ലഹരി വിരുദ്ധ ശൃംഖല നവംബർ ഒന്നിന്

ലഹരി ഉപയോഗത്തിനെതിരെ കേരളം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിർവഹിക്കും. തിരുവനന്തപുരം ഗാന്ധിപാർക്ക് മുതൽ അയ്യങ്കാളി ഹാളിന് സമീപം വരെയും തിരിച്ചും സ്‌കൂൾകോളേജ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ശൃംഖല തീർക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ 25,000 വിദ്യാർഥികൾ അണിനിരക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളെടുക്കും. ലഹരി ഉത്പന്നങ്ങൾ പ്രതീകാത്മകമായി കത്തിക്കും. സ്‌കൂളുകളിൽ വിദ്യാഭ്യാസ ജാഗ്രത സമിതികൾ രൂപീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ലഹരിക്കെതിരെ ബോധവത്ക്കരണം സൃഷ്ടിക്കുന്നതിനായി പുതിയ പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും. ഒരു സ്‌കൂളിലെ ഒരു അധ്യാപകൻ വീതം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനത്തെ ഒരു ലക്ഷം ക്ളാസ് മുറികളിൽ ലഹരി വിരുദ്ധ കലണ്ടറുകൾ പ്രദർശിപ്പിക്കും.

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോളേജുകളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും മികച്ച പ്രവർത്തനം നടത്തിയ കോളേജ്സർവകലാശാല എന്നിവയ്ക്കും നവംബർ ഒന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കിടയിലും ബോധവത്ക്കരണ പ്രവർത്തനം നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

മനോരമ ഓൺലൈനിന് വാൻ-ഇഫ്ര പുരസ്കാരം

മനോരമ ഓൺലൈനിന് ആഗോള മാധ്യമ സംഘടനയായ വാൻ ഇഫ്ര ഏർപ്പെടുത്തിയ ഡിജിറ്റൽ മീഡിയ പുരസ്കാരം. 2022 ലെ മികച്ച വാർത്താ വെബ്സൈറ്റ്/ മൊബൈൽ സർവീസ് വിഭാഗത്തിലെ വെങ്കല പുരസ്കാരമാണു ലഭിച്ചത്. കഴിഞ്ഞ 3 വർഷവും വാൻ ഇഫ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം മനോരമ ഓൺലൈനിനായിരുന്നു.

2016 ൽ ലോകത്തെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ ഇഫ്ര പുരസ്കാരം, 2020 ലും 2021ലും ഇന്റർനാഷനൽ ന്യൂസ് മീഡിയ അസോസിയേഷൻ ആഗോള സുവർണ പുരസ്കാരം തുടങ്ങി മുപ്പതിലേറെ രാജ്യാന്തര അംഗീകാരങ്ങൾ മനോരമ ഓൺലൈൻ നേടിയിട്ടുണ്ട്.

എക്സ്ക്ലൂസീവ് വായനാവിഭവങ്ങൾക്കായി പുതുതായി അവതരിപ്പിച്ച പ്രീമിയം സെക്ഷനും ഏറെ സ്വീകാര്യതയുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലിഷിൽ ‘ഓൺമനോരമ’ സൈറ്റുമുണ്ട്.

ആരോഗ്യരംഗത്ത് ക്യുക് ഡോക് വിദ്യാഭ്യാസമേഖലയിൽ ഹൊറൈസൺ, വൈവാഹിക കാര്യങ്ങൾക്കായി എം ഫോർ മാരി തുടങ്ങി വിവിധ വിഭാഗങ്ങളുള്ള മനോരമ ഓൺലൈൻ ലോകത്ത് ഏറ്റവുമധികം മലയാളികൾ വായിക്കുന്ന വെബ്സൈറ്റാണ്. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള മനോരമ ഓൺലൈൻ മൊബൈൽ ആപ്പിനും വൻ ജനപ്രീതിയുണ്ട്.

ഇലഞ്ഞി വിസാറ്റിൽ ‘ശില്പശാല’

ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജിൽ
ഐ ഇ ഇ ഇയും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം എന്ന വിഷയത്തിൽ November 21, 22 ദ്വദിന പരിശീലന ശില്പശാല നടത്തപ്പെടുന്നു. കേരളത്തിൽ തന്നെ ആദ്യമായി നടത്തപ്പെടുന്ന ശില്പശാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക
T D Subash
Ph: 9486881397

ഇന്ത്യയുടെ സ്വന്തം ‘നാവിക്’ നാവിഗേഷൻ സംവിധാനം വിപൂലീകരിക്കാൻ പദ്ധതി; സിഗ്നലുകൾ കൂടുതൽ സുരക്ഷിതമാക്കും: ISRO ചെയർമാൻ

സാധാരണ ജനങ്ങൾക്കും രാജ്യത്തിൻ്റെ അതിർത്തിയിൽ നിന്ന് ദൂരെ യാത്ര ചെയ്യുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും കൂടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഇന്ത്യയുടെ സ്വന്തം പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനമായ നാവിക് വികസിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു.

