നുണ്ടെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

 

ഉരുൾ മൂടാത്ത ഉൾക്കരുത്ത്; ഗോപിക ഇനി പെട്ടി മുടിയുടെ കൊച്ചു ഡോക്ടർ

പാലാ: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ജി.ഗോപിക ഇന്ന് പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേരും. പഠിച്ചു ഡോക്ടറാകണമെന്ന ഗോപികയുടെയും മാതാപിതാക്കളുടെയും ആഗ്രഹത്തിനു പൂർണ പിന്തുണ നൽകിയ പാലാ ബില്യന്റിലെ അധ്യാപകരാണ് ഗോപികയെ ഇന്ന് പാലക്കാട് മെഡിക്കൽ കോളജിൽ അഡ്മിഷനായി കൊണ്ടുപോകുന്നതും.

അച്ഛൻ പി.ഗണേശൻ, അമ്മ തങ്കം എന്നിവരുൾപ്പെടെ കുടുംബത്തിലെ 24 പേരെയാണ് 2020 ഓഗസ്റ്റ് 6നു ഉരുൾപൊട്ടലിൽ ഗോപികയ്ക്ക് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ദുരന്തം നടക്കുമ്പോൾ ഗണേശന്റെ സഹോദരിയുടെ മകൾ ലേഖയുടെ തിരുവനന്തപുരം പട്ടത്തെ വീട്ടിലായിരുന്നു ഗോപികയും സഹോദരി ഡിഗ്രി വിദ്യാർഥിയായ ഹേമലതയും.

അന്ന് ദുരന്തം നടക്കുന്നതിന്റെ തൊട്ടു മുൻപ് അച്ഛനും അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അവരുടെ ആഗ്രഹമായിരുന്നു ഡോക്ടറാകുക എന്നത്. അതിനായുള്ള ശ്രമമാണ് ഇനി. തികഞ്ഞ ആത്മവിശ്വാസമുണ്ട്-ഗോപിക പറഞ്ഞു. ബ്രില്യന്റ് അധികൃതർ വലിയ പിന്തുണയാണ് നൽകിയത്. പൂർണ സൗജന്യമായിരുന്നു പഠനം. കഷ്ടപ്പാടുകൾക്കിടയിലും പ്രോത്സാഹനം നൽകിയ അധ്യാപകർ, സുഹൃത്തുക്കൾ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരോടും നന്ദിയുണ്ട്. ഒന്നര വർഷം മുൻപാണ് അവസാനമായി പെട്ടിമുടിയിൽ പോയത് അടുത്തയാഴ്ച വീണ്ടും അവിടേക്കുപോകുന്നുണ്ട്- ഗോപികയുടെ കണ്ണുകളിൽ നീർത്തിളക്കം.

മൂന്നാർ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിൽ നിന്ന് ആദ്യമായാണ് ഒരാൾ എംബിബിഎസിനു ചേരുന്നത്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഗോപിക എ പ്ലസ് നേടിയിരുന്നു. സർക്കാരിന്റെ ദത്തുപുത്രി കൂടിയാണ് ഗോപിക.

ദേശീയ പാഠ്യപദ്ധതി പരിഷ്കരണം: കടലാസിൽ ഉഗ്രൻ, നടപ്പിലാക്കാൻ പണിപ്പെടുമെന്ന് അധ്യാപകർ

ദേശീയ പാഠ്യപദ്ധതി പരിഷ്കരണത്തിൻെറ ഭാഗമായി മൂന്ന് മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള പഠനരീതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ടെക്സ്റ്റ് ബുക്ക് ഉപയോഗം കുറച്ച് സർഗാത്മകമായ രീതികളിലൂടെ പ്രായോഗികമായി കാര്യങ്ങൾ ചെയ്ത് കൊണ്ട് കുട്ടികളെ പഠിപ്പിക്കാനാണ് അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ക്ലാസ്സ് മുറികളിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകുക, പ്രായോഗിക വിശകലനത്തിലൂടെ പഠിക്കുക എന്നിവയും പാഠ്യപദ്ധതി നിർദ്ദേശങ്ങളിലുണ്ട്. മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് പുസ്തകം പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പഞ്ചതന്ത്രം കഥകൾ പഠിപ്പിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