ഇന്ത്യ വിക്ഷേപിച്ച ഏഴ് ഉപഗ്രഹങ്ങൾ ചേർന്ന്, ഇന്ത്യയിലും രാജ്യത്തിൻ്റെ അതിർത്തിയിൽ നിന്ന് 1500 കിലോമീറ്റർ ദൂരം വരെയും തത്സമയ പൊസിഷനിംഗ്, ടൈമിംഗ് സേവനങ്ങൾ നൽകുന്നതാണ് നാവിക് എന്ന നാവിഗേഷൻ സംവിധാനം.

എന്നാൽ, ഉപഗ്രഹ സമൂഹത്തിലെ പല ഉപഗ്രഹങ്ങളുടെയും കാലാവധി കഴിഞ്ഞതിനാൽ ഇവയിൽ അഞ്ചെണ്ണമെങ്കിലും മാറ്റി പകരം മെച്ചപ്പെട്ട എൽ-ബാൻഡ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട ഗ്ലോബൽ പൊസിഷനിംഗ് സേവനം നൽകാൻ ഇത് സഹായിക്കും.

“നമ്മൾ അഞ്ച് ഉപഗ്രഹങ്ങൾ കൂടി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്, പ്രവർത്തനം നിലച്ച ഉപഗ്രങ്ങൾക്ക് പകരമായി സമയാസമയങ്ങളിൽ ഇവ വിക്ഷേപിക്കേണ്ടതുണ്ട്. പുതിയ ഉപഗ്രങ്ങൾക്ക് എൽ-1, എൽ-5, എസ് ബാൻഡുകളാണ് ഉണ്ടാകുക,” എന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

സാറ്റ്‌കോം ഇൻഡസ്ട്രി അസോസിയേഷൻ സംഘടിപ്പിച്ച ഇന്ത്യൻ സ്പേസ് കോൺഗ്രസിൽ സംസാരിക്കാൻ എത്തിയതായിരന്നു സോമനാഥ്. നാവിക്കിലെ ഏഴ് ഉപഗ്രങ്ങളിൽ ചിലത് പ്രവർത്തനം നിർത്തിയതിനാൽ അത് പൂർണ്ണമായും പ്രവർത്തിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. നാവിക്കിൻ്റെ പരിധി വർദ്ധിപ്പിക്കുന്നതിനായി മീഡിയം എർത്ത് ഓർബിറ്റിൽ (എംഇഒ) 12 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നതിന് സർക്കാരിൻ്റെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഇഒ-എംഇഒ ഉപഗ്രഹ സമൂഹം ഉണ്ടെങ്കിൽ, പ്രാദേശിക തലത്തിൽ നിന്ന് ആഗോള തലത്തിലേക്കുള്ള മാറ്റം വേഗത്തിൽ സാധ്യമാകുമെന്നും ഇത് സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാവിക് ഉപയോഗിക്കുന്ന ഏഴ് ഉപഗ്രഹങ്ങളിൽ, മൂന്നെണ്ണം ജിയോസ്റ്റേഷനറി ഓർബിറ്റിലും നാലെണ്ണം ജിയോസിങ്ക്രണസ് ഓർബിറ്റിലുമാണ്. മാത്രവുമല്ല, നിലവിലെ സാറ്റലൈറ്റുകൾ എൽ-ബാൻഡിലും എസ്-ബാൻഡിലുമാണ് പ്രവർത്തിക്കുന്നത്. ഇത് ഗതാഗതത്തിനും വ്യോമഗതാഗത്തിനുമായി ഉപയോഗിക്കുന്നതാണ്.

പൊതു ഉപയോഗത്തിനുള്ള സാധാരണ ജിപിഎസ്സിൽ ഉപയോഗിക്കുന്ന എൽ-1 ബാൻഡ് പുതിയ ഉപഗ്രഹങ്ങളിൽ ഉപയോഗിക്കണം. നാവിക്കിൽ ഇത് ഇല്ലാത്ത കാരണമാണ് ഈ സംവിധാനം പൊതു ഉപയോഗത്തിന് വലിയ രീതിയിൽ ലഭ്യമാകാത്തത്.

വിവിധ ഉപയോഗങ്ങൾക്കുള്ള, പ്രത്യേകിച്ച് പ്രതിരോധ മേഖലയ്ക്കുള്ള, സുരക്ഷാ സിഗ്നലുകൾക്ക് വേണ്ടിയുള്ള മെച്ചപ്പെട്ട സവിശേഷതകൾ, നാവിക്കിനു വേണ്ടി പുതിയതായി നിർമ്മിക്കുന്ന പുതിയ ഉപഗ്രഹങ്ങളിൽ ഉണ്ടാകുമെന്ന് ഐഎസ്ആർഒ തലവൻ വെളിപ്പെടുത്തി.

“നിലവിൽ നമ്മൾ ഷോർട്ട് കോഡ് മാത്രമാണ് നൽകുന്നത്. തന്ത്രപ്രധാന മേഖലകളിൽ ഉപയോഗിക്കാനായി, സിഗ്നൽ തടസ്സപ്പെടുത്താനോ അനുകരിക്കാനോ ലഭ്യമല്ലാതാക്കാനോ കഴിയാത്ത തരത്തിലുള്ള ലോംഗ് കോഡാക്കി ഇതിനെ ഇനി മാറ്റണം. കൂടുതൽ പേർക്ക് ഉപയോഗിക്കാനായി നമ്മൾ ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് ചെയ്യുന്നത് വരെ ഇത് ഉപയോക്തൃ സൗഹൃദം ആകണമെന്നില്ല,” സോമനാഥ് പറഞ്ഞു.

രാജ്യത്തെ ഉപഗ്രഹ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി, രാജ്യത്തെ സാറ്റലൈറ്റുകളുടെ ആങ്കർ ഉപഭോക്താവായി മാറാനും ഐഎസ്ആർഒയ്ക്ക് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനുള്ള സാറ്റലൈറ്റ് സ്വകാര്യ സ്ഥാപനങ്ങൾ നിർമ്മിച്ച്, ഐഎസ്ആർഒയുടെ ലോഞ്ചർ ഉപയോഗിച്ച് വിക്ഷേപിക്കുന്ന രീതിയാണ് ആങ്കർ ഉപഭോക്താവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഉപഗ്രഹ നിർമ്മാണ മേഖലയിലെ വ്യാവസായിക ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഐഎസ്ആർഒ ആങ്കർ ഉപഭോക്താവായി മാറുന്നത് ഇതിന് സഹായിച്ചേക്കാമെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.

ലഹരിക്കെതിരെ പോരാടാൻ സന്ദേശവുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്

പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണൻനായർ പുരസ്കാരം ഡോ. രാജേന്ദ്ര അച്യുത് ബദ്‌വെക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഓങ്കോളജി ക്ലബ് സ്ഥാപക പ്രസിഡന്റും പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധനുമായിരുന്ന പത്മശ്രീ ഡോ എം കൃഷ്ണൻനായരുടെ സമരണാർത്ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ് ഏർപ്പെടുത്തിയ പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണൻനായർ പുരസ്ക്കാരം പ്രഖ്യാപിച്ചു. മുംബൈ, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടറും സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും ക്യാൻസർ രോഗ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ പത്മശ്രീ ഡോ രാജേന്ദ്ര അച്യുത് ബദ്‌വെക്കാണ് പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണൻനായർ പുരസ്ക്കാരം.

ക്യാൻസർ രോഗ ചികിത്സയിലും ക്യാൻസർ രോഗപഠന മേഖലയിലും തന്റേതായ സ്ഥാനം ഉറപ്പിച്ച വിരലിലെണ്ണാവുന്നവരിൽ ഒരാളാണ് ഡോ രാജേന്ദ്ര അച്യുത് ബദ്‌വെ. ലോകമെമ്പാടുമുള്ള ക്യാൻസർ പരിചരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും രോഗ പരിപാലനം, ക്യാൻസർ ഗവേഷണങ്ങൾ എന്നിവയിൽ ഡോ രാജേന്ദ്ര അച്യുത് ബദ്‌വെയുടെ സംഭാവനകൾ വളരെ വലുതാണെന്ന് പുരസ്ക്കാരം പ്രഖാപിച്ചു കൊണ്ട് അവാർഡ് നിർണ്ണയ സമിതി അഭിപ്രായപെട്ടു.

സ്തനാർബുദ ചികിത്സമേഖലയിൽ രാജ്യത്തിന് മികച്ച മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചത് ഡോ രാജേന്ദ്ര അച്യുത് ബദ്‌വെയുടെ പ്രവത്തനങ്ങൾ കൊണ്ട് കൂടിയാണെന്ന് സമിതി അഭിപ്രയപെട്ടു. ഒരു മികച്ച ഡോക്ടർ എന്നതിന് പുറമെ മികച്ച സംഘാടകനും ഭരണകർത്താവും കൂടിയായിരുന്നു അദ്ദേഹമെന്ന് പുരസ്ക്കാരം പ്രഖാപിച്ചുകൊണ്ട് അവാർഡ് നിർണ്ണയ സമിതി ചെയർമാൻ പ്രൊഫ ടി കെ പത്മനാഭൻ അറിയിച്ചു. പ്രൊഫ ബാബു മാത്യു, ഡോ ചന്ദ്രമോഹൻ, ഡോ പി ജി ജയപ്രകാശ്, ഡോ ബോബൻ തോമസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിർണ്ണയിച്ചത്.