ഐഎസ്ആർഒ മുൻ മേധാവി കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പാഠ്യപദ്ധതി പരിഷ്കരണം നടത്തിയത്. മൂന്ന് മുതൽ ആറ് വയസ്സിനിടയിലുള്ള വിദ്യാർത്ഥികളുടെ പാഠ്യപദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലളിതമായ വർക്ക് ഷീറ്റുകൾ മതിയാകും എന്നതാണ് സമിതി നിർദ്ദേശിക്കുന്ന ഒരു കാര്യം. പുസ്തകങ്ങളിൽ സ്റ്റീരിയോടൈപ്പുകൾ പ്രോത്സാഹിപ്പിക്കരുതെന്നും പ്രത്യേക പരാമർശമുണ്ട്. ഉദാഹരണത്തിന് മൂങ്ങകളും പാമ്പുകളും തിന്മകളുടെ പ്രതീകങ്ങളാണ്, ഇരുണ്ട നിറമുള്ളവരെ ഭയക്കണം, അമ്മയാണ് അടുക്കളയിലെ ജോലികൾ ചെയ്യേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും കുട്ടികളെ പഠിപ്പിക്കാൻ പാടില്ലെന്ന് സമിതി വ്യക്തമാക്കുന്നു.

മാതൃഭാഷ’യുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ രണ്ടാം ഭാഷയായി ഇംഗ്ലീഷ് പഠിപ്പിക്കണം. ജീവിതാനുഭവങ്ങളും കഥ പറച്ചിലുമെല്ലാം ചേർത്ത് കുട്ടികളെയും കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള സംവാദാത്മകമായ ഒരു ക്ലാസ്സ് മുറിയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. 6 മുതൽ 8 വരെ പ്രായമുള്ള കുട്ടികളുടെ പാഠപുസ്തകങ്ങൾ അവരുടെ വർക്ക് ബുക്ക് കൂടിയായിരിക്കും. അവർ ചെയ്യുന്ന കാര്യങ്ങളുടെ പുരോഗതി ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കണമെന്നും പാഠ്യപദ്ധതി പറയുന്നു.

രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ആശങ്ക
ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയിട്ടുള്ള പുതിയ പാഠ്യപദ്ധതിയോട് യോജിക്കുമ്പോൾ തന്നെ അത് പ്രായോഗികമായി നടപ്പിലാക്കുന്നതിലുള്ള ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ അധ്യാപകർക്ക് ആശങ്കകളുണ്ട്.


“കുട്ടികളെ പ്രായോഗികമായ കാര്യങ്ങൾ പഠിപ്പിക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. അത് പാഠ്യപദ്ധതിയുടെ ഭാഗമായി ചെയ്യുന്നത് വളരെ നല്ല കാര്യമാണ്,” ഗുരുഗ്രാമിൽ നിന്നുള്ള ഒരു രക്ഷിതാവ് പറഞ്ഞു.

“പുസ്തകം ഇല്ലാതെ കുട്ടികളെ പഠിപ്പിക്കുകയെന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. വിദ്യാർഥികൾക്കായി ധാരളം വർക്ക് ഷീറ്റുകൾ തയ്യാറാക്കണമെന്നതിനാൽ സ്കൂളിൻെറ ചെലവുകൾ വർധിക്കും. പലപ്പോഴും രക്ഷിതാക്കൾക്ക് ഫീസ് പോലും അടയ്ക്കാൻ സാധിക്കാറില്ല. അപ്പോൾ അധിക തുക ചെലവഴിക്കാൻ അവർ തയ്യാറാവുമോയെന്ന് സംശയമാണ്. പുസ്തകങ്ങളില്ലാതെ പഠിപ്പിക്കുന്ന രീതി വിദ്യാഭ്യാസം കുറഞ്ഞ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നുതും പ്രയാസമായിരിക്കും,” ദി ലിറ്റിൽ മോണ്ടിസോറി സ്‌കൂളിലെ പ്രിൻസിപ്പൽ രക്ഷ ദവെ ദിവേദി CNBC-TV18.com-നോട് പറഞ്ഞു. സമാനമായ അഭിപ്രായം തന്നെയാണ് യു.പിയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപികയും പങ്കുവെച്ചത്. പ്രായോഗികമായി കാര്യങ്ങൾ ചെയ്യുന്നതിനും രൂപരേഖ തയ്യാറാക്കുന്നതിനുമൊക്കെ ധാരാളം സമയവും സാമ്പത്തികവും പരിശീലനവും വേണമെന്ന് അവർ കൂട്ടിച്ചേർത്തു.