2022 നവംബർ 26 ന് തിരുവന്തപുരത്ത്‌ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം ഓങ്കോളജി ക്ലബ് സെക്രട്ടറി ഡോ ബോബൻ തോമസ് അറിയിച്ചു.

 

അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികളുടെ ലഹരി

അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികൾക്കിടയിലെ ലഹരിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും കേരള സർവകലാശാല യൂണിയനും സംയുക്തമായി നടപ്പാക്കുന്ന മോക്ഷ സാംസ്‌കാരികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളിലും യുവാക്കളിലും അതിഭീകരമായരീതിയിൽ പടർന്നുപിടിക്കുന്ന ലഹരി ഉപഭോഗം തടയാൻ കാര്യക്ഷമമായ പദ്ധതികളാണ്‌ സർക്കാർ നടപ്പാക്കുന്നത്. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപഭോഗം സമൂഹത്തെയൊന്നാകെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 വിദ്യാർഥികളെത്തന്നെ മുൻനിരയിൽ നിർത്തി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഫലം നൽകും. എല്ലാ കോളേജുകളിലെയും വിദ്യാർഥി പ്രതിനിധികളെ പങ്കെടുപ്പിച്ച് രൂപംനൽകുന്ന കരുതൽസേന‘ ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും എൻ.എസ്.എസ്എൻ.സി.സി വിഭാഗങ്ങളിൽ നിന്ന് 10 വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് കരുതൽ സേനയ്ക്ക്‌ രൂപം നൽകുന്നത്. ഇവർക്ക് പരിശീലനം നൽകി വിദ്യാർഥികൾക്കിടയിലെ ലഹരി ഉപഭോഗം പരമാവധി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫിസ് മീഡിയ വിഭാഗം തയ്യാറാക്കിയ ആനിമേഷൻ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.

പരിപാടിയുടെ ഭാഗമായി വൈകിട്ട് ആയുർവേദ കോളേജ് പരിസരത്ത് നിന്ന് ലഹരിവിരുദ്ധ സന്ദേശവുമായി നടത്തിയ മിനി മാരത്തൺ തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തൺ യൂണിവേഴ്സിറ്റി കോളേജിൽ സമാപിച്ചു.

വി കെ പ്രശാന്ത് എം.എൽ.എ പരിപാടിയിൽ അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ആശാവിജയൻആരോഗ്യവകുപ്പ് ഡയറക്ടർ വി മീനാക്ഷിജില്ലാ മെഡിക്കൽ ഓഫിസർ ബിന്ദു മോഹൻഅസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജരുമായ ജയരാജ് പി കെകേരള സർവകലാശാല വൈസ് പ്രിൻസിപ്പൽ സുബ്രഹ്‌മണ്യംകേരള സർവകലാശാല യൂണിയൻ ചെയർമാൻ വിഷ്ണു എജനറൽ സെക്രട്ടറി നസീം എം തുടങ്ങിയവർ സംസാരിച്ചു.

27ന് ലഘുനാടകംപോസ്റ്റർ മത്സരങ്ങൾഫുട്ബോൾ ടൂർണമെന്റ് എന്നിവ നടക്കും. 28 ന് മൈം മത്സരം, സംഗീത നിശ എന്നിവയും അരങ്ങേറും. 28 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷനാകും.

ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം

എല്ലാവർക്കും ഭൂമിഎല്ലാ ഭൂമിക്കും രേഖഎല്ലാ സേവനങ്ങളും സ്മാർട്ട്‘ എന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായും നാലുവർഷം കൊണ്ട് ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. നവംബർ 1 ന് രാവിലെ 9.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തിൽ ആദ്യമായാണ് കേരളം പൂർണമായും അളക്കുന്ന നടപടിക്ക് സർക്കാർ നേതൃത്വം നൽകുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാലു വർഷം കൊണ്ട് റീസർവേ പൂർത്തീകരിക്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റീസർവേ നടപടികൾ 1966 ൽ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വർഷത്തോളം പിന്നിട്ടിട്ടും റീസർവേ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി എന്റെ ഭൂമി എന്ന പേരിൽ സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാർ തീരുമാനിച്ചത്. സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനിഷിയേറ്റീവിൽ നിന്നും സർവെയും ഭൂരേഖയും വകുപ്പിന് അനുവദിച്ചിട്ടുണ്ട്.

നാലു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളുടെയും ഡിജിറ്റൽ സർവെ റിക്കാർഡുകൾ തയ്യാറാക്കുന്നതിന് സർവെയും ഭൂരേഖയും വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ അപര്യാപ്തമാണ്. ഇതിന് പരിഹാരമായി വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സർവെയർമാരും, 3200 ഹെൽപ്പർമാരും ഉൾപ്പെടെ 4700 പേരെ കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച് സർവെ സമയബന്ധിതമായി പൂർത്തിയാക്കും. കരാർ അടിസ്ഥാനത്തിൽ സർവെയർമാരെ നിയോഗിക്കുന്നതിനുള്ള എഴുത്ത് പരീക്ഷ പൂർത്തിയാക്കി യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

അൺ സർവെയ്ഡ് വില്ലേജുകൾനാളിതുവരെ റീസർവേ പൂർത്തിയാകാത്ത വില്ലേജുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി സംസ്ഥാനത്തിന്റെ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കുന്നതിനാണ് നിലവിൽ ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വർഷങ്ങളിൽ 400 വില്ലേജുകൾ വീതവുംനാലാം വർഷം 350 വില്ലേജുകളും സർവെ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവെ നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

അത്യാധുനിക സർവേ ഉപകരണങ്ങളായ റിയൽ ടൈം കൈനറ്റിക് റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, ടാബ്‌ലറ്റ്‌ പിസി എന്നിവ ലഭ്യമാക്കി ഈ ഉപകരണങ്ങളെ Continuously Operating Reference Station (CORS) എന്ന ജിപിഎസ് നെറ്റ്‌വർക്കിന്റെ പരിധിക്കുള്ളിൽ പ്രവർത്തിപ്പിച്ച് ഏകീകൃതമായി ഡിജിറ്റൽ സർവേ നടത്തും.

സംസ്ഥാനത്തിന്റെ 70 ശതമാനം വരെ സ്ഥലങ്ങളിൽ RTK റോവർ മെഷീന്റെ സഹായത്താലുംസാറ്റ്ലൈറ്റ് സിഗ്നലുകൾ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലങ്ങളിൽ റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീനുകളുംതുറസ്സായ 10 ശതമാനം സ്ഥലങ്ങളിൽ ഡ്രോൺ സാങ്കേതിക വിദ്യയും ഡിജിറ്റൽ സർവെക്കായി ഉപയോഗിക്കും.

സംസ്ഥാനത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് സംസ്ഥാനത്താകെയായി 28 സിഒആർ സ്റ്റേഷനുകളാണ് ആവശ്യമായിട്ടുള്ളത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സിഒആർ സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. CORS കൺട്രോൾ സെന്ററിന്റെ നിർമാണ ജോലികൾ സർവേ ഡയറക്ടറേറ്റിൽ പുരോഗതിയിലാണ്. കൺട്രോൾ സെന്ററിൽ സ്ഥാപിക്കേണ്ട ഉപകരണങ്ങൾ കൺട്രോൾ സെന്ററിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാകും.

ഡിജിറ്റൽ സർവെ പദ്ധതിയുടെ ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ നടപടികളും ഏറ്റവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എന്റെ ഭൂമി” എന്ന ഓൺലൈൻ പോർട്ടൽ സർവെയും ഭൂരേഖയും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സർവെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ പോർട്ടൽ മുഖേന അറിയാൻ സാധിക്കും.

സർവെറവന്യൂരജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ ഏകജാലക ഓൺലൈൻ സംവിധാനത്തിലൂടെകാലഘട്ടത്തിനനുസൃതമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കുമെന്നതാണ് ഡിജിറ്റൽ സർവെ പദ്ധതിയുടെ പ്രധാന സവിശേഷത. ഇനിയൊരു റീസർവെ ആവശ്യമില്ലാത്ത വിധം സർവെ റിക്കാർഡുകൾ കാലഹരണപ്പെടാതെ നാളതീകരിച്ച് പരിപാലിക്കാൻ സാധിക്കുമെന്നതുംഭൂരേഖകൾ എല്ലാം പൂർണ്ണമായും ഐ.ടി അധിഷ്ഠിത സേവനമായി രൂപാന്തരപ്പെടുത്തുന്നതിലുടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പുകൾക്ക് വിപ്ലവകരമായ രീതിയിൽ ആക്കം കൂട്ടാൻ സാധിക്കുമെന്നതും ഈ ഡിജിറ്റൽ സർവെ പദ്ധതിയുടെ പ്രധാനപ്പെട്ട നേട്ടങ്ങളാണ്.

ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായി റവന്യൂ ഭരണത്തിനാവശ്യമായ വിവരങ്ങൾ കൂടാതെ കേരളത്തിന്റെ ഭൂപ്രകൃതി വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും പ്രയോജനകരമാംവിധം സമഗ്രമായ ഒരു ജി.ഐ.എസ് ഡാറ്റാബേസ് കൂടി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നതിന് ലക്ഷ്യമിടുന്നു.