 

ഏതു ലഹരിയും ആപത്തും അടിമത്തവുമാണ്

ഏതു ലഹരിയും ആപത്തും അടിമത്തവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വതന്ത്രമായിരിക്കാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാൽ ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവുംചിന്തയുമെല്ലാം അടിയറവയ്ക്കപ്പെടുകയാണ്. ഇങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യം. കേരളത്തിന്റെ യുവത്വത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്സ് കാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരവും കേരള യൂണിവേഴ്സിറ്റി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച മോക്ഷ സാസ്‌കാരിക മേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കാമ്പയിനിൽ സർക്കാരിനൊപ്പം പൊതു സമൂഹവും സഹകരിക്കുന്നുണ്ട്. യുവാക്കളാണ് ലോകത്തിന്റെ ഗതി മാറ്റിയിട്ടുള്ളത്. ഏത് വിപ്ലവങ്ങളിലും ലോകത്തിന്റെ ഗതി മാറ്റിയിട്ടുള്ള സാമൂഹിക ഇടപെടലുകളിലും യുവ നേതൃത്വത്തിന്റെ സാന്നിധ്യം കാണാൻ കഴിയും. ലഹരി വിമുക്ത പ്രവർത്തനങ്ങളിൽ യുവാക്കൾ അംബാസഡർമാരായി മാറണം. ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചു യുവാക്കൾ ബോധവാന്മാരാകണം. ഒരുമാസം കൊണ്ട് തീരുന്നതല്ല ലഹരി ബോധവത്ക്കരണം, തുടർച്ചയായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷിജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻസ്റ്റുഡൻസ് സർവീസ് ഡയറക്ടർ ആർ. സിദ്ധിഖ്സീനിയർ കൺസൾട്ടന്റ് കെ.പി. സിനോഷ് എന്നിവർ പങ്കെടുത്തു. കേരള സർവകലാശാല യൂണിയൻ ചെയർമാൻ എ. വിഷ്ണു സ്വാഗതവും ജനറൽ സെക്രട്ടറി എം. നസീം കൃതജ്ഞതയും പറഞ്ഞു. നോ ടു ഡ്രഗ്സ് തീം അടിസ്ഥാനമാക്കി നടത്തിയ വിവിധ കലാമത്സരങ്ങളിലും ഫുട്ബോൾ മത്സരത്തിലും വിജയികളായവർക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു.

29 മണിക്കൂർ ബാറ്ററി ലൈഫ്, നതിങ് ഇയർ (സ്റ്റിക്ക്) ഇന്ത്യയിൽ അവതരിപ്പിച്ചു

മാസങ്ങൾ നീണ്ട ഓൺലൈൻ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും ശേഷം നതിങ് ഇയർ (സിക്ക്) ഇന്ത്യയിൽ അവതരിപ്പിച്ചു. നതിങ് ഇയർ (സ്റ്റിക്ക്) കമ്പനിയുടെ രണ്ടാമത്തെ ഇയർ ബഡ്സ് പ്രോഡക്ടും നതിങ് ഫോണിന് ശേഷം വിപണിയിൽ ഇറങ്ങുന്ന മൂന്നാമത്തെ ഉൽപന്നവുമാണ്. നതിങ് ഇയറിന്റെ (സ്റ്റിക്ക്) ഡിസൈനിൽ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഇയർബഡ്സ് വിപണിയിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്തതുമാണ് ഇതിന്റെ ഡിസൈൻ.

ആകർഷകമായ ഡിസൈനിനു പുറമെ നതിങ് ഇയർ (സ്റ്റിക്ക്) മികച്ച ബാറ്ററി ലൈഫും നൽകുന്നുണ്ട്. 29 മണിക്കൂർ വരെ പ്ലേടൈമും മികച്ച ശബ്ദ നിലവാരവും വാഗ്ദാനം ചെയ്യുന്ന വലിയ 12.6 എംഎം ഡവറുമാണ് നതിങ് ഇയർ (സ്റ്റിക്ക്) ന്റെ പ്രധാന ഫീച്ചർ. ഇന്ത്യയിൽ 8,499 രൂപയ്ക്ക് നതിങ് ഇയർ (സ്റ്റിക്ക്) ലഭിക്കും. ഇയർ (സ്റ്റിക്ക്) ന്റെ വിൽപന നവംബർ 4 ന് ആരംഭിക്കും. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 40തോളം രാജ്യങ്ങളിൽ ഇയർബഡ്സ് വില്പനയ്ക്കെത്തും. ഇന്ത്യയിൽ ഇയർ (സ്റ്റിക്ക്) നവംബർ 17 മുതൽ ഫ്ലിപ്കാർട്ടിലും മിന്തയിലും ലഭ്യമാകും.

നതിങ് ഇയർ (സ്റ്റിക്ക്) ൽ 12.6 എംഎം ഡവറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് മികവാർന്ന ശബ്ദം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓരോ ബഡ്സിന്റെയും ഭാരം 4.4 ഗ്രാം മാത്രമാണ്. നതിങ് എക്സ് ആപ്പുമായി ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് ഇയർബഡ്സ്. കൂടാതെ ഇയർബഡ്സ് ഫോണുമായി അനായാസമായി ബന്ധിപ്പിക്കാനും സാധിക്കും.

ഇയർ ബഡ്സിന് ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ ഇല്ലെങ്കിലും ഉപയോക്താവിന്റെ തനതായ ഇയർ കനാലിന്റെ ആകൃതിയും ഇയർ ബഡുകളുടെ ഫിറ്റും അളക്കുന്ന ബാസ് ലോക്ക് സാങ്കേതികവിദ്യയും ഇതിലുണ്ട്. ഇതുവഴി ധരിക്കുമ്പോൾ എത്ര ബാസ് നഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടെത്താം.

വ്യക്തമായ കോൾ നിലവാരത്തിനായി ഇയർബഡ്സിൽ മൂന്ന് ഹൈ-ഡെഫനിഷൻ മൈക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഉച്ചത്തിലുള്ള പശ്ചാത്തല ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യുകയും എയർ പ്രൂഫ്, ക്രൗഡ് പ്രൂഫ് കോളുകൾക്കായി ശബ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. ബാറ്ററിയുടെ കാര്യത്തിൽ ഇയർ സ്റ്റിക്ക് ഇയർബഡ്സ് ഉപയോഗിച്ച് 7 മണിക്കൂർ വരെ കേൾക്കാനുള്ള സമയവും 3 മണിക്കൂർ വരെ സംസാരിക്കാനുള്ള സമയവും ലഭിക്കുന്നു. ഇതു കൂടാതെ ഇയർബഡ്സ് കെയ്സിൽ 22 മണിക്കൂർ പ്രവർത്തിക്കാനുള്ള അധിക ചാർജും ഉണ്ട്. 10 മിനിറ്റ് ചാർജ് ചെയ്താൽ 2 മണിക്കൂർ വരെ ഉപയോഗിക്കാം.

ഗൂഗിൾ വർക്ക് സ്പേസ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; സ്റ്റോറേജ് പരിധി ഉടൻ ഉയർത്തും

ഗൂഗിൾ വർക്ക് സ്പേസ് (Google workspace) വ്യക്തിഗത പ്ലാൻ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. സംരംഭകരും സെൽഫ് എംപ്ലോയേഴ്സും പോലുള്ളവരാണ് ഗൂഗിൾ വർക്ക് സ്പേസ് സേവനം കൂടുതലായും ഉപയോഗിക്കുന്നത്. ഇനി മുതൽ ഇവർക്ക് അധിക തുക നൽകാതെ തന്നെ സ്റ്റോറേജ് അപ്‌ഗ്രേഡ് ലഭിക്കുമെന്നാണ് വിവരം. 15GB-യിൽ നിന്ന് 1TB-യിലേക്കാണ് സ്റ്റോറേജ് ശേഷി വർദ്ധിപ്പിക്കുക. അതുകൊണ്ട് തന്നെ വർക്ക്‌സ്‌പെയ്‌സ് വ്യക്തിഗത ഉപയോക്താക്കൾക്ക് ഇനി ജിമെയിലിലെയും ഡ്രൈവിലെയും സ്‌റ്റോറേജ് തീർന്നതിനെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ല.

ഇതുവരെ ഗൂഗിൾ വർക്ക് സ്പേസ് വ്യക്തിഗത ഉപയോക്താക്കൾക്ക് ഒരു സൗജന്യ ജിമെയിൽ അക്കൗണ്ടിന് ലഭിക്കുന്ന അതേ സ്റ്റോറേജ് ശേഷി തന്നെയാണ് ലഭിച്ചിരുന്നത്. അതിൽ കൂടുതൽ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് ഗൂഗിൾ വൺ (Google One) വഴി കൂടുതൽ സ്‌റ്റോറേജ് വാങ്ങേണ്ടിയിരുന്നു. എന്നാൽ ഇനി മുതൽ സ്റ്റോറേജ് ശേഷി ഉയർത്തുന്നതിന് ഉപയോക്താക്കൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല. ഗൂഗിൾ തന്നെ സ്വയം സ്റ്റോറേജ് അപ്‌ഗ്രേഡ് ചെയ്യും.