ഡിജിറ്റൽ സർവെ സംബന്ധിച്ച നടപടികൾ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സർവെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പദ്ധതി ആസൂത്രണം ചെയ്തതനുസരിച്ച് പൂർത്തിയാക്കുന്നതിന് സർവെയ്ക്ക് മുന്നോടിയായി തങ്ങളുടെ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി കാണുന്നവിധം തെളിച്ചിടുകഅതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ ഇല്ലാത്ത പക്ഷം സർവെ തീയതിക്ക് മുമ്പ് തന്നെ സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സർവെയ്ക്ക് മുന്നോടിയായി നടത്തുന്നതിന് പൊതുജന പങ്കാളിത്തം ആവശ്യമാണ്. ഭൂവുടമസ്ഥരുടെ സാന്നിധ്യമില്ലാതെ സർവെ നടത്തിയതും സർവെ നടത്തി ദീർഘകാലത്തിന് ശേഷം സർവെ റിക്കാർഡുകൾ പരസ്യപ്പെടുത്തി നടപടികൾ സ്വീകരിച്ചതും കാരണം നിരവധി ഭൂപരാതികൾക്ക് കാരണമായിട്ടുണ്ട്. അതിനാൽ ഡിജിറ്റൽ സർവെയിൽ ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ സർവെ നടത്തുന്നതും ഫീൽഡിൽ വച്ചു തന്നെ മാപ്പുകൾ തയ്യാറാക്കുന്ന വിധത്തിൽ പൂർണ്ണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായാണ് ഡിജിറ്റൽ സർവെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താ സമ്മേളത്തിൽ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സർവേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അടുത്ത വർഷം ഇന്ത്യയിൽ വൻ ശമ്പള വർദ്ധനയുണ്ടാകും; ഏറ്റവും കുറവ് പാകിസ്ഥാനിലും ശ്രീലങ്കയിലും

ന്യൂഡൽഹി: ലോകം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പണപെരുപ്പം രൂക്ഷമാകുന്നത് ലോക രാജ്യങ്ങളിൽ ശമ്പള വർദ്ധനവിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയെ ഈ പ്രശ്നങ്ങൾ ബാധിക്കില്ല. 2023ൽ വൻ ശമ്പള വർദ്ധനവിന് രാജ്യം സാക്ഷ്യം വഹിക്കും.

68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ECA-യുടെ സാലറി ട്രെൻഡ് സർവേ അനുസരിച്ച് ആഗോളതലത്തിൽ 37 ശതമാനം രാജ്യങ്ങളിലും വേതന വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശമ്പളകാര്യത്തിൽ ഏറ്റവും കൂടുതൽ ഇടിവുണ്ടാകുന്നത് യൂറോപ്പിലായിരിക്കും. അവിടെ നാമമാത്രമായ വേതന വളർച്ച മാത്രമായിരിക്കും ഉണ്ടാകുക. യൂറോപ്പിൽ നാണയപ്പെരുപ്പത്തിന്റെ നിരക്ക് – ശരാശരി 1.5 ശതമാനം കുറയുന്നതായി തൊഴിൽ സേനാ കൺസൾട്ടൻസി അഭിപ്രായപ്പെടുന്നു, സർവേ കണ്ടെത്തലുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് പറഞ്ഞു.

അമേരിക്കയിൽ ഈ വർഷം വേതനത്തിൽ 4.5 ശതമാനത്തിന്റെ റിയൽ ടേം ഇടിവ് കണ്ടു, അടുത്ത വർഷം പണപ്പെരുപ്പം കുറയുന്നത് വഴി അമേരിക്കയിൽ ശമ്പളം വർദ്ധനവ് പ്രതീക്ഷിക്കുന്നു. അവിടെ ഒരു ശതമാനം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, 2000-ൽ സർവേ ആരംഭിച്ചതിനുശേഷം, യുകെയിലെ ജീവനക്കാർക്ക് ഈ വർഷം ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. 3.5 ശതമാനം ശരാശരി നാമമാത്രമായ ശമ്പള വർദ്ധനവുണ്ടായിട്ടും, യഥാർത്ഥ അടിസ്ഥാനത്തിൽ ശമ്പളം 5.6 ശതമാനം ഇടിഞ്ഞു, കാരണം ശരാശരി 9.1 ശതമാനം പണപ്പെരുപ്പമാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 2023-ൽ യുകെയിൽ ശമ്പള വർദ്ധനവിന്‍റെ തോത് 4 ശതമാനം കുറയും.

അതേസമയം, ആഹ്ലാദിക്കാനുള്ള ഒരു വാർത്തയായി വരുന്നത്, അടുത്ത വർഷം ശമ്പളം വർധിക്കുമെന്ന് പ്രവചിച്ച ആദ്യ 10 രാജ്യങ്ങളിൽ എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണെന്നതാണ്. ഈ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ഇന്ത്യയിൽ ശമ്പള വർദ്ധനവിന്‍റെ തോത് 4.6 ശതമാനവും വിയറ്റ്നാമിൽ 4.0 ശതമാനവും ചൈനയിൽ 3.8 ശതമാനവുമാണ്.

“ഞങ്ങളുടെ സർവേ 2023-ൽ ആഗോളതലത്തിൽ  തൊഴിലാളികൾക്ക് മറ്റൊരു ദുഷ്‌കരമായ വർഷമാണ് സൂചിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഏകദേശം മൂന്നിലൊന്ന് മാത്രമേ യഥാർത്ഥ ശമ്പള വർദ്ധനവ് ഉണ്ടാകൂ, എന്നിരുന്നാലും ഇത് 2022-നെക്കാൾ മികച്ചതാണ്. ECA പ്രകാരം 2022 ൽ ശരാശരി ശമ്പളം 3.8 ശതമാനം കുറഞ്ഞു.
“- ECA ഇന്റർനാഷണലിന്റെ ഏഷ്യയിലെ റീജിയണൽ ഡയറക്ടർ ലീ ക്വാൻ പറഞ്ഞു:

2023-ൽ ശമ്പള വർദ്ധനവ് പ്രവചിക്കപ്പെടുന്ന മികച്ച 10 രാജ്യങ്ങൾ

ഇന്ത്യ (4.6 ശതമാനം)

വിയറ്റ്നാം (4.0 ശതമാനം)

ചൈന (3.8 ശതമാനം)

ബ്രസീൽ (3.4 ശതമാനം)

സൗദി അറേബ്യ (2.3 ശതമാനം)

മലേഷ്യ (2.2 ശതമാനം)

കംബോഡിയ (2.2 ശതമാനം)

തായ്‌ലൻഡ് (2.2 ശതമാനം)
ഒമാൻ (2.0 ശതമാനം)

റഷ്യ (1.9 ശതമാനം)

2023ൽ ശമ്പള വർദ്ധനവിൽ ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങൾ

പാകിസ്ഥാൻ (-9.9 ശതമാനം)

ഘാന (-11.9 ശതമാനം)

തുർക്കി (-14.4 ശതമാനം)

ശ്രീലങ്ക (-20.5 ശതമാനം)

അർജന്റീന (-26.1 ശതമാനം) ചൈനയിൽ 3.8 ശതമാനവുമാണ്.

ഇന്നത്തെ സാമ്പത്തികഫലം: സമ്പത്ത് വര്‍ധിക്കും; വിലപ്പെട്ട സമ്മാനം ലഭിക്കും

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ്സുകാരുടെ സാമ്പത്തിക കാര്യങ്ങള്‍ സുഗമമായി നടക്കും. ഓഫീസ് ജോലികള്‍ക്ക് തൊഴിലുടമകള്‍ മുന്‍ഗണന നല്‍കും. കൂടുതൽ ചിന്തിക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ മനോവീര്യം വര്‍ധിക്കും. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വിവിധ കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ഉപദേശം സ്വീകരിക്കുക. 

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സമ്പത്ത് വര്‍ദ്ധിക്കും. നിക്ഷേപത്തില്‍ നിന്ന് ലാഭം ഉണ്ടാകും. ദീര്‍ഘകാലത്തേക്ക് പണം കൈയില്‍ ലഭിക്കാതെ വരും. തൊഴിലാളികള്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. ബിസ്സിനസ്സിലെ ലാഭം കൊണ്ട് ഭൂമി വാങ്ങും. വിലപ്പെട്ട സമ്മാനം ലഭിക്കും. നിങ്ങള്‍ക്ക് ഫലപ്രദമായ ഓഫറുകള്‍ ലഭിക്കും.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവിധ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും. വ്യവസായികളുടെ സമ്പത്ത് വര്‍ദ്ധിക്കും. വ്യാപാരികള്‍ കണ്ടുപിടുത്തങ്ങളില്‍ താല്‍പര്യം കാണിക്കും. വ്യക്തിഗത പ്രകടനത്തിന് ഊന്നല്‍ നല്‍കും. സ്വയം പ്രയത്‌നിക്കും. ഐക്യം വര്‍ദ്ധിക്കും.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിലെ റിസ്‌ക് നിറഞ്ഞ കാര്യങ്ങളില്‍ ക്ഷമ കാണിക്കുക. ഇടപാടുകളില്‍ തിടുക്കം കാണിക്കരുത്. ശമ്പള ജോലിക്കാര്‍ പ്രൊഫഷണലുകളുടെ വിശ്വാസം നേടും. ഇന്ന് നിങ്ങള്‍ക്ക് ദൂരദേശത്തുള്ള ചില വിഷയങ്ങളില്‍ ഇടപെടേണ്ടി വരും. വരുമാനം സാധാരണത്തേതിനേക്കാള്‍ മികച്ചതായിരിക്കും. മറ്റുള്ളരെ കാണിക്കാനായി ഒന്നും ചെയ്യരുത്. തൊഴില്‍ വിപുലീകരണത്തിന് സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങും. എന്നാല്‍ അതിനായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരും. 