കൂടാതെ, ഫിലിപ്പീൻസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, തായ്‌വാൻ, തായ്‌ലൻഡ്, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ബെൽജിയം, ഫിൻലാൻഡ്, ഗ്രീസ്, അർജന്റീന എന്നിവിടങ്ങളിലും ഗൂഗിൾ വർക്ക് സ്പേസ് വ്യക്തിഗത പ്ലാൻ അവതരിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

ക്ലൗഡ് കമ്പ്യൂട്ടിംഗ്, കോളാബുറേഷൻ ടൂൾസ്, സോഫ്റ്റ്‌വെയർ തുടങ്ങി ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ വിവിധ ഉൽപ്പന്നങ്ങളുടെ ശേഖരമാണ് ഗൂഗിൾ വർക്ക്സ്പേസ്. മുമ്പ് ഗൂഗിൾ ആപ്സ് എന്നും പിന്നീട് ജി സ്യൂട്ട് എന്നും ഇത് അറിയപ്പെട്ടിരുന്നു.

പ്ലേ സ്റ്റോർ നയങ്ങൾ ദുരുപയോ​ഗം ചെയ്തെന്നു ചൂണ്ടിക്കാട്ടി ടെക് ഭീമനായ ഗൂഗിളിന് (Google) ഒക്ടോബർ 25 ന് ​കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 936.44 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഗൂഗിളിൽ നിന്ന് രണ്ടാം തവണയാണ് സിസിഐ പിഴയീടാക്കുന്നത്. അന്യായമായ ബിസിനസ് രീതികൾ അവസാനിപ്പിക്കാനും ​ഗൂ​ഗിളിനോട് സിസിഐ ആവശ്യപ്പെട്ടു. ഒക്ടോബർ 20 ന് കമ്പനിക്കു മേൽ ​1,337 കോടി രൂപ പിഴ ചുമത്തിയിരുന്നു. ​

ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ഡെവലപ്പർമാർക്കുള്ള പ്രധാന വിതരണ മാർ​ഗമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോർ. ഇതിലൂടെ കമ്പനിയുടെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നൽകാൻ ശ്രമിച്ചുവെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. ഒക്ടോബർ 20ന് ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന് സിസിഐ 1,337 കോടി രൂപ പിഴ ചുമത്തിയത്. കൂടാതെ ഓൺലൈൻ സേർച്ചുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ് രീതികൾ കണ്ടെത്തിയതിനെ തുടർന്ന് 2018 ഫെബ്രുവരിയിലും സിസിഐ ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തിയിരുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 51 അഗ്രിക്കൾച്ചറൽ എൻജിനീയർമാരെ നിയമിക്കുന്നു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കൾച്ചറൽ എൻജിനിയർമാരെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം.  നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള ഫീൽഡ് സർവേയ്ക്ക് വേണ്ടി മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എൻജിനിയർ എന്ന നിലയിലാണ് നിയമനം. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്ങിൽ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത.  തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും നിയമനം സഹായകമാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. 

നീരുറവ് പദ്ധതിയിലൂടെ നിലവിൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ്. അടുത്ത ഘട്ടത്തിൽ 941 പഞ്ചായത്തിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റർ പ്ലാൻ ഇതിനായി തയ്യാറാക്കണം. ഓരോ പ്രദേശത്തിന്റേയും ഭൂമിശാസ്ത്രവുംഭൂഗർഭജലവുംഭൂവിനിയോഗക്രമവുമെല്ലാം പരിശോധിച്ച് മാത്രമേ ഇത് തയ്യാറാക്കാനാകൂ. ജിഐഎസ് സംവിധാനമുൾപ്പെടെ ഉപയോഗിച്ചാകും പ്രവൃത്തി. ഈ പ്രക്രിയ ഫലപ്രദമായി നടത്താനാണ് സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭ്യമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജലാശയ സംരക്ഷണത്തിനുള്ള ഡിപിആർ ഈ എൻജിനിയർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കും.

 

 

 

Verified by MonsterInsights