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം തൊഴില്‍ രംഗത്ത് മത്സരബുദ്ധി ഉണ്ടാകും. പുതിയ അവസരങ്ങള്‍ വര്‍ദ്ധിക്കും. ഭൂമി, സ്വത്ത് എന്നിവയുടെ കാര്യത്തില്‍ ആവേശം ഒഴിവാക്കുക. ഓഫീസ് ജോലികളില്‍ ആവേശം കാണിക്കുക. യുവാക്കള്‍ക്കിടയില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം വര്‍ധിക്കും, പ്രധാനപ്പെട്ട കരാറുകള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യും. അന്തസ്സ് വര്‍ധിക്കും. പ്രശസ്തിയും ബഹുമാനവും വര്‍ദ്ധിക്കും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ എല്ലാ കാര്യങ്ങളിലും നിങ്ങളെ പിന്തുണയ്ക്കും. ഇന്നത്തെ ദിവസം വരുമാനം മികച്ചതായിരിക്കും. നിങ്ങളുടെ പ്രകടനത്തില്‍ എല്ലാവരും മതിപ്പുളവാക്കും. വ്യാപാരികള്‍ക്ക് പ്രധാനപ്പെട്ട ജോലികളില്‍ ആഗ്രഹിച്ച ഓഫറുകള്‍ ലഭിക്കും. ചുമതലകള്‍ വര്‍ധിക്കും. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വത്ത് കാര്യങ്ങള്‍ മെച്ചപ്പെടും. ചര്‍ച്ചകള്‍ ഗുണകരമാകും. സേവനകാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. 

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ആക്കം കൂടും. പോളിസി നിയമങ്ങള്‍ പാലിക്കും. ബിസിനസില്‍ സ്വാധീനം നിലനിര്‍ത്താനാകും. ആശയവിനിമയം ഉണ്ടാകും. പ്രധാനപ്പെട്ട ജോലികള്‍ അനായാസം ചെയ്യാനാകും. സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടും. വാണിജ്യപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ക്രമീകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തൊഴില്‍പരമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. കരിയറിലും ബിസിനസ്സിലും സമ്മിശ്ര സ്ഥിതി തുടരും. അത്യാവശ്യ ജോലികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. സമയത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം. ബജറ്റ് തയ്യാറാക്കണം. പുതിയ ആളുകളുമായി അകലം പാലിക്കുക.

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും. സ്ഥിരത ശക്തിപ്പെടും. ചര്‍ച്ചകള്‍ ഗുണകരമാകും. വ്യാപാരം ശക്തിപ്പെടും. അതിന് വലിയ പരിശ്രമം വേണ്ടിവരും. ബിസിനസ്സ് മികച്ചതാകും. ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുക. റിസ്‌ക് എടുക്കാന്‍ തയ്യാറായിരിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ വേഗത കൂടും. ലാഭവും സ്വാധീനവും വര്‍ദ്ധിക്കും.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇടപാടുകളില്‍ ജാഗ്രത വര്‍ധിപ്പിക്കണം. ബിസിനസ് മെച്ചപ്പെടും. ഒരു ലക്ഷ്യം വെച്ച് അതിനായി പ്രവര്‍ത്തിക്കുക. ആരില്‍ നിന്നും കടം വാങ്ങരുത്. തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിക്കും. കഠിനാധ്വാനം ചെയ്യും. ജോലിയില്‍ വേഗത വര്‍ധിക്കും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ എല്ലായിടത്തും പോസിറ്റീവ് സാഹചര്യം ആയിരിക്കും. പുതിയ ബിസിനസ്സില്‍ ആക്ടീവ് ആയി മുന്നോട്ടു പോകുക. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട ജോലികള്‍ വേഗത്തിലാകും. കരിയറിലും ബിസിനസ്സിലും പ്രതീക്ഷിച്ച വിജയം ലഭിക്കും. നേട്ടങ്ങളും വിപുലീകരണ ശ്രമങ്ങളും മെച്ചപ്പെടും. ഓഫീസിലെ സമയക്രമത്തില്‍ ശ്രദ്ധ വര്‍ധിപ്പിക്കുക. തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ചെറുകിട വ്യവസായികള്‍ സാമ്പത്തിക കാര്യങ്ങളില്‍ തിരക്ക് ഒഴിവാക്കുക. വാണിജ്യപരമായ കാര്യങ്ങള്‍ പരിഹരിക്കും. ധൈര്യം വര്‍ദ്ധിക്കും. എതിരാളികളെ കുറിച്ച് അറിഞ്ഞിരിക്കണം. വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. തൊഴിലാളികള്‍ സ്വാര്‍ത്ഥത ഒഴിവാക്കണം. വ്യക്തിപരമായ പ്രവര്‍ത്തനങ്ങളില്‍ ആക്ടീവ് ആയിരിക്കുക. ആശ്വാസത്തോടെ ഇരിക്കുക. 

Verified by MonsterInsights